ശ്രീഭദ്രം ഭാഗം 4 [JO] 764

ഉള്ളതുപറഞ്ഞാൽ ക്ലാസ്സിലെ മെറിൻ ഒഴിച്ചുള്ള മറ്റൊരാൾക്കും എന്നോട് യാതൊരു എതിർപ്പുമില്ല ഇഷ്ടക്കേടുമില്ല. അവരീക്കാണിക്കുന്ന ദേഷ്യവും പ്രതികാരവുമെല്ലാം ഭദ്രയോടുള്ളതാണ്. അവളെ ഞാൻ പ്രേമിക്കുന്നു എന്നത് അവർക്കങ്ങോട്ട് ആക്സപ്റ്റു ചെയ്യാൻ പറ്റുന്നില്ല. അവൾക്കൊരു സ്വപ്നജീവിതം കിട്ടുന്നത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല. തങ്ങൾക്കാർക്കും കിട്ടാത്ത സൗഭാഗ്യം അവരുടെ ഏറ്റവുംവലിയ ശത്രുവിന് കിട്ടുന്നതിലെ അസൂയയാണവർക്ക്.

എന്തായാലും അവര് കാണിക്കുന്ന ഈ കൂട്ടത്തോടെയുള്ള ആക്രമണത്തെക്കുറിച്ചും അവളോടെനിക്കുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും ഈ നിമിഷംതന്നെ പറയണമെന്നെനിക്കു തോന്നി. അതിനായി ഞാനവളുടെ നേർക്ക് തിരിഞ്ഞതും പെട്ടന്ന് ഡിബിനെന്റെ കയ്യിൽക്കേറിപ്പിടിച്ചു. എന്നിട്ട് വേണ്ടന്നൊരു കണ്ണുകൊണ്ടുള്ള ആഗ്യവും കാണിച്ചു. ഒരുവേള അവളെയിപ്പോൾ ഒറ്റയ്ക്കുവിടുന്നതാണ് നല്ലതെന്നെനിക്കും തോന്നി. ഒന്നുംമിണ്ടാതെ ഞാനവനോടൊപ്പം തിരിഞ്ഞുനടന്നു.

പിന്തിരിഞ്ഞു നടക്കുന്നതിനിടയിലും ഞാനൊന്നു തിരിഞ്ഞുനോക്കി. എന്റെ സാമീപ്യമകലുന്നതറിഞ്ഞാവണം അവളൊന്നു മുഖമുയർത്തി നോക്കിയതും കൃത്യം ആ സമയത്തായിരുന്നു. ഒരു നോട്ടം. ചിരിക്കുകയോ ദേഷ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെതന്നെ അവളെന്നോട് ഒറ്റ സെക്കന്റുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. അവയൊക്കെയെന്റെ നെഞ്ചിലാണ് തറച്ചതും. ഇത്തവണ ബെഞ്ചിലേക്ക് കയറാനൊരുങ്ങിയ ഡിബിനെ പുറത്തേക്ക് വലിച്ചത് ഞാനായിരുന്നു. ഞാനവനെയും വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ക്ലാസിനു മുന്നിലെ വരാന്തയുടെ തൂണിനുസമീപം പോയിനിന്നു.

എടാ … ഞാനവളോടെന്റെയിഷ്ടം ഒരിക്കലും തുറന്നുപറയരുതായിരുന്നല്ലേടാ… ????

ഏ..???? പെട്ടന്നെന്നാ അങ്ങനെ തോന്നാൻ… ???

അവൾടെ മുഖത്തുനോക്കാനെനിക്ക് പറ്റുന്നില്ലടാ… നീതന്നെ കണ്ടില്ലേ അവളുമാരു കാണിക്കുന്നത്.??? അവളെന്തു ചെയ്തിട്ടാ… ??? ഞാനത് പറഞ്ഞതുകൊണ്ടല്ലേ അവളിങ്ങനെയിരിക്കേണ്ടി വരുന്നത്‌. എല്ലാരേം തന്റെ ചൊൽപ്പടിക്കു നിർത്തിക്കോണ്ടിരുന്ന എന്റെ പെണ്ണ്… ഇപ്പൊ ഒന്നും മിണ്ടാൻ പറ്റാതെ… ഒറ്റയ്ക്ക്.. കരഞ്ഞോണ്ട്…. ഹോ ആ ഇരിപ്പെനിക്ക് സഹിക്കുന്നില്ലടാ…

ഞാനെന്റെ മനസ്സു തുറന്നു. ശെരിക്കും അപ്പോഴേക്കുമെന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു. അവളുടെയാ ഇരിപ്പ് അത്രത്തോളമെന്നേ വേദനിപ്പിച്ചിരുന്നുവെന്നതാണ് സത്യം. എന്റെ കണ്ണു നിറഞ്ഞതുകണ്ടതും അവനൊന്നു ഞെട്ടി. ടാ നിനക്കെന്നാ പറ്റിയെ എന്നൊക്കെ ചോദിച്ചുള്ള അവന്റെ സാന്ത്വനംകൊണ്ടൊന്നും തണുക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഒന്നുമില്ലെന്ന്‌ പറഞ്ഞ് മുഖം തിരിച്ചെങ്കിലും കണ്ണുകൾ വീണ്ടും നിറഞ്ഞുനിറഞ്ഞു വരുന്നപോലെ. മനസ്സിന് വല്ലാത്തൊരു ഭാരം. ആകെയൊരു സങ്കടം തികട്ടിത്തികട്ടി വരുന്നു. അവളുടെ കണ്ണുനിറച്ചുള്ള ആ നോട്ടം മനസ്സിൽനിന്നു മാറുന്നില്ല. അതെന്നെ ഇഞ്ചിഞ്ചായി കുത്തിക്കീറുന്നപോലെ.

നീയൊന്നു കാറാണ്ടിരിക്ക് മലരേ… ആരേലും കണ്ടാ ഞാൻ നിന്നെപ്പിടിച്ചു ബലാൽസംഗം ചെയ്‌തോന്നുവല്ലോം വിചാരിക്കും.

പോ മൈരാ ഒന്ന്.

The Author

253 Comments

Add a Comment
  1. എന്റെ പൊന്നോ .. ഒരു രക്ഷേം ഇല്ലാ..
    ബാക്കി വരാനുള്ള സമയം ആയിക്കാണുമല്ലോ അല്ലേ?

    1. വലിയ താമസമില്ലാതെ വന്നേക്കും. ഉറപ്പില്ല

  2. this is a wonderful story
    can you write femdom stories I love it

    1. എന്നെക്കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ… (അറയ്ക്കൽ അബു jpg)

  3. എന്റെ പൊന്ന് ജോക്കുട്ടാ, ഇങ്ങടെ എഴുത്ത് എന്തേ വരാത്തെ എന്ന് ആലോചിച്ചു ഇരിക്കുമ്പോ ആണ് ഇത് വന്നത്. മൂന്നോ നാലോ എഴുത്തുകാരുടെ ആണ് സ്ഥിരമായി വായിക്കാറുള്ളത്, അതിൽ ഒന്ന് jo ആണ്. സാധാരണ ഞാൻ കമന്റ്സ് ഒന്നും ഇടാറില്ല ഇനി ആർക്ക് കൊടുത്തില്ലേലും ഇങ്ങക്ക് തരും അത്രക്ക് കട്ട waiting ആണ് bro നിങ്ങടെ എഴുത്തിനായി.

    1. അങ്ങനെ ചിന്തിച്ചിരിക്കുമ്പോ… വായനക്കാര് നമ്മളെ മറന്നൂന്നു തോന്നുമ്പോ വരുന്നതല്ലേ സഹോ ഒരു രസം

      1. ഇനിയങ്ങനെ അങ്ങട്ട് രസിക്കണ്ട, അങ്ങനെ തോന്നുന്ന വരെ കാത്തിരിക്കോം വേണ്ട.

  4. Hi Joe,
    You are pulling the reader in the stage of Sri Hari, so tempting writeup ..
    Please reduce the gap between episodes.. it is really difficult to wait so long for the next episode of a story that you like much..
    Best regards
    Gopal

    1. തീർച്ചയായും ഇടവേളകൾ കുറയ്ക്കാൻ ഞാൻ പരമാവധി ശ്രമിക്കാം സഹോ…

  5. ഏലിയൻ ബോയ്

    ടാ…..തെമ്മാടി ജോ….കറക്ടായി ഹാർട്ട്ബിബീറ് നിൽക്കുന്ന ഭാഗത്തു വച്ചു കഥ നിർത്തണം…. ഇനി ഇതു കാത്തിരുന്നു 2 മാസം ആയാൽ മറന്നു തുടങ്ങും… ആ സമയത്തു ഇതിനിടെ ബാക്കി കൊണ്ടു വരണം….??

    1. ഇതൊക്കെയൊരു രസമല്ലേ ഏലിയൻ ബ്രോ?????

  6. ജോകുട്ടോ

    ഇവിടെ പറയുന്നത് ശരിയാണോന്ന് അറിയില്ല തെറ്റാണെൽ സോറി

    ചേച്ചികുട്ടിയെ കുറിച്ചാണ്

    നവവധു എന്നാ ഒരു കഥ എല്ലാരേം അസ്ഥിക്ക് പിടിച്ച കഥയാണ് അതിനൊരു 3rd പാർട്ട്‌ വേണം എന്നുണ്ട്

    ശരിയാണ് 2nd പാർട്ട്‌ എല്ലാരും ഇരുകയ്യും നീട്ടി സ്വീകരിച്ചില്ല അറിയാം എങ്കിലും ആ പഴയ ചേച്ചികുട്ടിയെ 2nd പാർട്ടിൽ മിസ്സ്‌ ആയതുപോലെ തോന്നിയത് കൊണ്ടാണ്

    1st പാർട്ട്‌ വാസ് awsome

    Triangle love story, thriller, ഹ്യൂമൗർ, റൊമാൻസ് എല്ലാം കൂടി ഉള്ളതായിരുന്നു ഫസ്റ്റ് സെക്കന്റ്‌ ആ ത്രില്ല് മിസ്സ്‌ ആയി അതുകൊണ്ടാണ്

    ചേച്ചിപ്പെണ്ണിനെ ഒരു വരവ് കൂടി വേണം പ്ലീസ്

    എഴുതാൻ സാധിക്കില്ല പറഞ്ഞാൽ വിശ്വസിക്കില്ല താങ്കളുടെ കഥയാണ് കഥാപാത്രവും തങ്ങൾക്കെ കഴിയു

    മാറ്റ് ഐഡിയസ് ഇല്ലാത്തപ്പോൾ പൂർണ അർപ്പണബോധത്തോടെ ഇതിനുവേണ്ടി ഇരിക്കാം എന്നൊരു വാക്കെങ്കിലും ഞങ്ങൾക്ക് തരണം പ്ലീസ്

    By
    അജയ്

    1. ആമിയെ പ്രണയിച്ചവൻ

      I vote

    2. പ്രിയ അജയ്… താങ്കൾ പറഞ്ഞതുപോലെ രണ്ടാംഭാഗം ഹിറ്റായില്ല എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ഞാൻ പറയാണുദ്ദേശിച്ചത് അവരുടെ ജീവിതം എങ്ങനെയാവും എന്നത് മാത്രമാണ്. അതും വായനക്കാരുടെ നിർബന്ധം ഒന്നുകൊണ്ടുമാത്രവും. അത് ഞാൻ പറഞ്ഞു എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ മൂന്നാം ഭാഗം എന്നൊന്നിന് യാതൊരു തീമും സാധ്യതയും ഞാൻ കാണുന്നില്ല. ഇനി അങ്ങനെ തോന്നിയാൽ അപ്പോൾ ആലോചിക്കാം

  7. കണ്ണന്റെ അനുപമ ?

    ജോക്കുട്ടന്റെ വീട് കോട്ടയത്ത് ആണോ ചേച്ചിക്കുട്ടിയുടെ സംസാരശൈലി കോട്ടയം സ്ലാങ്ങ് ആണെന്ന് കണ്ടിട്ടുണ്ട്

    1. എന്റെ വീട് ഇടുക്കി ഹൈറേഞ്ചിലാണ് സഹോ… കോട്ടയവുമായി ചേച്ചിക്കൊരു ബന്ധവുമില്ല

      1. കണ്ണന്റെ അനുപമ ?

        ഇത് ജോക്കുട്ടന്റെ സ്വന്തം കഥയാണോ അതായത് ചെച്ചിപ്പെണ്ണ് ജോയുടെ യഥാർത്ഥ ഭാര്യ ആണോ അതോ സങ്കൽപ്പ കഥ ആണോ എനിക്ക് തോന്നുന്നത് സ്വന്തം ജീവിതത്തിൽ നടന്ന സംഭവം ആണെന്നാണ് കാരണം അത്ര ആഴത്തിലാണ് നവവധു മനസ്സിൽ കയറിപറ്റിയത് നേരിട്ട് കാണാത്ത അനുഭവിക്കാത്ത ഒരാൾക്ക് ഇങ്ങനെ എഴുതാൻ പറ്റുമോ എന്ന് അറിയില്ല

        1. ഇതെല്ലാം വെറും സങ്കൽപ്പം മാത്രമാണ് സഹോ… ജീവിതവുമായി യാതൊരു ബന്ധവുമില്ല. (എനിക്ക് വിവാഹപ്രായമായില്ലാ…വെറും 24 മാത്രം)

  8. Jo ഭായി
    പ്രേണയം അത് ഒരു വല്ലാത്ത സംഗതി ആ…
    ചില ഭാഗ്ങളിൽ ഞാൻ എന്നെ തന്നെ കണ്ടിരുന്നു
    കഥ വല്ലാത്തൊരു reality feel ചെയ്യുന്നു..
    ? Kuttusan

    1. ഒരുപാട് നന്ദി സഹോ

  9. Than ennetheyum polle kadha thakkarkayalle?.pakshe inji mughi pokkale bro.kadhayude touch vitt pove.vegham adutha part varummenn pratheekshichotte?

    1. ടച്ചു വിടാതെ അടുത്ത പാർട്ടിടാൻ പരമാവധി ശ്രമിക്കാം

  10. Jo,നീ പറഞ്ഞത് ശെരിയാ.. നിന്റെ എഴുതി ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല…നിന്റെ കഥാപാത്രങ്ങൾ അത്രയും ഉള്ളിൽ പതിഞ്ഞിട്ടുണ്ട്… കാരണം,എന്നോ എന്തിനോ എങ്ങനെയോ ഈ siteൽ കേറിപെട്ടതാ ഞാൻ… ആ ഞാൻ ഇപ്പളും ഈ siteൽ വരുന്ന ഓരോ കഥകളും ഇപ്പളും വായിച് കൊണ്ടിരിക്കുന്നത് നീ ഒരാൾ കാരണം മാത്രമാണ്..ഇതിൽ കേറിയപ്പോ ഒരു കൗതുകത്തിനാണ് അന്ന് നവവധു വായിച്ചത്.. പക്ഷെ പിന്നീട് അങ്ങനെ ഓരോ പാർട്ടും വായിച് വായിച് വല്ലാണ്ട് മനസ്സിൽ കേറി പറ്റി.. നവവധു എത്ര തവണ വായിച്ചിട്ടുണ്ടെന്ന് എനിക്കിപ്പളും അറിയില്ല…അത്രക്കും ഇഷ്ടമാർന്നു.. പിന്നെ അങ്ങട്ട് വായന തൊടങ്ങി…. ഇപ്പളും തുടരുന്നു… നിന്റെ കഥാപാത്രങ്ങൾ അത്രയും മനസ്സിൽ പതിയുന്നുണ്ട്..ഓരോ സാഹചര്യങ്ങളും അടുത്തറിയാൻ സാധിക്കുന്നുണ്ട്.

    ഞൻ വായന തുടങ്ങിയിട്ടും കമന്റ്‌ ഇടാൻ മടിയർന്നു.. pakshe ഇടുകയാണെങ്കിൽ അത് നിനക്ക് തന്നെയെന്ന് ഒറപ്പിച്ചേർന്നു..നിനക്ക് തന്നെയാ ഇടുവേം ചെയ്തു…

    ശ്രീഭദ്ര ഭാഗം നീ ഇത്രയും കാലതാമസം വരുത്തിയപ്പോളും അല്ലെങ്കിൽ വന്നപ്പോളും എനികൊറപ്പാണ് നീ ഈ സ്റ്റോറി എന്നെങ്കിലും ഒരിക്കൽ കംപ്ലീറ്റ് ചെയ്യുമെന്ന്… ആ പ്രതീക്ഷ എനിക്കുണ്ട്… കാത്തിരിക്കാൻ തെയ്യാറാണ് ഇനിയും…

    എന്നാലും ഒരു അപേക്ഷയുണ്ട് വല്ലാതെ വൈകിപ്പിക്കരുതെന്ന്. കാരണം ഓരോത്തരും അത്രയും കാത്തിരിക്കുന്നുണ്ട് ഇതിന്റെ തുടർ ഭാഗം.. നിനക്കിനിയും എഴുതാൻ സാധിക്കും ഇനിയും മികച്ച കഥകൾ. എനികൊറപ്പുണ്ട്.. നീ എഴുതുന്ന കഥകളത്രെയും മനസ്സിൽ പതിയും.. എന്നും ഉള്ളിലുണ്ടാവും…

    ഒരുപാട് പ്രതീക്ഷയോടെ.. ഇനിയും വൈകിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട്
    സ്നേഹത്തോടെ albatross❤️

    1. ആദ്യ കമന്റ് എനിക്കാണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഭദ്ര ഇനിയുമിങ്ങനെ വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം ബ്രോ.. സപ്പോർട്ടിന് ഒത്തിരി നന്ദി. അതേപോലെ ചേച്ചിക്കുട്ടിയെ ഇഷ്ടപ്പെട്ടതിനും

  11. ഞാനീ കഥ മൂന്നാം തവണയാണ് ആദ്യം മുതൽ വായിക്കുന്നത്. ഓരോ പാർട്ടും വരുന്നതിനിടയിലെ വലിയ ഗ്യാപ്പ് മൂലം കഥ നന്നായി ആസ്വദിക്കാനായി അങ്ങിനെ വേണ്ടി വരുന്നു. ഇനി മാസങ്ങൾ കഴിഞ്ഞായിരിക്കും അടുത്ത ഭാഗം വരിക. അപ്പോഴും ഞാൻ തുടക്കം മുതൽ വായിക്കും. ഓരോ തവണ വായിക്കുമ്പോഴും എന്റെ കോളേജ് ലൈഫിലേക്ക് തിരിച്ചു പോയതുപോലെ തോന്നും. അങ്ങിനെ ഈ കഥ കഴിയുമ്പോഴേക്കും ഞാൻ ഏറ്റവും കൂടുതൽ തവണ വായിച്ച കഥയായി ശ്രീഭദ്രം മാറും. എന്തുചെയ്യാം നമ്മുടെ ജോക്കുട്ടന്റെ കഥയായി പോയില്ലേ. എല്ലാ തവണയും ഇത്രയും വൈകിക്കുന്നതിന് ജോയെ നല്ല ചീത്ത പറയണമെന്ന് വിചാരിക്കും. എന്നാൽ കഥയുടെ ഒരു വശ്യവും മനോഹരവുമായ പോക്ക് കാണുമ്പോൾ ഇത്രയും വലിയ ഒരു എഴുത്തുകാരൻ നമുക്കായ് എഴുതുന്നതു തന്നെ വലിയ കാര്യമെന്ന് കരുതി വായടക്കും.

    1. ഇനി നിങ്ങളെക്കൊണ്ടു വീണ്ടും വായിപ്പിക്കാതെ അടുത്ത പാർട്ട് ഞാൻ ഇടാട്ടോ… എങ്കിലും അതുകൊണ്ട് നിങ്ങളെയൊക്കെ പഴയ കോളേജ് ലൈഫിലേക്ക് ഒരുനിമിഷമെങ്കിലും കടന്നുപോകുന്നെങ്കിൽ അതിനേക്കാൾ വലിയ അഭിനന്ദനമൊന്നുമെനിക്കു കിട്ടാനില്ല. ഒരുപാട് നന്ദി സഹോ

  12. Eda kalla badua Jo, ninaku idi kollathe nannakilla. Oro partinum ingane kathirippikkunnathinu. Ugran kadha. Adutha part engilum onnu samayathinu idu Jo

    1. അല്ലേലും രണ്ടെണ്ണം കിട്ടാതെ ഞാൻ നന്നാവില്ലാന്ന് എനിക്കും ഇടയ്ക്കിടെ തോന്നാറുണ്ട്

  13. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതു വരെ.. ഇങ്ങനെ തന്നെ ഈ ലെവലിൽ തന്നെ പോകട്ടെ..
    Very Good Job…

    1. തീർച്ചയായും ഇതേ ഫ്ലോയിൽതന്നെ ഇടാൻശ്രമിക്കാം സഹോ

  14. INI IPPO ADUTHA CORONAKKU WAIT CHEYYANO MACHANE
    SAMBAVAM ENTHAYALUM NJANGALU KATHIRIKKUM

    1. കൊറോണ വന്നാലും ഇല്ലെങ്കിലും ഞാനെത്തും സഹോ

Leave a Reply

Your email address will not be published. Required fields are marked *