ശ്രീഭദ്രം ഭാഗം 12 [JO] 724

ടാ… ഇനിയീക്കാര്യത്തിൽ നീയിനിയിടപെട്ടാൽ… അതു നീയവളെ കെട്ടാന്നുറപ്പുണ്ടേൽ മാത്രമാരിക്കണം. അല്ലെങ്കിൽ… അല്ലെങ്കിലിവിടുന്നനങ്ങിപ്പോകരുത്…!!!. ഒന്നാമതേ ക്ലാസ്സിലും കോളേജിലുമവള് നീകാരണം നാറി. ഇനി നാട്ടിലുംകൂടിയറിയിച്ചവളുടെ മാനം കെടുത്തരുത്…!!!.

എല്ലാ പ്രതിക്ഷേധവും അതിലൊതുങ്ങാറാണ് പതിവ്. അവനത് പറയുന്നത് എന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്നയാ അഗ്നിപർവതത്തെ ഒരു തീമഴപോലെ പൊട്ടിയൊലിപ്പിക്കാനാണെന്നെനിക്കറിയാം. ഒളിഞ്ഞും തെളിഞ്ഞും അവനത് പലവട്ടമെന്നോട് പറഞ്ഞുംകഴിഞ്ഞു. ഞാനവളെയൊരിക്കലും വിട്ടുകളയരുതെന്ന് എന്നെക്കാളേറെയാഗ്രഹിക്കുന്നതും ഒരുപക്ഷേ അവനായിരിക്കും. ഒന്നിനുംകൊള്ളാത്തൊരുത്തനേംകെട്ടി ജീവിതകാലംമുഴുവൻ അവളുകിടന്നു നരകിക്കുന്നത് കാണാനവന് പറ്റില്ലത്രേ. എന്നോടൊപ്പമാകുമ്പോൾ ഒരു മുള്ളുകൊണ്ടുപോലും കണ്ണുനിറയാതെയവൾ ജീവിക്കുമെന്നവൻ വിശ്വസിക്കുന്നു. പക്ഷേ അങ്ങനെയൊരാഗ്രഹം ഇപ്പോഴെനിക്കില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു അതു പറയുമ്പോഴുള്ള എന്റെ പ്രതികരണമെന്നു മാത്രം..!!!

എന്നാൽ…. അവന്റെമുമ്പിലൊളിപ്പിക്കുന്നതുപോലെ എന്റെ മനസാക്ഷിയുടെ മുന്നിലെന്റെ വേദനയൊളിപ്പിക്കാനെനിക്കാവുമായിരുന്നില്ല താനും. അവളെക്കാണുമ്പോഴെല്ലാം..
അവളുടെയോരോ നോട്ടത്തിൽപ്പോലും വല്ലാത്തൊരു നീറ്റൽ ഞാനനുഭവിച്ചിരുന്നു. അവൾക്കുമുകളിലേക്ക് വളരണമെന്നൊക്കെ തോന്നുന്നുണ്ടെങ്കിലും അതെങ്ങനെ വേണമെന്നെനിക്കറിയുമായിരുന്നില്ല. അവളുടെ മനസ്സിനെ കീഴടക്കാൻപറ്റിയ ചെറിയൊരു വഴിപോലുമെന്റുള്ളിലുണ്ടായതുമില്ല. അമ്മപോലും വിട്ടുകളഞ്ഞേക്കാൻ പറഞ്ഞിരുന്നതുകൊണ്ട് ഒരുവഴിചോദിക്കാനുമാരുമില്ലായിരുന്നു. ഡിബിനോടുപറഞ്ഞാൽ വീണ്ടുമവളുടെ മുമ്പിൽപ്പോയിനിന്നു നാറേണ്ടിവരുമോയെന്ന പേടിയായിരുന്നു. മാത്രവുമല്ല അവളേക്കാൾ സ്റ്റാൻഡേർഡ് കൈവരിക്കാൻനോക്കാതെ വീണ്ടുമവളുടെ പുറകേ നാണങ്കെട്ടുനടക്കുവാണോന്നവൻ ചിന്തിച്ചാലോന്നും ഞാൻ പേടിച്ചിരുന്നു. എന്തിനുവേണ്ടിയാണ് ഞാനാ ഹീറോയിക് ഡയലോഗപ്പോൾ വിട്ടതെന്നാവില്ലേ അവനപ്പോൾ ചിന്തിക്കുക…??? നട്ടെല്ലില്ലാത്തവനെന്ന അപമാനത്തിനൊപ്പം വാക്കിനു വെലയില്ലാത്തവനെന്നൊരപമാനംകൂടി ഏറ്റുവാങ്ങാനെനിക്കു സാധിക്കുമായിരുന്നില്ല…!!!.

സിനിമകളിലും കഥകളിലുമൊക്കെ കണ്ടുമടുത്ത സ്ഥിരം ക്ലിഷേയാണെങ്കിൽക്കൂടിയും അവളെപ്പോലെയാവാൻ ബസിൽക്കയറി വീട്ടിൽപ്പോകാനും പട്ടിണികിടക്കാനുമൊക്കെ ഞാനുമിതിനിടയിൽ ആരുമറിയാതെ ശ്രമിച്ചുനോക്കിയിരുന്നു. പക്ഷേ വയറുകത്താൻ തുടങ്ങിയപ്പോൾ ഹോട്ടലിൽക്കയറി പതിവിലും കൂടുതൽ ഫുഡ് കഴിക്കുന്നതിലും, ബസിലെ തിരക്കുകണ്ടപ്പോൾ ടാക്സി വിളിച്ചു വീട്ടിൽപ്പോയതിലുമൊക്കെയാണത് കലാശിച്ചതെന്നു മാത്രം…!!!. അതോടെ ഒരുകാര്യമെനിക്കു മനസ്സിലായി; അവളെപ്പോലെയാവാനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല…!!!.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *