അവൾ ചോദ്യം ഇംഗ്ലീഷിലാക്കിയെങ്കിലും ഞാൻ മിണ്ടിയില്ല. ചുമ്മാ തലതാഴ്ത്തി നിൽക്കുകയായിരുന്നു. ഇപ്പൊ അവൾക്കെന്നല്ല, ക്ലാസ്സിലുള്ള എല്ലാവർക്കും ഉത്തരമെന്തെന്ന് ഏറെക്കുറെ മനസ്സിലായിക്കാണണം. ശെരിക്കുമെനിക്ക് വിളിച്ചു പറയണമെന്നുണ്ട്. ഈ ലോകത്തിൽ മറ്റാരേക്കാളുമേറെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് പെണ്ണേയെന്ന്…. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ് നീയെന്ന്….. കണ്ണിനുള്ളിലെ കൃഷ്ണമണിപോലെയാണ് നീയെനിക്കെന്ന്…. കണ്ണടച്ചാൽ നീയാണ് ഉള്ളിലെന്ന്… അങ്ങനെയെന്തൊക്കെയോ അലറിപ്പറയണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ഒരുപക്ഷേ അവളിതെന്നോട് ഒറ്റയ്ക്കാണ് ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ഞാനിതൊക്കെ വിളിച്ചു കൂവിയേനെ. പക്ഷേ… ഇപ്പോൾ…. ഇത്രയും പേരുടെ മുന്നിൽ വെച്ച്… ഇല്ല. കഴിയുന്നില്ല. എന്നുമുള്ളതുപോലെ അവളെങ്ങനെ പ്രതികരിക്കുമെന്നുള്ള പേടി. ഇക്കാര്യത്തിലവളെങ്ങാനും നോ പറഞ്ഞാൽ… എങ്ങാനും ദേഷ്യംകൂടി തല്ലിയാൽ… അതും ഇത്രയും പേരുടെ മുന്നിൽ വെച്ച്… അങ്ങനെയൊരു നാണക്കേട്… അതെനിക്ക് താങ്ങാൻ പറ്റില്ലന്നെനിക്കുറപ്പായിരുന്നു. ഇക്കാര്യത്തിലൊരു കോമഡിപ്പീസാവാൻ ഞാനൊരുക്കമായിരുന്നില്ല.
പക്ഷേ എന്റെയാ മൗനം മതിയാവുമായിരുന്നില്ല അവളുടെ ചോദ്യത്തിനുള്ള ഉത്തരം. ആ മൗനത്തിലൂടെക്കിട്ടിയ ഉത്തരത്തിന്റെ ദേഷ്യത്തിലാണോ ആവോ അവൾ ചോദ്യം ഒന്നുകൂടിയാവർത്തിച്ചു. പഴയതിലും ഉറക്കെ. തൊട്ടടുത്ത ക്ലാസ്സിൽ വരെ കേൾക്കാവുന്നത്രയുമുറക്കെ. ഒരു വാലുകൂടി കൂട്ടിച്ചേർത്ത്.
വാ തുറന്നു പറയെടാ… നിനക്കെന്നോട് പ്രേമമാണോ… ??? കേൾക്കട്ടെ… ഈ ക്ലാസ് മുഴുവനും കേൾക്കട്ടെ…. പറ… ഇനിയൊരു ചോദ്യമാരിൽ നിന്നുമുണ്ടാവാത്ത വിധത്തിൽ വ്യക്തമായിപ്പറ… ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം വേണമെനിക്ക്… !!!
ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം. ആ വാലെന്നെ വല്ലാതെ ശ്വാസംമുട്ടിച്ചുകളഞ്ഞു. നുണ പറയരുത് എന്നൊരു ശാസന… നുണ പറഞ്ഞിട്ട് പിന്നീട് മാറ്റിപ്പറഞ്ഞാൽപ്പോരെയെന്നയെന്റെ തലച്ചോറിന്റെ ചോദ്യത്തിന് അവൾ കടയ്ക്കൽ വെച്ച കോടാലി. ഞാൻ മുഖം വെട്ടിച്ചൊന്നവനെ നോക്കി. മുഖം വെട്ടിച്ചാലവൾ കാണുമെന്നുള്ളത് കൊണ്ടാവാം അവനൊന്നും മിണ്ടിയില്ല. വിറങ്ങലിച്ചതുപോലെ നിൽക്കുന്നു… പക്ഷേ നോയെന്നൊരുത്തരമവന്റെ മുഖത്തുനിന്നെനിക്കു വായിക്കാമായിരുന്നു. ഞാൻ ചിന്തിച്ചുകൂട്ടിയ പ്രത്യാക്ഘാതങ്ങളൊക്കെയവനുമാലോചി ച്ചിരിക്കണം. ഞാനവളുടെ മുഖത്തേക്ക് നോക്കി. മനസ്സിലാക്കാൻ പറ്റാത്തയെന്തോ ഭാവം. എന്റെ മനസ്സ് ശെരിക്കും തെറ്റിനുമിടയിൽ… സത്യത്തിനും നുണയ്ക്കുമിടയിൽക്കിടന്നു ഞെരിഞ്ഞമർന്നു. എസും നോയും തലച്ചോറും മനസ്സും മാറിമാറിപ്പറഞ്ഞു. കൂടുതലും നോ ആയിരുന്നു. അവളുടെ മനസ്സറിയാതെ യെസ് പറയാനെന്റെ മനസ്സുപോലും സമ്മതിക്കാത്തതുപോലെ. അവസാനം… അവസാനം ഞാനാ തീരുമാനത്തിലെത്തി…
ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. എന്നിട്ടുവീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. ഉത്തരം വൈകുന്തോറും അവളുടെ മുഖം കൂടുതൽ കൂടുതൽ ഇരുണ്ടിരുണ്ടു വന്നു. ഞാനാ മുഖത്തേക്ക് മിഴി മാറ്റാതെ കുറച്ചുസമയം നോക്കിനിന്നു… ആ കണ്ണുകളിലേക്ക്… അറിയാതെയൊരു ചിരിയെന്റെ മുഖത്തു വിടർന്നു… ഞാൻ വാ തുറന്നു… എന്റെ ജീവിതം മാറ്റിമറിച്ച ആ ഉത്തരത്തിലേക്ക്.. !!!
(തുടരും)
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് ബ്രോ
നാളെ
Madagi vannale next part udane undakuvo lusifer annan nte kadhaku comment kandit vannathu anu spoke sreebhadram anu orma vanne
നാളെ വരും
എന്റെ പൊന്ന് ജോ…ഞാൻ ആദ്യായിട്ട ഒരു കമന്റ് ഇടണേ…ആദ്യ കമന്റ് നവവധുവിന് ഇടണമെന്നായിരുന്നു…അതോണ്ടന്നെയാ നിനക്കെന്നെ ഇട്ടേ… എനിക്ക് എറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്..ഓരോ പാർട്ട് വരുമ്പോഴും തീരല്ലേ തീരല്ലേ എന്ന് പറഞ്ഞ വായിച്ച് കൊണ്ടിരുന്നെ… കഴിഞ്ഞപ്പോ വല്ലാത്ത വിഷമമായി…ഈ കഥ ഒരു നല്ല തുടക്കം ഇട്ട് കൊണ്ട് തുടങ്ങി.. 3 പാർട്ട് വരെ എങ്ങനെയോ വന്നു..പിന്നെ നിന്നെ കാണാനേ കിട്ടിയില്ല…
ഇനിയും വല്ലാതെ കാത്തിരിപ്പിക്കരുത്…waiting for next part
നാളെ വരും സഹോ
Jo നിന്റെ ഒരു കമന്റ് കണ്ണന്റെ അനുപമയിൽ കണ്ടു. നമ്മുടെ ഈ കഥ ഒന്ന് സുബ്മിറ്റ് ചെയ്യോ. എന്നിട്ട് വേണേ വീണ്ടും എത്ര വേണേലും കാത്തിരിക്കാം അടുത്ത പാർട്ടിന്. പ്ലീസ് മുത്തേ ഒന്ന് ഇടെടാ
നാളെ വരും
ജയചന്ദ്രൻ ഓമശെരി ജോക്കുട്ടൻ ബ്രോ നവവധു ലറ്റ് ആകുമ്പോൾ ബ്രോക്ക് കണ്ടിനുസ് കമന്റിട്ടു വെറുപ്പിച്ചതാ ഞാൻ ബ്രോ വേറെ കഥകൾക്ക് കമന്റിടുമ്പോ അവിടെ വന്നും ബുദ്ധിമുട്ടിച്ചിട്ടുണ്ട് ബ്രോക്ക് അറിയല്ലോ അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല കാരണം ഇത്തിരി late ആയാലും(നവവധു പോലെ) ബ്രോ കഥ തരുമെന്ന് അറിയാം അതോണ്ട ലോക്ക്ഡൗൻ ആയിട്ടും കമന്റിട്ടു വെറുപ്പിക്കാതെ ബ്രോ ഇവിടെ ഉണ്ടല്ലോ എന്ന ആശ്വാസം അഖിൽ ബ്രോയെ പോലെ പോയില്ലല്ലോ ബുദ്ധിമുട്ട് എല്ലാം മാറി കഴിഞ്ഞു എഴുതിയാൽ മതി അതിനു example ആണല്ലോ നവവധുവിലെ ലസ്റ് പാർട് 50 പേജ് മൊബൈലിൽ 2 hours കൊണ്ട് ടൈപ്പ് ചെയ്ത്.
സ്നേഹപൂർവ്വം
അനു
ഇത്തവണ അതൊന്നും പറ്റില്ല അനൂ. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത്. ചെറിയൊരു പാർട്ട് വരും
ജോ, ഇതെന്തു പറ്റി ..comments കുറഞ്ഞതാണോ അടുത്ത പാർട്ട് എഴുതാത്തതിന്റെ കാരണം. സോറി ബ്രോ..
നിങ്ങൾ സേഫ് അല്ലെ ?
stay safe stay home ……… if Possible
പറ്റുമെങ്കിൽ അടുത്ത പാർട്ട് എഴുതണം
എനിക്ക് കമന്റിന് കുറവൊന്നുമില്ല. മാത്രവുമല്ല കമന്റ് കുറഞ്ഞെന്നുവെച്ചു ഞാൻ നിർത്തുകയുമില്ല. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്.
ബാക്കി നാളെ വരും
Jo, ബാക്കി ഇല്ലേ????
നാളെ വരും
Mashe adutha part nu vendi kure aay kathirikkunnuuu ………Ee kathiripp kurach kashtatto….
നാളെ വരും
ജോയേ ഒരു മാസത്തിൽ കൂടുതല്‍ ആയിട്ടോ ഇത്, അടുത്ത പാര്‍ട്ട് എവിടെ??
ഫോൺ കംപ്ലൈന്റ് ആയിപ്പോയി. നാളെ വരും
ഇപ്പോഴാണ് ഈ കഥ കാണുന്നത്. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ. നാളെ വരും
Suspensil nirthi. Adutha part vegam idu plsss
നാളെ വരും