നീയെന്തു വർത്താനവാടാ പറഞ്ഞത് ??? അവൾടെ ദേഷ്യവാണ് ഇഷ്ടമെന്നോ ??? വേറൊന്നും പറയാൻ കിട്ടിയില്ലേടാ നിനക്ക് ??? വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോടാ ??? അവന് പറയാൻ പറ്റിയ കാരണം…
അവള് അടുത്തൂന്നു നീങ്ങിയതും ഡിബിൻ അടുത്തെത്തിയെന്നോട് തട്ടിക്കയറി. ഞാനവളെ കളിയാക്കിയതാണെന്നവനും ചിന്തിച്ചു കാണും. പാവം. ഞാനവന്റെ മുഖത്തേക്ക് നോക്കി. ഒന്നുചിരിച്ചു. എനിക്കെങ്ങനെയാ അങ്ങനെ ചിരിക്കാൻ സാധിക്കുന്നതെന്ന് എനിക്കുമറിയില്ലായിരുന്നു. പക്ഷേ എനിക്കപ്പോൾ മനസ്സിൽനിന്നൊരു ഭാരമിറങ്ങിപ്പോയ സമാധാനമായിരുന്നു. ഒരു തൂവലായി അന്തരീക്ഷത്തിലൂടെ കഴുകി നടക്കുന്നതുപോലൊരു ഫീല്. സ്വയംമറന്നപോലെ വല്ലാത്തൊരു സന്തോഷം.
ഞാൻ പറഞ്ഞത് സത്യവാടാ… എനിക്കവളിൽ ഏറ്റവുമിഷ്ടം അവൾടെയാ ദേഷ്യവാ… അവളെന്തോരംകൂടുതല് ദേഷ്യപ്പെടുന്നോ എനിക്കത്രേംകോടെയിഷ്ടംകൂടുവാ.. അവള് കൊറേനേരം മിണ്ടാതിരുന്നപ്പോ… അവളാ തളർന്നിരുന്നപ്പോ എനിക്കെന്റെ ചങ്കു പറിയുന്നപോലാരുന്നെടാ…. അവൾക്കാ ദേഷ്യവല്ലേടാ ചേരൂ… അവളിങ്ങനെ പൊട്ടിത്തെറിച്ചു നടക്കുന്നതെല്ലേ നല്ലത് ??? നോക്കിക്കേ… ഇതല്ലേ… ഇങ്ങനെ നടക്കുന്നതെല്ലേ നമ്മടെ ഒറിജിനൽ ഭദ്ര ???
ഇത് ചില്ലറ വട്ടല്ല… !!! മുഴുത്ത പ്രാന്താ…
പിറുപിറുത്തുകൊണ്ട് അവനും നടന്നുപോകുന്ന അവളെ എന്നോടൊപ്പം നോക്കിനിന്നു. പെട്ടന്നവളൊന്നു തിരിഞ്ഞുനോക്കിയപ്പോഴാണ് ഞങ്ങള് സ്ഥലകാലബോധമില്ലാതെ സാമാന്യം ഉച്ചത്തിലാണ് പറഞ്ഞോണ്ടിരുന്നതെന്ന് മനസ്സിലായത്. അവള് നോക്കുന്നതുകണ്ടതേ ഡിബിനുണ്ടായ ഞെട്ടല്. അവൻ ചെറിയൊരു പേടിയോടെ എന്റെ കയ്യിൽക്കേറി പിടിച്ചു. ഏതുനേരത്താ ഭദ്രകാളിക്ക് ഭ്രാന്തുകേറുകാന്നറിയില്ലാലോ. അതുകൊണ്ടാവാം. പക്ഷേ എന്റെ മുഖത്തപ്പോഴും ചിരിയായിരുന്നു. കളങ്കമില്ലാത്ത ചിരി. തിരിഞ്ഞുനോക്കിയ അവളുടെ മുഖത്തൊരു സഹതാപവും. സ്വന്തം ഇരിപ്പിടത്തിലേക്ക് പോയിരുന്നിട്ടും വന്യമായൊരു സഹതാപഭാവത്തിൽ അവളെന്നെ നോക്കിക്കൊണ്ടിരുന്നു. !!!
(തുടരും…)
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്
ഹൃദയപൂർവ്വം
ജോ
Next part entayi bro????
അയച്ചിട്ടുണ്ട്
///ലില്ലിക്കുട്ടിയോ ?? അതിനിടയ്ക്ക് താൻ ചെല്ലപ്പേരുമിട്ടൊ//
ഹാ.. എന്റെ jo കുട്ടാ.. അതൊക്കെ ഈ സൈറ്റിലെ പലരും വിളിക്കുന്നത് അങ്ങനെ ആണെന്ന് മാത്രം.. ?
പിന്നെ കഴിഞ്ഞ കമ്മെന്റ്ൽ കൂടുതലൊന്നും പറയാൻ സാധിച്ചില്ല.. eന്ന് തന്നെ പറയാം കാരണം താങ്കളുടെ കഥക്ക് എന്ത് പറയാനാണ്..
എല്ലാംകൊണ്ടും പൊളിയല്ലേ…
പിന്നെ ഞാൻ ഈ സൈറ്റിൽ വരാൻ തന്നെ കാരണം താങ്കളുടെ നവവധു ആണ്..അതിന് ശേഷം താങ്കളുടെ കഥകൾ തിരഞ്ഞു പിടിച് വായിച്ചിട്ടുണ്ട്. പിന്നെ രണ്ടാം വരവിനു കാത്തിരുന്നു കാത്തിരുന്നു ഈ jo യെ അങ്ങ് ഇടിച്ചുപൊളിക്കാൻ വരെ തോന്നിയിട്ടുണ്ട് മറ്റൊന്നും കൊണ്ടല്ലാട്ടോ.. കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാഞ്ഞിട്ട.. ?
അത്രമേൽ ഇഷ്ടപ്പെട്ട ഒര് കഥ. ജോക്കുട്ടനും ചേച്ചിക്കുട്ടിയും എല്ലാം ഇപ്പാഴുംമനസ്സിൽ താങ്ങി നിൽക്കുന്ന ഒന്ന്. അതിന്റെ pdf പോലും കളയാതെ സൂക്ഷിക്കുന്നു ഞാൻ.. അത്രമേൽ ഫീലിംഗ്സ് തന്ന താങ്കളുടെ ആ സൃഷ്ടി ഇന്നും എന്റെ മനസ്സില് ഭദ്രം.
പിന്നെ ഈ ആണ്ടിലൊരിക്കൽ വരുന്ന ഈ സ്വഭാവം മാറ്റണം കേട്ടോ… (വ്യക്തിപരമായ ഒര് അഭിപ്രായം മാത്രം . തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം പക്ഷെ താങ്കളുടെ വരികൾക്ക് നൽകാൻ കഴിയുന്ന ആ ഫീൽ അത് എത്ര തന്നെ ആണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല)
പിന്നെ page കൂട്ടണേ.. കൊറവാണെന്ന് കരുതി ഒരു പോരായ്മയും തോന്നിയില്ല..
എനിക്ക് jo താങ്കളോട് ഒന്നേ ചോദിക്കാനൊള്ളു അടുത്ത ഭാഗമെങ്കിലും പെട്ടെന്ന് തരാൻ കഴിയോ…
എന്ന് മറ്റുള്ളവർ ലില്ലിക്കുട്ടൻ എന്ന് വിളിക്കുന്ന
Ly (ഒരുപാവം പൂവ്)?
പ്രിയപ്പെട്ട ly… വാക്കുകളില്ല ഈ സ്നേഹത്തിന് മുന്നിൽ…
ചേച്ചിക്കുട്ടിയെ ഇത്രയേറെ ഇഷ്ടപ്പെട്ടതിന് ഒത്തിരി നന്ദി.
അതികം വൈകാതെ ഓരോ പാർട്ടും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പുതിയ പാർട്ട് ഇന്ന് അയച്ചിട്ടുണ്ട്
Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….
അത്രയ്ക്കൊക്കെ കാത്തിരിക്കാനുണ്ടോ ഇത്… ??? എന്തായാലും അയച്ചിട്ടുണ്ട്
Next part epozha
അയച്ചിട്ടുണ്ട് ബ്രോ
കലക്കി ബ്രോ. നിങ്ങളുടെ കഥാപാത്രനിർമ്മിതി സൂപ്പർ ആണ്. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഒരുപാട് നന്ദി സഹോ
ജോയെ..ഇന്നാണ് വായിച്ചത്..നല്ല പാർട്..പേജ് കുറവിരുന്നു,സീൻ മാറിയിട്ടില്ല എന്നാലും ഒരു important പാർട് തന്നെ ആരുന്നു..ആ ഒഴുക്ക് ഒട്ടും നഷ്ടമായില്ല..ആഹ് എന്നായാലും അവൻ ആണുങ്ങളെ പോലെ പറഞ്ഞില്ലേ..ബാക്കി അറിയാൻ ആഗ്രഹം ഉണ്ട്..പറ്റുന്നപോലെ വേഗത്തിൽ തരണേ ജോയെ
ആണുങ്ങളെപ്പോലെ അവനൊന്നു താമസിച്ചെന്നല്ലേയുള്ളൂ. പക്ഷേ അതെത്രമാത്രംവിജയിച്ചുവെന്ന് കാത്തിരുന്നു കാണാം
ജോക്കുട്ടൻ..
എന്തുട്ടാ പറയണ്ടേ..അജ്‌ജാതി ഫീൽ ഉണ്ടായി..ഒരു പേജ് ഒള്ളു എങ്കിലും നല്ല അവസാനം ഉണ്ടായി..പേജ് തീർക്കാൻ വേണ്ടി നിർത്തിയ പോലെ ഇല്ല..
വരും ഭാഗങ്ങൾ പെട്ടന്ന് തരാൻ നോക്കണേ..
All the best
പേജ് തീർക്കാനായി എഴുതാതിരിക്കാനാണ് എന്നും ശ്രമം. അത് വിജയിക്കുന്നുണ്ടെന്നു കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം
വെറൈറ്റി കഥ ബ്രോ
?
