ശ്രീഭദ്രം ഭാഗം 12 [JO] 727

ആ സത്യമങ്ങോട്ടാക്സപ്റ്റു ചെയ്യാൻ കുറേനാളെടുത്തെങ്കിലും പോകപ്പോകെ ഞാനുമതങ്ങോട്ടു സമ്മതിച്ചുകൊടുത്തു. ഇപ്പോളവളെക്കാണുമ്പോൾ പഴയതുപോലെനിക്കു നീറ്റലില്ല. പ്രേമം പൊളിഞ്ഞുപോയ എല്ലാ കാമുകൻമാർക്കുമുള്ളതുപോലൊരു വേദന മാത്രം. പക്ഷേയപ്പോഴും അവളെയെങ്ങനെയെങ്കിലുമെന്റെ സ്വന്തമാക്കണമെന്ന ചിന്തമാത്രമെന്നെ വിടാതെ പിന്തുടരുന്നുമുണ്ടായിരുന്നു. അതുമാത്രം വേണ്ടാന്നുവെക്കാൻ എനിക്കാവുമായിരുന്നില്ല…!!!.

അങ്ങനെയിരിക്കെയാണ് ഒരുദിവസംക്ലാസ്സിലേക്കു ചെന്നപ്പോൾ ഞാൻ വരുന്നത് കാത്തിരുന്നതുപോലെ അവളെന്റെയടുത്തേക്കു വന്നത്. കടുംനീല നിറമുള്ള കുഞ്ഞുപൂക്കൾ തുന്നിപ്പിടിപ്പിച്ചയാ വെള്ളച്ചുരിദാറിലവൾ പതിവിലും സുന്ദരിയായിരിക്കുന്നുവെന്നെനിക്കു തോന്നി. പൂക്കളുടെയതേ നിറത്തിലുള്ള ഷാൾ മാറിനുകുറുകെയിട്ട് കുളിപ്പിന്നൽകെട്ടിയ മുടിമുഴുവനായും ആ ഷാളിന് മുകളിലേക്കായി വലിച്ചിട്ടു മാറിടം മറച്ചുകൊണ്ടുള്ള ആ വരവ് ഒരുനിമിഷം ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു. പതിവിൽ നിന്നും വിപരീതമായി അന്നവൾ രണ്ടുനിറത്തിലുള്ള ചന്ദനക്കുറി വരച്ചതാണ് അവളുടെ മുഖത്തെ മാറ്റത്തിനു കാരണമെന്നു മനസ്സിലാക്കിയെടുക്കുമ്പോഴേക്കും അവളെന്റെയടുത്തേക്കു വന്നിരുന്നു.

 

ഗുഡ് മോർണിംഗ് ശ്രീഹരീ…!!

ഏറെ നാളുകൾക്ക് ശേഷമാണത് കിട്ടുന്നത്. ഞാനും തിരിച്ചു വിഷ് ചെയ്തെങ്കിലും തീരെപ്പതുക്കെയായിരുന്നു പറഞ്ഞത്. വേറൊന്നുംകൊണ്ടല്ല അവളുടെയാ വരവിന്റെയുദ്ദേശം ചികയുന്ന തിരക്കിലായിരുന്നെന്റെ മനസ്സ്. എന്നാലെന്റെയാ കനംകുറഞ്ഞ വിഷിനെയവൾ ശ്രദ്ധിച്ചതുപോലുമില്ലെന്നു തോന്നി.

ഇന്നെന്തേ ഡിബിൻ വന്നില്ലേ…???

അവളുടെ ചോദ്യം മുഴുവനാക്കുംമുമ്പേ അവനും സ്റ്റയർകയറിവരുന്നത് ഞാൻ കണ്ടു. കോളെജിലേക്കുവന്നയുടൻ ആരെയോ കാണാനുണ്ടെന്നുംപറഞ്ഞ് എന്റെ വണ്ടിയുമായി പോയതായിരുന്നു അവൻ. പതിവില്ലാതെയുള്ള കാഴ്ച്ചകണ്ടതുകൊണ്ടാവണം ഒരു സംശയഭാവത്തിൽ ഞങ്ങളെത്തന്നെ നോക്കിക്കൊണ്ടായിരുന്നു അവന്റെ വരവ്. അവന്റെ പോക്കും അവളുടെ വരവുമെല്ലാം കൂട്ടിവായിച്ച് ഇനിയിതും രണ്ടുംകൂടിയുള്ള പ്ലാനാണോന്ന സംശയത്തിൽ നിന്നയെനിക്ക് അവന്റെയാ നോട്ടമൊരു സംശയദൂരീകരണമായിരുന്നു. അവനെതന്നെ നോക്കിനിൽക്കുന്നതിൽനിന്നും ഇടയ്ക്കവളൊന്നു കണ്ണു മാറ്റിയപ്പോളേ എന്താ സംഭവമെന്ന മട്ടിലവനെന്നെ നോക്കി കണ്ണു കാണിച്ചപ്പഴേ അതെനിക്ക് പൂർണമായും ബോധ്യമാവുകയും ചെയ്തു. അടുത്തേക്കു വന്നയുടൻ കയ്യിലിരുന്ന താക്കോലെനിക്കു നീട്ടിക്കൊണ്ട് അവനും അവളുടെനേരെ ദൃഷ്ടി പായിച്ചു.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *