ശ്രീഭദ്രം ഭാഗം 12 [JO] 726

പിന്നെ…???

ടാ നമ്മളവളോട് ചെയ്തതും ക്ലാസ്സിലുള്ളോരിപ്പോ ചെയ്‌തോണ്ടിരിക്കുന്നതും തനി തന്തക്കുപിറക്കാഴിക തന്നെയാ. അവന്മാരോരൊന്നു പറഞ്ഞുണ്ടാക്കുമെന്നോർത്താണേലും നമ്മളുംകൂടിയൊഴിവാക്കുമ്പോ ഒറ്റപ്പെട്ടൂന്നൊരു തോന്നലു തോന്നിക്കാണുമവൾക്ക്. അതാ ഇത്രേംന്നാളുമില്ലാത്തയീ സ്വീറ്റു തരല്. അതിനുള്ള നന്ദിയെങ്കിലും നമ്മള് കാണിക്കണ്ടേ…??? അല്ലാണ്ടുനിന്റെ പ്രേമഭാജനത്തിന് ബെർത്ഡേ ഗിഫ്റ്റു വാങ്ങിക്കൊടുക്കണംന്നല്ല ഞാൻ പറഞ്ഞത്…!!!.

 

കുറേനേരമാലോചിച്ചു നിന്നിട്ടാണ് അവന്റെയൊപ്പം ഞാനാ ഗിഫ്റ്റു വാങ്ങാൻ പോയത്. ഇനിയീ ഗിഫ്റ്റിലെങ്ങാനുമവളു വീണാലോന്നുള്ളൊരു ചെറിയ പ്രതീക്ഷേമെനിക്കുണ്ടാരുന്നു. സത്യത്തിലതാണെന്നെ ഗിഫ്റ്റുവാങ്ങാൻ പോകാൻ പ്രേരിപ്പിച്ച ഘടകവും. അവളിങ്ങോട്ടുവന്നെസ്സുപറഞ്ഞാപ്പിന്നെ പിന്നെന്തോന്നു സ്റ്റാൻഡേർഡ് നോക്കാൻ…!!!. ആരെതിർത്താലും കെട്ടിക്കൊണ്ടു ഞാൻ വീട്ടിപ്പോകും. അത്രതന്നെ…!!!.

എന്തായാലും കുറേനേരത്തെ തപ്പലിനോടുവിൽ ചെറിയൊരു ഗിഫ്റ്റുവാങ്ങി. വലുപ്പത്തിൽ മാത്രമാണ് ചെറുത്. ഫുൾ ഗ്ലാസ്സിൽ ചെയ്തതായതിനാൽ നല്ല വിലയായി. എന്നാലും മേടിച്ചതവൾക്കായതിനാൽ എനിക്കതൊരു ചായകുടിക്കുന്ന കാശിന് സമമായിരുന്നു താനും. വലുപ്പമുള്ളതു വേണ്ടന്നു പറഞ്ഞതും കൊക്കുരുമ്മിയിരിക്കുന്ന രണ്ടു കിളികളുടെ സ്തൂപമുള്ളയാ ഗിഫ്റ്റു തെരഞ്ഞുപിടിച്ചതും വിഷസൊന്നുമെഴുതേണ്ടെന്നു നിർബന്ധിച്ചതുമെല്ലാം അവൻ തന്നെയായിരുന്നു. കാശു കൊടുത്തതു മാത്രം ഞാൻ.

 

അങ്ങനെ അതുംതൂക്കിപ്പിടിച്ചു ക്ലാസ്സിലേക്കു കയറിച്ചെന്നപ്പോൾ അവിടെയൊരു യുദ്ധത്തിന്റെയാള്. പിന്നെക്കൊടുക്കാടാന്നു പറയുംമുമ്പേ അവനാ ഗിഫ്റ്റുകൊണ്ടേ അവൾക്കു നേരെയൊരു നീറ്റലും കൂട്ടത്തിലൊരു ഡയലോഗും..:;

എന്റെ ഭദ്രേ… നിന്റെ ബെർത്ഡേയാണെന്നറിഞ്ഞപ്പോൾ ഇവനൊരേനിർബന്ധം; നിനക്കൊരു ഗിഫ്റ്റുവാങ്ങി തരണംന്ന്…!!!. ഇഷ്ടായൊന്നു നോക്ക്…!!

