ശ്രീഭദ്രം ഭാഗം 3 [JO] 695

ഇല്ലാ. പക്ഷേ കാന്റീൻകാരൻ കാശ് ചോദിക്കുമ്പഴും ഇതുതന്നെ പറയണേ…

ആ. പറയാം. പക്ഷേ അയാളതിന് മറുപടി പറയുമ്പോ എന്റെ കോടീശ്വരൻമോനാ കാശ് കൊടുത്തേക്കണെ… ഇല്ലേ നമ്മക്ക് നാണക്കേടാ…

ഞാനവനെ വാപൊളിച്ചു നോക്കിനിന്നു. ഇതെന്തൊരു ജന്മം. തന്തക്കുപറഞ്ഞാൽ പോലും ഇതേ കിളി. ഹോ ഇതിവനു മാത്രേ പറ്റൂ. വല്ലാത്തൊരു തൊലിക്കട്ടി തന്നപ്പോ… !!!. എന്തായാലും കാന്റീനിൽ പോയി ഓരോ ലൈമടിച്ചു. അവൻ കൊതികേറി ഒരു പഫ്സും. അവൻ വേറൊരു ചിന്തയുമില്ലാതെ അത് കുത്തിക്കയറ്റുവാണ്. എനിക്കാണെങ്കി അടുത്ത നടപടിയെന്തെന്ന ആകുലതയും. ഞാൻ പല വഴികളും ആലോചിച്ചു. അവനാകട്ടെ മുട്ടപഫ്‌സിൽ ഒരു മുട്ട മുഴുവനായി വെയ്ക്കാത്തതെന്താ എന്നത് മാത്രമാണ് ആലോചിച്ചത്.

ആഗോള പ്രശ്‌നംപോലെ അവളെക്കുറിച്ചാലോച്ചോണ്ടിരുന്ന എന്റെ നേർക്കാ ചോദ്യമവൻ തൊടുത്തുവിട്ടപ്പോൾ ഒറ്റയടിക്കു കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം. എന്തായാലും എന്റെ മുഖം മാറിയതെ സ്വതസിദ്ധമായ ആ തൊലിഞ്ഞ ചിരിയോടെ അവനാ വിഷയം മാറ്റി. പുതിയ ഐഡിയ പറയാമെന്നു പറഞ്ഞിട്ട് അവനൊന്നും പറഞ്ഞതുമില്ല. ആ കലിപ്പോടെയാണ് ക്ലാസ്സിലേക്ക് തിരിച്ചു പോയത്. ക്ലാസ്സിലേക്ക് കയറുന്നതിന് മുന്നേ ഒരലർച്ചയാണ് കേട്ടത്. അത് ഭദ്രകാളിയുടെ ഗർജ്ജനമാണെന്നു മനസ്സിലായതും ഓടിയാണ് ഞാൻ ക്ലാസ്സിലെത്തിയത്. കിതപ്പ് മാറ്റാൻ പോലും മറന്ന് ഞാനാ കാഴ്ച്ച കണ്ടു. പിന്നോട്ട് തിരിഞ്ഞുനിന്ന് തൊട്ടുപുറകിലെ ബെഞ്ചിലെ പെമ്പിള്ളേരോട് പൊട്ടിത്തെറിക്കുകയാണെന്റെ ഭദ്ര.

ദേഷ്യംകൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തിട്ടുണ്ട്. മുടി ഒരു സൈഡിലൂടെ മാറിടംമൂടി മുന്നോട്ടു കിടപ്പുണ്ട്. കൈചൂണ്ടി നല്ല സ്വരത്തിൽ നല്ല കലിപ്പിലാണ് അലർച്ച. എന്നെയവൾ കണ്ടില്ലെങ്കിലും ബാക്കി കുറേപ്പേർ കണ്ടു. എന്ത് പറയണമെന്ന അവസ്ഥയിൽ അവരെന്നെ നോക്കുന്നത് കണ്ടപ്പോഴേക്കും അവളവളുടെ അവസാന വരിയും പറഞ്ഞു തീർത്തിരുന്നു.

ഒരാണും പെണ്ണുമൊന്നു മിണ്ടിപ്പറഞ്ഞാലോ, ഒന്നൊരുമിച്ചു കണ്ടാലോ, അതിന് മറ്റേ അർത്ഥം കണ്ടെത്തി പ്രേമമാണ് കോപ്പാണെന്നൊക്കെ പറഞ്ഞുപരത്തുന്ന നിന്റെയൊക്കെയീ പുഴുത്ത നാക്കുണ്ടല്ലോ… അതുംകൊണ്ടീ ഭദ്രേടെയടുത്തേക്ക് വന്നാലുണ്ടല്ലോ… ചെത്തി പട്ടിക്കിട്ടുകൊടുക്കും ഞാനത്.

ഒന്നും മനസ്സിലായില്ല. പക്ഷേ എല്ലാം മനസ്സിലായിയെന്ന അവസ്ഥയിലായിരുന്നു ഞാൻ. എല്ലാംകേട്ടുകൊണ്ടു കൂടെനിന്ന അവന്റെ തോണ്ടലുകൂടിയായപ്പോ മൊത്തമായും മനസ്സിലായി. നാവിറങ്ങിപ്പോയയവസ്ഥയിൽ തന്നെയായിരുന്നു ഞാൻ. ഗുണത്തിനോ ദോഷത്തിനോ ഒന്നും പറയാനാവാത്ത അവസ്ഥ. ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം അവള് തെറിവിളിച്ചുകൊണ്ടിരുന്ന മെറിനും നിമിഷയുമടക്കമുള്ള പെൺപടയൊന്നും മിണ്ടിയില്ല. അവളോടുള്ള കലിപ്പവർ പല്ലുഞെരിച്ചമർത്തുന്നത് ഞാൻ കണ്ടു. പക്ഷേ അതൊന്നും കാര്യമാക്കാതെ ഭദ്ര വീണ്ടും കലിപ്പിലായി. അവസാനിച്ചമട്ടിൽ ഇരുന്നിടത്തുനിന്ന് വീണ്ടും ചാടിയെണീറ്റതും ദേഷ്യംടങ്ങാത്തപോലെ വീണ്ടുമലറി.

ഞാനുമവനും തമ്മില് പ്രേമം മാത്രമല്ല ചെലപ്പോ മറ്റുപലബന്ധങ്ങളും കാണും. അതൊക്കെയന്വേഷിക്കാനും ചോദിക്കാനും പറയാനുമൊക്കെ നീയൊക്കെയാരാടീ സീബീഐയോ ????. അവളൊക്കെ എറങ്ങിയെക്കുന്നു. ഭൂ… കൊറേ അന്വേഷണകാരിറങ്ങിയെക്കുന്നു… ഭൂ…

The Author

151 Comments

Add a Comment
  1. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് ബ്രോ

    1. നാളെ

  2. Madagi vannale next part udane undakuvo lusifer annan nte kadhaku comment kandit vannathu anu spoke sreebhadram anu orma vanne

    1. നാളെ വരും

  3. എന്റെ പൊന്ന് ജോ…ഞാൻ ആദ്യായിട്ട ഒരു കമന്റ്‌ ഇടണേ…ആദ്യ കമന്റ്‌ നവവധുവിന് ഇടണമെന്നായിരുന്നു…അതോണ്ടന്നെയാ നിനക്കെന്നെ ഇട്ടേ… എനിക്ക് എറ്റവും ഇഷ്ടപെട്ട സ്റ്റോറിയാണ്..ഓരോ പാർട്ട്‌ വരുമ്പോഴും തീരല്ലേ തീരല്ലേ എന്ന് പറഞ്ഞ വായിച്ച് കൊണ്ടിരുന്നെ… കഴിഞ്ഞപ്പോ വല്ലാത്ത വിഷമമായി…ഈ കഥ ഒരു നല്ല തുടക്കം ഇട്ട് കൊണ്ട് തുടങ്ങി.. 3 പാർട്ട്‌ വരെ എങ്ങനെയോ വന്നു..പിന്നെ നിന്നെ കാണാനേ കിട്ടിയില്ല…
    ഇനിയും വല്ലാതെ കാത്തിരിപ്പിക്കരുത്…waiting for next part

    1. നാളെ വരും സഹോ

  4. Azazel (Apollyon)

    Jo നിന്റെ ഒരു കമന്റ് കണ്ണന്റെ അനുപമയിൽ കണ്ടു. നമ്മുടെ ഈ കഥ ഒന്ന് സുബ്മിറ്റ് ചെയ്യോ. എന്നിട്ട് വേണേ വീണ്ടും എത്ര വേണേലും കാത്തിരിക്കാം അടുത്ത പാർട്ടിന്. പ്ലീസ് മുത്തേ ഒന്ന് ഇടെടാ

    1. നാളെ വരും

  5. ജയചന്ദ്രൻ ഓമശെരി ജോക്കുട്ടൻ ബ്രോ നവവധു ലറ്റ് ആകുമ്പോൾ ബ്രോക്ക് കണ്ടിനുസ് കമന്റിട്ടു വെറുപ്പിച്ചതാ ഞാൻ ബ്രോ വേറെ കഥകൾക്ക് കമന്റിടുമ്പോ അവിടെ വന്നും ബുദ്ധിമുട്ടിച്ചിട്ടുണ്ട് ബ്രോക്ക് അറിയല്ലോ അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല കാരണം ഇത്തിരി late ആയാലും(നവവധു പോലെ) ബ്രോ കഥ തരുമെന്ന് അറിയാം അതോണ്ട ലോക്ക്ഡൗൻ ആയിട്ടും കമന്റിട്ടു വെറുപ്പിക്കാതെ ബ്രോ ഇവിടെ ഉണ്ടല്ലോ എന്ന ആശ്വാസം അഖിൽ ബ്രോയെ പോലെ പോയില്ലല്ലോ ബുദ്ധിമുട്ട് എല്ലാം മാറി കഴിഞ്ഞു എഴുതിയാൽ മതി അതിനു example ആണല്ലോ നവവധുവിലെ ലസ്റ് പാർട് 50 പേജ് മൊബൈലിൽ 2 hours കൊണ്ട് ടൈപ്പ് ചെയ്ത്.

    സ്നേഹപൂർവ്വം

    അനു

    1. ഇത്തവണ അതൊന്നും പറ്റില്ല അനൂ. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ് വൈകിയത്. ചെറിയൊരു പാർട്ട് വരും

  6. ജോ, ഇതെന്തു പറ്റി ..comments കുറഞ്ഞതാണോ അടുത്ത പാർട്ട് എഴുതാത്തതിന്റെ കാരണം. സോറി ബ്രോ..

    നിങ്ങൾ സേഫ് അല്ലെ ?

    stay safe stay home ……… if Possible

    പറ്റുമെങ്കിൽ അടുത്ത പാർട്ട് എഴുതണം

    1. എനിക്ക് കമന്റിന് കുറവൊന്നുമില്ല. മാത്രവുമല്ല കമന്റ് കുറഞ്ഞെന്നുവെച്ചു ഞാൻ നിർത്തുകയുമില്ല. ഫോൺ കംപ്ലൈന്റ് ആയതുകൊണ്ടാണ്.

      ബാക്കി നാളെ വരും

  7. Jo, ബാക്കി ഇല്ലേ????

    1. നാളെ വരും

  8. Mashe adutha part nu vendi kure aay kathirikkunnuuu ………Ee kathiripp kurach kashtatto….

    1. നാളെ വരും

  9. ജോയേ ഒരു മാസത്തിൽ കൂടുതല്‍ ആയിട്ടോ ഇത്, അടുത്ത പാര്‍ട്ട് എവിടെ??

    1. ഫോൺ കംപ്ലൈന്റ് ആയിപ്പോയി. നാളെ വരും

  10. ഇപ്പോഴാണ് ഈ കഥ കാണുന്നത്. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ. നാളെ വരും

  11. Suspensil nirthi. Adutha part vegam idu plsss

    1. നാളെ വരും

Leave a Reply

Your email address will not be published. Required fields are marked *