ശ്രീഭദ്രം ഭാഗം 5 [JO] 727

അവനെന്തെങ്കിലും മറുപടിയായി പറയാൻ കഴിയുന്നതിന് മുന്നേ, ആർക്കുമൊന്നും ചിന്തിക്കാൻപോലും കഴിയുന്നതിനുമുമ്പേ എവിടുന്നോവന്ന ധൈര്യത്തിന് ഞാൻ പെട്ടന്ന് അലറിവിളിച്ചിരുന്നു. അവൻ മാത്രമല്ല അവളും അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ക്ലാസ് മുഴുവനും ഞെട്ടി. എല്ലാവരുമെന്റെ നേർക്കമ്പരപ്പോടെ നോക്കി. ആദ്യമായി എന്റെ സ്വരമുയർന്നു കേട്ടതിന്റെ ഞെട്ടലും ആശ്ചര്യവുമെല്ലാം എല്ലാവരിലുമുണ്ടായിരുന്നു.

എനിക്കുനിന്നോട് ഇന്നുമിന്നലെയും തുടങ്ങിയ ഇഷ്ടമല്ല ഭദ്രേ… !!!

ഞാൻ വേഗത്തിൽ അവൾക്കരികിലേക്ക് നടന്നടുക്കവേ വിളിച്ചു പറഞ്ഞു. അവളെന്നെ തുറിച്ചു നോക്കിയാണ് നിന്നിരുന്നതെങ്കിലും അതൊന്നുമപ്പോഴെന്നെ തെല്ലും ഭയപ്പെടുത്തിയില്ല. എങ്ങുനിന്നോ വന്നൊരു വന്യമായ ധൈര്യം എന്നിലാകെ നിറഞ്ഞിരുന്നു.

എനിക്ക്… എനിക്കുനിന്നോടുള്ളയിഷ്ടം… അതെങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയില്ല പെണ്ണേ… ഒരുതരം… ഒരുതരം ഭ്രാന്താണെനിക്കു നീ. നീയ്… നീ വിചാരിക്കുന്നപോലെ നിന്നോട് മിണ്ടാൻ തുടങ്ങീപ്പോ തൊടങ്ങിയ ഇഷ്ടമല്ലത്. നിന്നെയാദ്യം കണ്ടമുതല്… നിന്നെ ആദ്യമായിട്ട് കണ്ട ആ നിമിഷംമുതലേ തൊടങ്ങിയ ഇഷ്ടവാ അത്. ആരോടും… എന്തിന് കൂടെനടന്ന ഇവനോടുപോലും പറയാതെ, ഉള്ളിന്റെയുള്ളിൽ ഞാൻ സൂക്ഷിച്ചയിഷ്ടം. !!! എന്നെ കോളേജിലുവരാൻപോലും പ്രേരിപ്പിച്ചോണ്ടിരുന്ന ഇഷ്ടം. നിന്നെ… നിന്നെയോർത്തു മാത്രവാ ഞാനെന്നും മുടങ്ങാതെ കോളേജില് വന്നോണ്ടിരുന്നെ… !!!

എനിക്കെങ്ങനെ പറയാനാണോ തോന്നുന്നത്…., അതുഞാൻ അങ്ങനെതന്നെ പറയുവാ… നീ വിശ്വസിച്ചാലുംശെരി ഇല്ലെങ്കിലുംശെരി എനിക്ക് നിന്നെ ഭയങ്കര ഇഷ്ടവാ… അതെങ്ങനെനിന്നെ പറഞ്ഞു മനസ്സിലാക്കണമെന്നെനിക്കറിയത്തില്ല. ആദ്യവായിട്ടാ ഞാനൊരാളോട് ഇഷ്ടമാണെന്ന് പറയുന്നേ. അതുകൊണ്ടാ… !!!

അവളെന്നെ തുറിച്ചുനോക്കിനിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പക്ഷേ ഇത്തവണ വല്ലാത്തൊരു ശാന്തതയായിരുന്നു അവളുടെ മുഖത്ത്. പക്ഷേ അവനാവട്ടെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്. അവനെന്റെ കയ്യിൽ പിടിച്ചു വലിക്കുകയും തട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കെല്ലാം ആ നിമിഷംതന്നെയവളോട് പറഞ്ഞു തീർക്കണമായിരുന്നു. അവന്റെ കൈകളെ തോളുകൊണ്ട് തട്ടിക്കൊണ്ട് ഞാനവളുടെ മുഖത്തുനിന്നു കണ്ണുപറിക്കാതെ നിന്നു. ആദ്യമായിട്ടാണ് ധൈര്യത്തോടെ അവളുടെ മുഖത്തുനോക്കിനിന്ന് ഞാനെന്തെങ്കിലുമൊക്കെ പറയുന്നതും.

ഭദ്രേ… നിന്നോട് മിണ്ടാനെനിക്കു പേടിയാരുന്നു. നീയെന്തേലും പറയുവോന്ന്… അതുകൊണ്ടാ ഞാനൊന്നും നിന്നോട് പറയാണ്ടിരുന്നെ. അല്ലെങ്കി പണ്ടേതന്നെ പറഞ്ഞേനെ. നീയെന്നെയന്നു തല്ലിയില്ലേ… അയിന്റെപിറ്റേന്ന് ഞാനൊന്നറിയാണ്ടിവനോട് നിന്റെകാര്യം പറഞ്ഞുപോയി. അങ്ങനെയാ ഇവനിത് അറിഞ്ഞേ. അല്ലെങ്കി അറിയുവേലാരുന്നു. ആരുവറിയില്ലാരുന്നു. നിന്നോട് പറയാനിവനെന്നെ നിർബന്ധിച്ചു. എനിക്ക് പേടിയാന്നു പറഞ്ഞപ്പഴാ ഇവൻ നിന്നോടാദ്യം മിണ്ടാമെന്നെന്നോട് പറഞ്ഞേ. അങ്ങനെയാ നിന്നോട് വന്നു മിണ്ടാൻ തുടങ്ങിയെ… അല്ലാതെ….

അത് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും പരിശുദ്ധമായി ഞാൻ കാണുന്ന എൻ്റെയിഷ്ടം… മറ്റാരോടും തോന്നാത്ത അവളോടുള്ള എന്റെയടങ്ങാത്ത സ്നേഹം… അത്… അതൊരുനിമിഷംകൊണ്ടുണ്ടായ വെറും നേരംപോക്കാണെന്നവൾ കരുതിയിരിക്കുന്നു. കണ്ണ് നിറയുന്നതോടൊപ്പം മനസ്സിനും ഒരു നോവ്. പക്ഷേ കൈകെട്ടിയെന്നെത്തന്നെ നോക്കിനിന്നതല്ലാതെ മറുപടിയൊന്നുമവള്

The Author

170 Comments

Add a Comment
  1. Next part entayi bro????

    1. അയച്ചിട്ടുണ്ട്

  2. ///ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ//

    ഹാ.. എന്റെ jo കുട്ടാ.. അതൊക്കെ ഈ സൈറ്റിലെ പലരും വിളിക്കുന്നത് അങ്ങനെ ആണെന്ന് മാത്രം.. ?

    പിന്നെ കഴിഞ്ഞ കമ്മെന്റ്ൽ കൂടുതലൊന്നും പറയാൻ സാധിച്ചില്ല.. eന്ന് തന്നെ പറയാം കാരണം താങ്കളുടെ കഥക്ക് എന്ത് പറയാനാണ്..
    എല്ലാംകൊണ്ടും പൊളിയല്ലേ…
    പിന്നെ ഞാൻ ഈ സൈറ്റിൽ വരാൻ തന്നെ കാരണം താങ്കളുടെ നവവധു ആണ്..അതിന് ശേഷം താങ്കളുടെ കഥകൾ തിരഞ്ഞു പിടിച് വായിച്ചിട്ടുണ്ട്. പിന്നെ രണ്ടാം വരവിനു കാത്തിരുന്നു കാത്തിരുന്നു ഈ jo യെ അങ്ങ് ഇടിച്ചുപൊളിക്കാൻ വരെ തോന്നിയിട്ടുണ്ട് മറ്റൊന്നും കൊണ്ടല്ലാട്ടോ.. കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ട.. ?
    അത്രമേൽ ഇഷ്ടപ്പെട്ട ഒര് കഥ. ജോക്കുട്ടനും ചേച്ചിക്കുട്ടിയും എല്ലാം ഇപ്പാഴുംമനസ്സിൽ താങ്ങി നിൽക്കുന്ന ഒന്ന്. അതിന്റെ pdf പോലും കളയാതെ സൂക്ഷിക്കുന്നു ഞാൻ.. അത്രമേൽ ഫീലിംഗ്സ് തന്ന താങ്കളുടെ ആ സൃഷ്ടി ഇന്നും എന്റെ മനസ്സില് ഭദ്രം.

    പിന്നെ ഈ ആണ്ടിലൊരിക്കൽ വരുന്ന ഈ സ്വഭാവം മാറ്റണം കേട്ടോ… (വ്യക്തിപരമായ ഒര് അഭിപ്രായം മാത്രം . തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം പക്ഷെ താങ്കളുടെ വരികൾക്ക് നൽകാൻ കഴിയുന്ന ആ ഫീൽ അത് എത്ര തന്നെ ആണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല)
    പിന്നെ page കൂട്ടണേ.. കൊറവാണെന്ന് കരുതി ഒരു പോരായ്മയും തോന്നിയില്ല..

    എനിക്ക് jo താങ്കളോട് ഒന്നേ ചോദിക്കാനൊള്ളു അടുത്ത ഭാഗമെങ്കിലും പെട്ടെന്ന് തരാൻ കഴിയോ…

    എന്ന് മറ്റുള്ളവർ ലില്ലിക്കുട്ടൻ എന്ന് വിളിക്കുന്ന

    Ly (ഒരുപാവം പൂവ്)?

    1. പ്രിയപ്പെട്ട ly… വാക്കുകളില്ല ഈ സ്നേഹത്തിന് മുന്നിൽ…

      ചേച്ചിക്കുട്ടിയെ ഇത്രയേറെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി.

      അതികം വൈകാതെ ഓരോ പാർട്ടും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്

  3. Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….

    1. അത്രയ്ക്കൊക്കെ കാത്തിരിക്കാനുണ്ടോ ഇത്… ??? എന്തായാലും അയച്ചിട്ടുണ്ട്

  4. Next part epozha

    1. അയച്ചിട്ടുണ്ട് ബ്രോ

  5. കലക്കി ബ്രോ. നിങ്ങളുടെ കഥാപാത്രനിർമ്മിതി സൂപ്പർ ആണ്. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഒരുപാട് നന്ദി സഹോ

  6. പാഞ്ചോ

    ജോയെ..ഇന്നാണ് വായിച്ചത്..നല്ല പാർട്..പേജ് കുറവിരുന്നു,സീൻ മാറിയിട്ടില്ല എന്നാലും ഒരു important പാർട് തന്നെ ആരുന്നു..ആ ഒഴുക്ക് ഒട്ടും നഷ്ടമായില്ല..ആഹ് എന്നായാലും അവൻ ആണുങ്ങളെ പോലെ പറഞ്ഞില്ലേ..ബാക്കി അറിയാൻ ആഗ്രഹം ഉണ്ട്..പറ്റുന്നപോലെ വേഗത്തിൽ തരണേ ജോയെ

    1. ആണുങ്ങളെപ്പോലെ അവനൊന്നു താമസിച്ചെന്നല്ലേയുള്ളൂ. പക്ഷേ അതെത്രമാത്രംവിജയിച്ചുവെന്ന് കാത്തിരുന്നു കാണാം

  7. ജോക്കുട്ടൻ..
    എന്തുട്ടാ പറയണ്ടേ..അജ്‌ജാതി ഫീൽ ഉണ്ടായി..ഒരു പേജ് ഒള്ളു എങ്കിലും നല്ല അവസാനം ഉണ്ടായി..പേജ് തീർക്കാൻ വേണ്ടി നിർത്തിയ പോലെ ഇല്ല..
    വരും ഭാഗങ്ങൾ പെട്ടന്ന് തരാൻ നോക്കണേ..
    All the best

    1. പേജ് തീർക്കാനായി എഴുതാതിരിക്കാനാണ് എന്നും ശ്രമം. അത് വിജയിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം

  8. വെറൈറ്റി കഥ ബ്രോ ❤️❤️?

    ഇത്രേം കൊറച്ച് പേജ് ഉണ്ടായിട്ട് കൂടി, വായിച്ചു തീർക്കാൻ സമയം എടുത്ത പോലെ..എനിക്ക് തോന്നുന്നത് ഓരോ സീൻസും ഉൾകൊണ്ട് വായിച്ച കാരണം ആകും, ബട് ഇത് എനിക്ക് ആദ്യത്തെ ഫീലിംഗ് അണെട്ടോ, ഇത്രേം കൊറച്ച് പേജസ് ഒള്ള കഥ നല്ല സമയം എടുത്ത് വായിക്കുന്നത് ആദ്യമായിട്ട്..❤️❤️

    അത് മാത്രം എല്ലാ, ഈ ഒടക്ക്‌ ഉണ്ടായിട്ട് പിന്നെ പ്രേമിക്കുന്ന കഥകൾ ആണ് എനിക്ക് ഇഷ്ടം..ഇടക്ക ഇടക്ക്‌ പിനങ്ങുമ്പോൾ ആണ് പ്രേമം അതിന്റെ പൂർണതയിൽ ആകുന്നത്..എനിക്ക് ഒരുപാട് ഇണക്കവും പിണക്കവും ഒളള കഥകൾ ആണ് ഇഷ്ട്ടം, ബട് ട്രാജഡി അല്ലട്ടോ..ചെറിയ പ്രശ്നങ്ങൾ മാത്രം ??❤️❤️❤️?

    അടുത്ത പർട്ടിന് വേണ്ടി വെയിറ്റിംഗ്…❤️

    സ്നേഹത്തോടെ,
    രാഹുൽ

    1. Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….

      1. വൈകാതെ ഇടാം ബ്രോ

    2. ഇണക്കങ്ങളും പിണക്കങ്ങളും കൂടുമ്പോഴാണ് പ്രണയത്തിന് ശക്തി കൂടുന്നത് ബ്രോ… എനിക്കും ഈ ടൈപ്പ് കഥകളാണ് ഇഷ്ടം. ദുരന്തമാവാതെ ഞാനും നോക്കാം

  9. വിരഹ കാമുകൻ????

    Bro ഇതിന്റെ ബാക്കി ഭാഗം എപ്പോഴാണ്

    1. അയച്ചിട്ടുണ്ട് ബ്രോ.

      റിപ്ലെ വൈകിയതിൽ ക്ഷമിക്കുക

  10. Jo machaney njan innanu idu full series um vayichathu… Kod aanu bro…. Baakki bagangal kurachu page kootti ezhuthaney… Glorious feel of love…. REPLY NOT EXPECTED BUT SOON I EXPECT NEXT PART…

    1. പേജ് കൂട്ടാൻ പരമാവധി നോക്കുന്നുണ്ട്. നടക്കുന്നില്ലാന്നേ ഒള്ളു. പേജ് കുറഞ്ഞാലും ബോറടിപ്പിക്കാതെ എഴുതാനാണ് ശ്രമം.

    1. താങ്ക്സ് അജയ്

  11. ഒരു പേജ് മറിയ്ക്കാനുള്ള ഗ്യാപ്പ് പോലും തരാതെ ഒറ്റ ഫ്ലോയിൽ വായിച്ചു തീർക്കാൻ ഡോക്ടർ കുട്ടൻ MBBS, MD കാത്തുവെച്ച വിധങ്ങളെയോർത്ത് ആദ്യം തന്നെ നന്ദി പറയുന്നു….!!!

    ഒറ്റയിരുപ്പിന് ഇത്രേം ഭാഗം ഞാൻ വായിച്ചു തീർത്തു…..

    എഴുത്തിൽ ലയിച്ച് മറ്റുള്ളതെല്ലാം മറന്ന അവസ്ഥ…..!!! അപാരമായ ആഖ്യാനം…..!!! ശ്രീഹരിയിലും ഭദ്രയിലും ഡിബിനിലും മാത്രമായി ഒതുങ്ങിപ്പോയോ എന്നൊരു സംശയം…..!!!!
    തല്ക്കാലം മറ്റൊന്നും പറയാനില്ല…. തകർത്ത് തരിപ്പണമാക്കി…..!!!

    ആ കോമഡി അടിപൊളിയായിട്ടുണ്ട്….!!! ഓർത്തോർത്തു ചിരിച്ചു പോയി….!!! അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു…..!!! പേജൊന്നും കൂട്ടി വിഷമിപ്പിയ്ക്കരുത്…… അപേക്ഷയാണ്….!!!!

    ആ ഭദ്രേനെ തരോ….??? വീട്ടിന് മുന്നിൽ കെട്ടിയിടാനാ….!!!

    -അർജ്ജുൻ ദേവ്.

    1. നിനക്ക് കെട്ടിയിടാൻ തൽക്കാലം വർഷയും ഗൗരിയും അനുവുമൊക്കെയില്ലേ… ??? തൽക്കാലം അവരെ കെട്ടിയിട്ടാൽ മതി. എന്റെ ഭദ്രയെ നോക്കണ്ടാ…

  12. രാജാകണ്ണ്

    BRO
    കഥ അടിപൊളി ആയിരുന്നു.. ഒരുപാട് ഇഷ്ടമായി മുകളിൽ കുറേ പേർ എഴുതിയ കമെന്റ് ഒക്കെ കണ്ടായിരുന്നു അത് പോലെ ഒന്നും എഴുതാൻ അറിയില്ലെങ്കിലും ഇത്രയും നല്ല ഒരു കഥ വായിച്ചു എന്റെതായ കുറച്ചു വാക്കുകൾ പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യൻ ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ലാതാകും.. എന്താ പറയാ ഇപ്പൊ ഒരു രക്ഷയും ഇല്ലാത്ത എഴുത്തായി പോയി…

    ഞാൻ ആദ്യമായാണ് ഇങ്ങളുടെ കഥ വായിക്കുന്നത്. കഥയുടെ 5thPart കണ്ട് ഒന്ന് ഓടിച്ചു വായിച്ചു അപ്പോൾ തന്നെ മനസിലായി ഇങ്ങളുടെ റേഞ്ച് പിന്നെ ഒറ്റ ഇരിപ്പിൽ 5പാർട്ട്‌ വായിച്ചു തീർത്തു
    ഓരോ വരിയും വായനക്കാരന്റെ മനസ്സറിഞ്ഞു എഴുതുന്ന തന്റെ വരികൾ എല്ലാം തന്നെ വേറെ ലെവൽ ആണ്..

    ഇങ്ങളുടെ വരികളിൽ എല്ലാം തന്നെ നമ്മുടെ “M.K” ബ്രോ ന്റെ വരികളിൽ ഞാൻ കണ്ടിട്ടുള്ള പോലെ ഒരു magic അത് ഇവിടെ തന്റെ ഈ വരികളിൽ എല്ലാം കണ്ടു.. ഞാൻ ഇവിടെ കാത്തിരിക്കുന്നത് “M.K” ബ്രോ ന്റെ കഥകൾക്ക് വേണ്ടി ആയിരുന്നു ഇനി അതിന്റെ കൂടെ ഇങ്ങളുടെ കഥകൾക്ക് വേണ്ടിയും കാത്തിരിക്കും ❤️❤️❤️

    തന്റെ മറ്റ് കഥകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്…

    അടുത്ത പാർട്ട്‌ കഴിയുന്നത്ര വേഗത്തിൽ പോസ്റ്റ് ചെയ്യണേ

    സ്നേഹത്തോടെ
    രാജാകണ്ണ്

    1. mk യെപ്പോലെ ഞാനൊരു സീരിയസ് എഴുത്തുകാരനൊന്നുമല്ല സഹോ… നേരംപോക്കിന് ആണ്ടിലും സംക്രാന്തിക്കുമൊക്കെ ഓരോ പാർട്ടിടുന്ന ഒരു പാവം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നപോലെ എന്നെ കാത്തിരുന്നാൽ അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും. എങ്കിലും വായിച്ചതിനും വായിക്കാമെന്നു പറഞ്ഞതിനുമെല്ലാം ഒത്തിരി നന്ദി

      1. രാജാകണ്ണ്

        “അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും” ഇത്രയും നല്ലൊരു ഉപമ ഞാൻ ആദ്യം ആയി കാണുകയാ ??

        ഇങ്ങള് ആക്റ്റീവ് ആകാൻ ശ്രമിക്ക്

        ഇപ്പോൾ lockdown കാരണം ഫ്രീ അല്ലെ എഴുതാൻ ശ്രമിച്ചുടെ ഇങ്ങള് മനസ്സ് വച്ചാൽ ഒക്കെ നടക്കും

        വേഴാമ്പൽ മഴനോക്കിയിരിക്കുന്നത് പോലെ ആയാലും കുഴപ്പമില്ല ഞാൻ daily നോക്കും ഇങ്ങളെ story ഇണ്ടോ എന്ന്

        സ്നേഹത്തോടെ
        രാജാകണ്ണ്
        ❤️❤️❤️

        1. മഴ മൂലമാണ് കൂടുതൽ പണി. എന്തായാലും പുതിയ പാർട്ട് അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *