ശ്രീഭദ്രം ഭാഗം 12 [JO] 724

ടാ… ഞാനതല്ല പറഞ്ഞത്…

പിന്നെ നിന്റമ്മേക്കെട്ടിക്കുന്ന കാര്യമാണോ…??

ടാ… നിനക്കറിയത്തില്ലേ എന്റവസ്ഥ…???!!!. അവളെക്കളയാൻ എന്നെക്കൊണ്ട് പറ്റുവോടാ… ??? മാക്സിമം… എന്റെ കഴിവിന്റെ മാക്സിമം ഞാൻ നോക്കും. എന്നിട്ടും നടന്നില്ലെങ്കി… നടന്നില്ലെങ്കി മാത്രം… നിനക്കു കെട്ടിക്കോളാവോടാ അവളേ… ??? നീയാലോചിച്ചു ചെന്നാലവള് സമ്മതിക്കും. എന്നോട്… എന്നോടു മാത്രമേയുള്ളവൾക്ക് ശത്രുത. നിന്നെപ്പയങ്കര കാര്യവാ… അതുകൊണ്ടാ ഞാനിങ്ങനെ ചോദിക്കുന്നെ… നീ പറയുമ്പോലെ അട്ടേപ്പിടിച്ചു മെത്തേൽക്കിടത്തിയാൽ കിടക്കൂല്ലാന്നുള്ള പഴഞ്ചോല്ലോർത്താണവളങ്ങനെ പറയുവേം ചെയ്യുവേമൊക്കെ ചെയ്യുന്നേങ്കി… നീ പട്ടുമെത്തേലല്ലല്ലോടാ ഒറങ്ങുന്നേ…???!!!. അതുകൊണ്ട് നീയാലോചിച്ചു ചെന്നാലവള് സമ്മതിക്കാതിരിക്കുവേല. എനിക്കു പറ്റിയില്ലെങ്കി നീ കെട്ടണവെടാ അവളേ…!!!. അങ്ങനെ ആരെയേലുമേല്പിച്ചിട്ടു പോകാമ്പറ്റുവോടാ നമ്മക്കവളെ…??? ഈയെടുത്തുചാട്ടോം അലർച്ചേമൊക്കെയാണേലും അവളൊരു പാവവല്ലേടാ… ???

 

ഉള്ളു നീറിയുള്ള ചോദ്യമാണെന്നു തോന്നിയിട്ടാവണം അവനെന്നെ കുറച്ചു നേരമൊന്നു നോക്കിനിന്നു. പിന്നെക്കുറച്ചുനേരം പുറത്തോട്ടു നോക്കിനിന്നു. എന്നിട്ടെന്നെയൊന്നു നോക്കി. ഒന്നും പറഞ്ഞില്ല. പതുക്കെ വാഷ്ബെയ്‌സന്റെ അരികിലേക്കു നടന്നു.

ടാ…

ഞാനവനെ വിളിച്ചത് തീർത്തും ദയനീയമായിട്ടായിരുന്നു. അതിന്റെ തീവ്രത മനസ്സിലാക്കിയിട്ടാവും അവൻ മെല്ലെ തിരിഞ്ഞു നിന്നു. എന്നിട്ടാണ് സംസാരിച്ചത്.

ടാ… നിനക്കവളെയെന്തൊരമിഷ്ടമാണെന്ന് എനിക്കറിയുമ്പോലെ നിനക്കുപോലുമറിയത്തില്ല. അതാ നീയിങ്ങനെ നീറി നടക്കുന്നതു കണ്ടപ്പോ സഹിക്കാൻ പറ്റാതെ ഇന്നങ്ങനെയൊക്കെ കാണിച്ചു കൂട്ടീത്. എങ്ങനെയെങ്കിലും അവളും നീയുമൊന്നൊരുമിച്ചോട്ടേന്നു കരുതി. ടാ നിനക്കറിയാന്മേലാഞ്ഞിട്ടാ. അവൾക്കും നിന്നെയിഷ്ടവാ… അവളതെത്രയൊക്കെ മൂടിവെച്ചൂന്നു പറഞ്ഞാലും ഞാനത് തെളിയിക്കും. എനിക്കു ജീവനൊണ്ടെങ്കി ഞാനത് തെളിയിച്ചിരിക്കും. കെട്ടുവാണേൽ നീയവളെയേ കെട്ടുവൊള്ളു. അവള് നിന്നേം. ഇതീ ഡിബിൻ നിനക്കു തരുന്ന വാക്കാ. ഇത് തെറ്റണമെങ്കിൽ ഞാൻ പള്ളിപ്പറമ്പിൽ കർത്താവിന്റെ രണ്ടാം വരവും കാത്തു കിടക്കണം…!!!

 

അവന്റെ വാക്കുകൾ കേട്ട് അറിയാതെയൊന്നു ചിരിച്ചുപോയി ഞാൻ. അതുകണ്ടിട്ടാവണം അവനുമൊന്നു ചിരിച്ചു. എന്നിട്ടുവന്നെന്റെ തോളിൽ കയ്യിട്ടു മുമ്പോട്ടു നടന്നുകൊണ്ടു തുടർന്നു…

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *