ശ്രീഭദ്രം ഭാഗം 4 [JO] 764

ശ്രീഭദ്രം ഭാഗം 4

Shreebhadram Part 4 | Author JOPrevious Part

വൈകിയതിന് സോറി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. എങ്കിലും സോറി. ചില വായനക്കാർ ചോദിച്ചതുപോലെ ലൈക്കോ വ്യൂസോ കുറഞ്ഞിട്ടല്ല ഞാൻ എഴുതാതിരുന്നത്. ഇവയ്ക്ക് വേണ്ടി ഞാൻ എഴുതാറുമില്ല, ഇനി എഴുതുകയുമില്ലെന്ന് ആ ചോദിച്ച വായനക്കാർ ദയവായി മനസ്സിലാക്കണം. എനിക്ക് ഈ പറഞ്ഞ ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ എന്റെ എഴുത്തിഷ്ടപ്പെടുന്ന, എന്നെ ഇതുവരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കുറച്ചു വായനക്കാരുണ്ട്. അതിപ്പോ അഭിനന്ദനമായാലും വിമർശനമായാലും അവരുടെ കമന്റുകൾ എന്റെ എഴുത്തിനെ വല്ലാതെ മുന്നോട്ടു നയിച്ചിട്ടുണ്ട്. അതുകൊണ്ട് കമന്റ്‌ബോക്‌സിലെ അവരുടെ വരികൾ എനിക്കാവശ്യമാണുതാനും. ഒരാളെങ്കിൽ ഒരാൾ… ആ കമന്റ് എനിക്ക് വേണം. അതുകൊണ്ടാണ്‌ അഭിപ്രായങ്ങൾ ചോദിക്കുന്നത്. പറ്റിയാൽ കമന്റിടുക. ഇനിയിപ്പോ നിങ്ങൾ ലൈക്കോ കമന്റോ ഇട്ടാലും ഇല്ലെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ചിലരെങ്കിലും നിങ്ങളുടെയൊക്കെ മനസ്സിനുള്ളിലേക്ക് കടന്നെന്നറിഞ്ഞാൽ…. ഞാൻ ധന്യനായി.ഇത്തവണ എഴുതാൻ പറ്റിയ സാഹചര്യമല്ലാത്തതുകൊണ്ടാണ് എഴുതാതിരുന്നത്. ഫോൺ കംപ്ലൈന്റ് ആണ്. സർവീസിന് കൊടുത്തിരിക്കുകയായിരുന്നു. എന്നിട്ടും പൂർണമായും ശരിയായില്ല. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്കി വരാനും എത്ര ദിവസമെടുക്കുമെന്ന് എനിക്കുതന്നെ അറിയില്ല. ഫോൺ ഇതുപോലെയെങ്കിലും നിന്നുകിട്ടിയാൽ ഉടനെ വരും. അല്ലെങ്കിൽ വീണ്ടും പതിവുപോലെ കാത്തിരിക്കേണ്ടി വരുമെന്ന് ഖേദപൂർവം അറിയിച്ചുകൊണ്ട് ഭദ്രയുടെ അടുത്ത ഭാഗമിതാ.

യെസ്.. !!!.

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു ഞാനുത്തരം പറഞ്ഞത്. അതുവരെ ദേഷ്യവും ആക്രോശവുമൊക്കെ നിറഞ്ഞുനിന്നിരുന്ന അവളുടെ മുഖത്തേക്ക് പെട്ടന്നൊരു നടുക്കമോ ദയനീയതയോയായിരുന്നു എന്റെ ഉത്തരം കേട്ടപ്പോൾ കടന്നുവന്നത്. കേട്ടത് വിശ്വസിക്കാനാവാത്തതുപോലെ അവളെന്നെ ദയനീയമായി നോക്കിയപ്പോൾ, നിശ്ചലനായത് ഞാനായിരുന്നു. മറ്റുള്ളവരെ കേൾപ്പിക്കാനായി പഴയ ഭദ്രയായിട്ടെന്നോട് പെരുമാറുമ്പോഴും ഇല്ലായെന്നൊരു ഉത്തരമായിരുന്നു അവള് പ്രതീക്ഷിച്ചിരുന്നതെന്നാ മുഖം വിളിച്ചോതിക്കൊണ്ടിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ഞാൻ മുഖം താഴ്ത്തി. എന്തോ വല്ലാത്ത തെറ്റുചെയ്തപോലെ ഞാനാകെ വിയർത്തു കുളിച്ചിരുന്നു.

ശെരിക്കും ഞാൻ ഉത്തരം പറഞ്ഞതും ക്ലാസ്സിലൊരു പൊട്ടിച്ചിരിയോ വിജയച്ചിരിയോയോ‌ക്കെ ഉണ്ടായിരുന്നു. പക്ഷേ ആ വിജയാഹ്ലാദമൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിലപ്പോൾ അവൾ മാത്രമായിരുന്നു. അവൾ പറയുന്നത് മാത്രമായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ചുറ്റുപാടും നിശ്ചലമായ അവസ്ഥയായിരുന്നു എനിക്കപ്പോൾ. പക്ഷേ അവളുടെയാ ഭാവമാറ്റം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നിപ്പോയി.

The Author

253 Comments

Add a Comment
  1. ///ചിരിക്കുകയോ ദേഷ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെതന്നെ അവളെന്നോട് ഒറ്റ സെക്കന്റുകൊണ്ട് എന്തൊക്കെയോ പറഞ്ഞു///-

    എന്താ ആ പറഞ്ഞേ…???

    ഇനി അവനെ തല്ലില്ലയെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം…!!! കാരണം ഇപ്പോൾ ക്ലാസ്സിനെ മുഴുവൻ ഒന്നു ഞെട്ടിയ്ക്കണം എന്നുള്ളത് ഭദ്രയുടെ ആവശ്യമല്ലേ…!!! തല്ലിയാൽ ആരും ഞെട്ടില്ലല്ലോ…??? കാരണം അതു പതിവല്ലേ…. [ബുഹഹ]

    മെറിനെ ഭദ്രയുടെ കയ്യീന്ന് തല്ലുമേടിച്ചു കൊടുക്കാനായിട്ട് മാത്രം ഇറക്കിയതാല്ലേ….!!! പാവം…!!! അതിനിടയിൽ അവളെ പരമാവധി വെറുപ്പിക്കുകേം ചെയ്തു…!!!

    അടുത്ത പാർട്ട്‌ ഏത് രണ്ടാന്തിയായെന്ന് ചോദിക്കുന്നില്ല…. വരുമ്പോൾ വന്നാ മതി….!!! കഴിഞ്ഞ ഭാഗങ്ങളെക്കാൾ വായിക്കാൻ നല്ല ഫീലായിരുന്നു ഇതിന്…!!!

    -അർജ്ജുൻ

    1. ഇത്രെംവലിയ ഭൂലോക കോഴിയായിട്ടും ഭദ്രയെന്താ പറയാതെ പറഞ്ഞതെന്ന് നിനക്ക് മനസ്സിലായില്ല… ???!!! നീ കോഴികൾക്കുതന്നെ അപമാനമാടാ ശിഷ്യാ….

      ഭദ്രയവനെ തല്ലുമോ തലോടുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട ഒന്നാണ്. കാരണം ഞെട്ടിക്കാൻ അവള് പണ്ടേ മിടുക്കിയാ… അല്ല അവള് ഒരെണ്ണം പൊട്ടിച്ചാല് ക്ലാസ് ഞെട്ടില്ലെന്നാണോ നീ പറയുന്നേ… ??? അങ്ങനെയൊക്കെ വരുവോ… ഇല്ല മോനെ… അവള് പൊട്ടിച്ചാലും ക്ലാസ് ഞെട്ടും. ഇല്ലെങ്കി ഞാൻ ഞെട്ടിപ്പിക്കും. ഞാനാരാ മോൻ.

      സത്യത്തിൽ ഭദ്രയെ തിരിച്ചുകൊണ്ടുവരാൻ ഇറക്കിയതാണ് മെറിനെ. പക്ഷേ മേടിച്ച തല്ല് അതവള് ചോദിച്ചു മേടിച്ചതാ…

      ഏത് രണ്ടിനാണെന്ന് ഞാനും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല. അതുകൊണ്ടാ… എല്ലാ മാസവും രണ്ടാംതിയതിയുണ്ടല്ലോ… എന്നേലും ഇടാം.

      അതിനുമുമ്പ് വർഷ വന്നിരിക്കണം. അല്ലെങ്കിൽ ങ്ഹാ…

  2. MR. കിംഗ് ലയർ

    ജോകുട്ടാ,

    ഈ പ്രാവിശ്യം തെറിയില്ല മോനെ… അയൽവക്കത്തെ ഒരു നീളൻ കൊന്നപ്പത്തൽ വെട്ടി വെച്ചടുണ്ട് ഞാൻ… നിന്റെ പൊറം പൊളിക്കാൻ… എന്തുവാ പറയേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല ചെക്കാ.

    ഞാൻ ഇവിടെ എടാന്നും തെണ്ടിയെന്നും വിളിക്കുന്ന ഒരേയൊരാൾ ജോക്കുട്ടനാ, ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിലിരുന്നു തല്ലുകൂടി പഠിച്ച എന്റെ പ്രിയ കൂട്ടുകാരന്റെ സ്ഥാനമാണ് നിനക്ക് എന്റെ ഹൃദയത്തിൽ. ശോ… മോശം… വല്ലാണ്ട് ഓവർ ആയില്ലേ….

    പിന്നെ മ്മടെ ഭദ്ര ഓള് കലിപ്പാ അല്ലടെ ഉവ്വേ….ഒന്നും നോക്കണ്ട ജോക്കുട്ട നീ മ്മടെ ചേച്ചികുട്ടിടെ അടുത്ത് പ്രയോഗിയ്ച്ച ആ പ്രണയാസ്ത്രം അങ്ങ് പ്രയോഗിക്കുക… എല്ലാം ശരിയാവും…. എന്നാ ഞാൻ അങ്ങിട്… കാത്തിരിക്കുന്നു മകനെ നിന്റെയീ പ്രണയം വായിക്കാൻ.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. MR. കിംഗ് ലയർ

      എടാ ജോക്കുട്ട നീയാ ചേച്ചിപ്പെണ്ണിനെ പ്രസവിപ്പിച്ചിട്ട് നീർത്തട അത്… അവൾക്കും കാണില്ലേ ആ ഒരു ആഗ്രഹം… ഞങ്ങൾക്കും ഉണ്ട് അതൊന്നു വായിക്കാനുള്ള ഒരു കൊതി… നീ അതും കൂടി എഴുതി കഴിഞ്ഞു എന്നെന്നേക്കുമായി അത് നിർത്തിക്കോ….

      അതുംകൂടി എഴുതട… എന്റെ പുന്നാര തെണ്ടി അല്ലെ.. എന്നാലേ അതിനൊരു പൂർണത ഉള്ളട…

      1. ആ കൂട്ടുകാരനോടുള്ള സ്നേഹമാണ് എനിക്കും ആ വിളി കേൾക്കുമ്പോൾ അനുഭവപ്പെടാറുള്ളത്. അതൊരു സുഖമാ..

        കൊന്നപ്പത്തല് ഇപ്പഴേ വെട്ടിയോ… എന്നാ നീയൊരു തോട്ടംതന്നെ മിക്കവാറും വാങ്ങിക്കേണ്ടി വരും.അടിയൊന്നുമായിട്ടില്ല മുത്തേ… ഭദ്ര വടിവെട്ടാൻ പോയിട്ടേയുള്ളൂ

        1. ചേച്ചിയെ പ്രസവിപ്പിച്ചിട്ട് നിർത്താനായിരുന്നു രണ്ടാംവരവിൽ എന്റെയും ആഗ്രഹം. പക്ഷേ ആ ജോക്കുട്ടൻ സമ്മതിച്ചില്ല. അവനവന്റെ ചേച്ചിക്കുട്ടിയെ പ്രേമിച്ചു മതിയായില്ലെന്ന്. എന്നാപ്പിന്നെ കഴിഞ്ഞിട്ട് വിളിക്കാൻ പറഞ്ഞേക്കുവാ ഞാൻ. എന്നിട്ട് പ്രസവിപ്പിക്കാം

  3. ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️??❣️❤️❤️♥️♥️????♥️♥️??♥️❤️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    സ്നേഹം മാത്രം ……….
    കുറയനാളുകളായി കാത്തിരിക്കുകയായിരുന്നു
    joകുട്ടന്നു ശ്രീഭദ്രം ത്തിനും വെണ്ടി ……..
    അടുത്ത ഭാഗങ്ങൾ തുടരെയുണ്ടാകും എന്ന വിശ്വാസത്തോടെ ………
    Rickey ??

    1. ഫോൺ സമ്മതിച്ചാൽ ഒട്ടുംവൈകാതെ അടുത്ത പാർട്ടും ഇടാം സഹോ❤️❤️❤️❤️❤️❤️❤️

  4. I have to tell you only onething.
    Publish the next part fast.

    1. Just wait Rose… It will be published shortly

  5. ബ്രേ ഈ പാര്‍ട്ടും പൊളിയാണ് ഇത്രയും വൈകി വരുപോള്‍ പേജ് ഒന്ന് കൂട്ടിപിടിച്ചൂടെ
    എന്തായാലും അടുത്ത പാര്‍ട്ടിന്നായി കട്ട വൈറ്റിങ്ങ്

    1. ഇത്രെംതന്നെ എഴുതിയതെങ്ങനെയെന്ന് എനിക്കുമാത്രമേ അറിയൂ. ഫോൺ സമ്മതിക്കില്ല അതാ.

  6. ഒരുപാടായി കാത്തിരിക്കുന്നു. അവസാനം വന്നല്ലോ, അത് മതി.

    1. വല്ലപ്പോഴുമെങ്കിലും വന്നില്ലെങ്കി ശെരിയാവില്ല

  7. Ee ഭാഗവും ഇഷ്ട്ടായി ബ്രോ ????

    1. താങ്ക്സ് ബ്രോ

  8. വന്നു അല്ലെ ഊരുതെണ്ടി

    1. വരാതെ പറ്റ്വോ

  9. ജോ ബ്രോ.. പൊളിച്ചു. സൂപ്പർ. അവളുടെ അടി വല്ലാത്തൊരു അടി തന്നെ ആയിരുന്നു.

    ///കൂടെനിന്ന ഡിബിൻ പണ്ടേയ്ക്കുപണ്ടേ ഇറങ്ങിയോടിയിരുന്നു/////
    അതാണ് ചങ്കു ബ്രോ. ??

    ഇങ്ങനെ സസ്പെൻസ് ഇട്ടു നിർത്തി അറ്റാക്ക് വരുത്തരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു..
    സ്നേഹത്തോടെ ?

    1. അതിപ്പോ ഓരോരുത്തർക്കും അവർക്ക് വേണ്ടത് കൊടുക്കണ്ടേ… അതാ അടിയിത്ര സൂപ്പറായത്. ഇനിയും വരുന്നുണ്ട് ഓരോരുത്തർക്കും.

      ചങ്ക് ബ്രോ എന്നും ചങ്കുബ്രോ തന്നെ

      സസ്പെൻസ് നിങ്ങളൊക്കെ ഇടുന്നതുവെച്ചു നോക്കുമ്പോ ഇതൊക്കെ ചെറുതല്ലേ…

  10. കൊള്ളാം അടിപൊളി…ഈ suspensil നിർത്തൽ നിങ്ങള് എഴുത്തു കാരുടെ സ്ഥിരം paripadiya..അടുത്ത ഭാഗതിനായി വെയ്റ്റിംഗ്..

    1. സസ്പെൻസ് ഉണ്ടെങ്കിലല്ലേ വായിക്കാനൊരു ഗുമ്മുള്ളു

  11. Njn vayicha first or second kadha annu navavadhu so Jo ennum manasil indu. Pettannu thanne ithinte bakki tharan kazhiyatte. Phone scn avalle ennu prarthikunnu?.

    1. ഒരുപാട് നന്ദി ബ്രോ

  12. ഈ ഭാഗവും നന്നായി ആസ്വദിച്ചു വായിച്ചു.നന്നായി ഇഷ്ടപ്പെട്ടു…ഒരു ചിരിയോടെയാനു വായിച്ചു തീർത്തത്☺..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു???

    1. ഒരുപാട് നന്ദി ബോസ്സ്… അടുത്ത പാർട്ട് വൈകാതെ ഇടാമെന്നു കരുതുന്നു

  13. Joooo nee vannu aleaa….

    1. വരാതെ പറ്റില്ലലോ… ചിലരെപ്പോലെ ഒരുപ്പോക്ക് പോയാൽ വായനക്കാരുടെ പ്രാക്ക് കേൾക്കണ്ടേ

      1. Daa , ninne nalla pole miss cheythirunnadaa kutta

        1. ഞാനും നിങ്ങളെയൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. എന്തുചെയ്യാം… പട്ടിയുടെവാല് പന്തീരാണ്ട്കൊല്ലം കുഴലിലിടാൻ തയ്യാറാ… പക്ഷേ പട്ടിയ്ക്കുംകൂടി തോന്നണ്ടേ അത് നിവർത്തണമെന്ന്.

  14. MR. കിംഗ് ലയർ

    എടാ തെണ്ടി… നീ വീണ്ടും വന്നു അല്ലെ…

    മോനെ ജോകുട്ടാ നോം ലേശം തിരക്കിൽ ആണ് പിന്നെ കാണാം…

    MR. കിംഗ് ലയർ

    1. വരാതെ പറ്റില്ലല്ലോ… തിരക്കൊക്കെ കഴിയുമ്പോ വാ

  15. എവടായിരുന്നു മാഷേ ?
    അവസാനം വന്നുല്ലേ……..

    1. നിങ്ങളൊക്കെ കാത്തിരിക്കുമ്പോ വന്നല്ലേ പറ്റൂ

  16. എവടായിരുന്നു മാഷേ ?
    അവസാനം വന്നുല്ലേ

    1. ഇവിടൊക്കെത്തന്നെ ഉണ്ടായിരുന്നു.

      വരാതെ പറ്റില്ലല്ലോ

  17. ഇതിപ്പോ ഫോൺ ഞങ്ങൾ വാങ്ങിത്തരേണ്ടിവരുമോ …അങ്ങനൊരു സസ്പെൻസ് അല്ലേ ഇട്ടേക്കണത് …ഇനി ഇതും വെച്ചു അധികം വൈകിപ്പിക്കല്ലേ ചെങ്ങായ്.വേഗം വായോ

    1. ഒരെണ്ണം വാങ്ങിത്തന്നാലും ഞാൻ വേണ്ടാന്നൊന്നും പറയൂല്ലാട്ടോ… അതികം വൈകാതിരിക്കാൻ പരമാവധി ശ്രമിക്കാം

  18. ചേട്ടായി…അവള് പൊളിയാട്ടോ ??
    ഹാ… ഇനിയെന്തോക്കെ പുകിൽ ഉണ്ടാകുവോ ആവോ

    മറ്റവൾക് ഇട്ട് 2 എണ്ണത്തിന്റെ കൊറവ് ഉണ്ടായിരുന്നു ..ഇപ്പൊ ഒരു സമാധാനമായി??

    1. ഇനിയല്ലേ പുകില്… അവൾക്ക് രണ്ടിന്റെ ആവശ്യമേ ഒള്ളോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു

      1. നടേശ… കൊല്ലണ്ട വിട്ട് കള

  19. സ്നേഹിതൻ

    Machane ingane okke kondu vannu suspense il nirthalleto..ini ithu thanne alojich alojichhh adutha part vanna vare swasthatha undakillaa ??

    1. നിർത്തുമ്പോ അടുത്ത പാർട്ടിന് കാത്തിരിക്കാൻ എന്തേലുമൊക്കെ വേണ്ടേ ???

  20. Vanne Jo bro is back.will comment shortly after reading.

    1. കാത്തിരിക്കുന്നു ജോസപ് ബ്രോ

  21. പൊന്നുമോനെ ജോ നീ ഇപ്പൊഴെങിലും വന്നല്ലോ സന്തൊഷയിസന്തോഷായി??ഇനി ഇവിടെ തന്നെ കാണുമല്ലോ അല്ലെ…☺

    1. ഇല്ല…!!! വരുന്ന ക്രിസ്മസിന് അറുക്കും…!!!

      1. നീ പോടാ.. എന്നെക്കാളും ഊടായിപ്പാ നീ

    2. ഇവിടെ കാണണമെന്നാണ് ഓരോ തവണയും വിചാരിക്കുന്നത്. നടക്കാത്തതാ ബോസ്

  22. ജോകുട്ടാ..
    എനിക്ക് ഒത്തിരി കാത്തിരിക്കേണ്ടി വന്നില്ല..അതോണ്ട് തന്നെ അയിന്റെ പേരിൽ തെറിയും പറയുന്നില്ല..ഞാൻ കുറച്ച് നാൾ മുമ്പാണ് ഇത് വായിച്ചത്..
    ചേച്ചിപെണ്ണ് ആരുന്നു ഇതുവരെയും മനസ് മുഴുവൻ..ഭദ്ര ആ സ്ഥാനം തട്ടിപറിക്കുവോ എന്നറിയാൻ ഇനിയും കാത്തിരിക്കണം..കാത്തിരിക്കുന്നു..
    ലാസ്റ്റിൽ ശ്രീഹരി പ്ലീസ്‌ സ്റ്റോപ്..പറയാൻ ഉളളത് ഏതാണ്ട് നമ്മൾ എല്ലാം ഉദ്ദേശിക്കുന്ന കാര്യം ആരിക്കും എങ്കിലും അതാവല്ലേ എന്ന് ചുമ്മാ ആഗ്രഹിക്കുന്നു..
    ഫോൺ പെട്ടന്ന് ശരിയാവാൻ മാത്രം പ്രാർത്ഥിക്കുന്നു..
    കീപ് ഇട് അപ് ബ്രോ..!?

    1. ചേച്ചിയുടെ സ്ഥാനം ഒരിക്കലും ഭദ്രക്ക് കിട്ടാൻ വഴിയില്ല. കാരണം ചേച്ചിയും ഭദ്രയേയും രണ്ടും രണ്ടു ധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. ഒരു കൂട്ടിമുട്ടൽ ഉണ്ടാവാൻ വഴിയില്ല

  23. ബ്രോ ഒന്നും പറയാനില്ല … ലസ്റ് ആ കൂതറ മെറിന് ഒന്നു കൊടുത്ത് എന്താണേലും നന്നായി.. ഇനി ഇതിന്റെ പേരിൽ അവൾ ഇവരെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമോ…… പിന്നെ ഭദ്ര പിറകെ നിന്നും ശ്രീയെ വിളിച്ചത് വാസിപ്പുറത്തു ഇഷ്ടമാണെന്ന് പറയാൻ ആണോ….. എന്താണെങ്കിലും വെയ്റ്റിങ് ആണ് നെസ്റ് പാര്ടിന്

    1. അവൾക്കൊരു അടിയുടെ കുറവുണ്ടായിരുന്നു. അതുകൊണ്ടവൾ നന്നാവുന്നെങ്കിൽ നന്നാവട്ടെ.

      ഭദ്ര അതിനാണ് വിളിച്ചതെന്ന് വിശ്വസിക്കാം

  24. ജോക്കുട്ടാ ചെച്ചിപ്പെണ്ണിനെ ഒന്നുകൂടി കൊണ്ടുവരാമോ ഇത് പറയാൻ വേറെ ആരുമില്ലാത്ത കൊണ്ടാ മാത്രമല്ല നിനക്ക് മാത്രമേ ചേച്ചിയെ കൊണ്ട് വരാൻ കഴിയൂ

    1. ഇനിയും ചേച്ചിയെ കൊണ്ടുവരാനുള്ള തീമൊന്നും മനസ്സിലില്ല സഹോ… മാത്രവുമല്ല ഇനിയും വലിച്ചുനീട്ടി ബോറാക്കാൻ തോന്നുന്നില്ല. അതുകൊണ്ടാണ്. സോറി

  25. എടാ പണ്ടാറക്കാലാ ആരെ സ്റ്റോറി ഞാൻ മറന്നാലും ജോക്കുട്ടൻ്റെ സ്റ്റോറി ഞാൻ മറക്കില്ല. അതിൻ്റെ കാരണം ചേച്ചിപ്പെണ്ണ് തന്നെയാണ്. നിൻ്റെ ഫോണിൻ്റെ കുഴപ്പം എന്താണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല… എത്രയോ കാലങ്ങൾക്ക് ശേഷം ശ്രീഭദ്രം 4 ഭാഗം എത്തിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ട്. ഇനിയിപ്പോ പറഞ്ഞ് വെറുപ്പിക്കുന്നില്ല ഭദ്രയുടെ ഭദ്രകാളി വേഷം കെട്ട് കാണാൻ കാത്തിരിക്കുന്നു.

    1. ഫോണിന് മൊത്തം കുഴപ്പമാണ്. ബോർഡ് കംപ്ലൈന്റ് ആണ്. ഭദ്ര കാളിയാവുമോ പാർവതിയാവുമോയെന്നു കാത്തിരുന്നു കാണൂ

  26. തമ്പുരാൻ

    Jo bro…
    ഡ്യൂട്ടിയിൽ ആണ്..വൈകുന്നേരം വായിച്ചിട്ട് അഭിപ്രായം പറയാം…

    1. കാത്തിരിക്കുന്നു

  27. ippol vayikunilla time illa oru michu vayichollam ellam koode

    1. ഓക്കേ ബ്രോ

  28. ൻ്റെ പൊന്നേ

  29. ന്റെ പൊന്നോ അപ്രതീക്ഷിത entry

    1. വിളിച്ചു പറഞ്ഞിട്ട് വന്നാലെന്താ ഒരു രസം

  30. 1st..ഞാൻ

    1. ഫസ്റ്റ് ഈ പരനാറി കൊണ്ടു പോയടാ…!!!

      1. ///ലൈക്കോ വ്യൂസോ കൂട്ടിയിട്ട് ഒന്നും കിട്ടാനില്ല. കഥ ടോപ്പ് ലിസ്റ്റിൽ കേറിയാലും, ആയിരമോ രണ്ടായിരമോ ലൈക്ക് കിട്ടിയാലും, ഫോട്ടോകോപ്പിപോലെ ഒരേ തരത്തിലുള്ള പത്തഞ്ഞൂറ്‌ കമന്റ് വന്നാലും വായനക്കാരന്റെ മനസ്സിൽ ഇടംപിടിക്കാത്ത കുറച്ചു കഥാപാത്രങ്ങളെ എഴുതിയിട്ട് യാതൊരു കാര്യവുമില്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ലൈക്ക് ഓപ്‌ഷനും വ്യൂസ് ഓപ്‌ഷനും എന്റെ കഥകളിൽ ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല.///-

        നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു…!!!

        ഹാറ്റ്സ് ഓഫ് യു മാൻ…!!!

        1. ആദ്യത്തെ ആ “യെസ്” എന്തിനാ പറഞ്ഞേന്നറിയാൻ ഇനി ആദ്യം മുതൽക്കേ വായിക്കണം….!!!

          അവസ്ഥ….!!!

          1. ??
            ഇപ്രാവശ്യം എനിക്ക് കുഴപ്പം ഇല്ല..എന്റെ ടെൻഷൻ അടുത്ത ഭാഗത്തെ കുറിച്ച് ആലോചിക്കുമ്പളാ

      2. യാ യാ ..?
        ഐ ആം ദി സോറി അളിയാ..!!
        വർഷ ചേച്ചിനെ ഞങ്ങക്ക് തന്നുടെ..!!

        1. ശ്ശേ…!!! എന്റെ മുഖത്തു നോക്കി അങ്ങനെ ചോദിക്കാൻ നിനക്കെങ്ങനെ തോന്നിയെന്നാണ്….!!!

          1. നീൽ ബ്രോ… വായിച്ചു കഴിഞ്ഞുള്ള അഭിപ്രായം കൂടി ഇടണേ

          2. അർജ്ജുനാ… നിനക്ക് യോഗമില്ലെന്ന് കരുതിയാൽ മതി. പിന്നെ ഫസ്റ്റിലും സെക്കന്റിലുമൊക്കെ എന്തിരിക്കുന്നു… നിന്റെ കമന്റ് അവസാനം വന്നാലും എനിക്കത് സന്തോഷമല്ലേ

          3. പറഞ്ഞതുപോലെ വർഷചേച്ചി എവിടെടാ… ???

          4. എനിക്കത് വേണം..
            നിങ്ങൾ എനിക്കത് തരണം..ഞാൻ അങ്ങോട്ട് എടുക്കുവാ..?

          5. എപ്പോളെ ഇട്ടു ജോ ബ്രോ..?
            ഇക്കിഷ്ടായി..

        2. Da neela Avante mattu kadhakal nee vayichit undo , elakil onnu vayikanam tto

          1. Arjunte aanu

          2. ഇല്ലണ്ണാ..
            കൈകുടന്നയും വർഷയും മാത്രം..
            മ്‌ വായിക്കാം..?

Leave a Reply

Your email address will not be published. Required fields are marked *