 

അവനതങ്ങോട്ടു പറഞ്ഞു തീർത്തതും ക്ലാസ്സിലാകെയൊരു നിശബ്ദത പടർന്നു. അതിനിയെന്റെ മരണത്തിന്റെ നിശബ്ദതയാണോന്നു ഞാൻ ചിന്തിച്ചിരിക്കേ അവളെന്നെയൊരു നോട്ടോം…!!!. എന്റെ കോതമംഗലത്തുനിന്നും കോഴിക്കോട്ടേയ്ക്കൊരാന്തല് പന്തോംകത്തിച്ചു പോയി. അവൾടെ മുമ്പിൽ സർവവിലയുമ്പോയി, ക്ലാസ്സിലും നാറി, അവളെങ്ങാനുമതെടുത്തെന്റെ തലയടിച്ചു പൊട്ടിച്ചാലുണ്ടാകാവുന്ന നാണക്കേടും അതിനേക്കാളുപരി ആ ചില്ലു തലയിലടിച്ചു പൊട്ടിച്ചാലുണ്ടാകാവുന്ന മുറിവിന്റെ സ്റ്റിച്ചിന്റെയെണ്ണവുംവരെ ഒരുനിമിഷംകൊണ്ടെന്റെ മനസ്സിലൂടെ പറന്നു നടന്നു.

The Author

224 Comments

Add a Comment
  1. 2 വർഷം കഴിഞ്ഞു ഇനി എങ്കിലും ബാക്കി പോസ്റ്റ്‌ ചെയ്യുമോ. ഇല്ലങ്കിൽ നേർത്തിട്ട് പോകുടെ…

  2. Next part eppo varum bro

  3. Nxt part ini eppo

  4. ————–

  5. Jo Next Part kathirunnu Vattakunnu,en??num nokkum. Ethiyo ennu..
    Jo yude kadha athrakum Feel aanu, oru Kadha athu poorthi aayale Santhosham kittu, Thirakano,? Atho Nirthiyo ee Kadha

  6. ചാത്തൻ

    Jo എവിടാണ് ഒരു വിവരവുമില്ലല്ലോ നിന്റെ

  7. ജോ എന്നാണാവോ ശ്രീയും ഭദ്രയും,

  8. Bro polii story ithu climax vayikan thidukam ayii please please complete this story please read all 12 part on a single stretch.

  9. ലക്കി ബോയ്

    ജോ മോനെ നീ എവിടെയാ കണ്ടിട്ട് കൊറേ ആയല്ലോ

  10. എവിടേക്കാ പോയത് എന്നറിയോ….?

  11. ജോ ചേട്ടാ… എന്തായി തിരക്കൊക്കെ കഴിഞ്ഞോ…???

  12. Next part please

  13. Jo ബ്രോ…

    ബാക്കി ഇടാൻ പരുപാടി ഒന്നുമില്ലേ?

  14. Ee PL entha enn aarelum onn paranj. Thaayooo

  15. Jo evadee okke endoo.. ??

  16. ഇനി ഇതും കൂടി delete ആക്കല്ലേ അടുത്ത part കഴിഞ്ഞ മാസം തരാമെന്ന് പറഞ്ഞിട്ട് തന്നില്ല തിരക്കിലാണെന്ന് തോന്നുന്നു ഈ മാസം പ്രേതീക്ഷിക്കാവോ

Leave a Reply

Your email address will not be published. Required fields are marked *