ഇത്രേം കൊറച്ച് പേജ് ഉണ്ടായിട്ട് കൂടി, വായിച്ചു തീർക്കാൻ സമയം എടുത്ത പോലെ..എനിക്ക് തോന്നുന്നത് ഓരോ സീൻസും ഉൾകൊണ്ട് വായിച്ച കാരണം ആകും, ബട് ഇത് എനിക്ക് ആദ്യത്തെ ഫീലിംഗ് അണെട്ടോ, ഇത്രേം കൊറച്ച് പേജസ് ഒള്ള കഥ നല്ല സമയം എടുത്ത് വായിക്കുന്നത് ആദ്യമായിട്ട്..

അത് മാത്രം എല്ലാ, ഈ ഒടക്ക് ഉണ്ടായിട്ട് പിന്നെ പ്രേമിക്കുന്ന കഥകൾ ആണ് എനിക്ക് ഇഷ്ടം..ഇടക്ക ഇടക്ക് പിനങ്ങുമ്പോൾ ആണ് പ്രേമം അതിന്റെ പൂർണതയിൽ ആകുന്നത്..എനിക്ക് ഒരുപാട് ഇണക്കവും പിണക്കവും ഒളള കഥകൾ ആണ് ഇഷ്ട്ടം, ബട് ട്രാജഡി അല്ലട്ടോ..ചെറിയ പ്രശ്നങ്ങൾ മാത്രം ??

?
അടുത്ത പർട്ടിന് വേണ്ടി വെയിറ്റിംഗ്…
സ്നേഹത്തോടെ,
രാഹുൽ
Next part eppozha bro??? Vegam idu. Vayichitt kshema kittunnillaa….
വൈകാതെ ഇടാം ബ്രോ
ഇണക്കങ്ങളും പിണക്കങ്ങളും കൂടുമ്പോഴാണ് പ്രണയത്തിന് ശക്തി കൂടുന്നത് ബ്രോ… എനിക്കും ഈ ടൈപ്പ് കഥകളാണ് ഇഷ്ടം. ദുരന്തമാവാതെ ഞാനും നോക്കാം
Bro ഇതിന്റെ ബാക്കി ഭാഗം എപ്പോഴാണ്
അയച്ചിട്ടുണ്ട് ബ്രോ.
റിപ്ലെ വൈകിയതിൽ ക്ഷമിക്കുക
Jo machaney njan innanu idu full series um vayichathu… Kod aanu bro…. Baakki bagangal kurachu page kootti ezhuthaney… Glorious feel of love…. REPLY NOT EXPECTED BUT SOON I EXPECT NEXT PART…
പേജ് കൂട്ടാൻ പരമാവധി നോക്കുന്നുണ്ട്. നടക്കുന്നില്ലാന്നേ ഒള്ളു. പേജ് കുറഞ്ഞാലും ബോറടിപ്പിക്കാതെ എഴുതാനാണ് ശ്രമം.
kidu
താങ്ക്സ് അജയ്
ഒരു പേജ് മറിയ്ക്കാനുള്ള ഗ്യാപ്പ് പോലും തരാതെ ഒറ്റ ഫ്ലോയിൽ വായിച്ചു തീർക്കാൻ ഡോക്ടർ കുട്ടൻ MBBS, MD കാത്തുവെച്ച വിധങ്ങളെയോർത്ത് ആദ്യം തന്നെ നന്ദി പറയുന്നു….!!!
ഒറ്റയിരുപ്പിന് ഇത്രേം ഭാഗം ഞാൻ വായിച്ചു തീർത്തു…..
എഴുത്തിൽ ലയിച്ച് മറ്റുള്ളതെല്ലാം മറന്ന അവസ്ഥ…..!!! അപാരമായ ആഖ്യാനം…..!!! ശ്രീഹരിയിലും ഭദ്രയിലും ഡിബിനിലും മാത്രമായി ഒതുങ്ങിപ്പോയോ എന്നൊരു സംശയം…..!!!!
തല്ക്കാലം മറ്റൊന്നും പറയാനില്ല…. തകർത്ത് തരിപ്പണമാക്കി…..!!!
ആ കോമഡി അടിപൊളിയായിട്ടുണ്ട്….!!! ഓർത്തോർത്തു ചിരിച്ചു പോയി….!!! അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു…..!!! പേജൊന്നും കൂട്ടി വിഷമിപ്പിയ്ക്കരുത്…… അപേക്ഷയാണ്….!!!!
ആ ഭദ്രേനെ തരോ….??? വീട്ടിന് മുന്നിൽ കെട്ടിയിടാനാ….!!!
-അർജ്ജുൻ ദേവ്.
നിനക്ക് കെട്ടിയിടാൻ തൽക്കാലം വർഷയും ഗൗരിയും അനുവുമൊക്കെയില്ലേ… ??? തൽക്കാലം അവരെ കെട്ടിയിട്ടാൽ മതി. എന്റെ ഭദ്രയെ നോക്കണ്ടാ…
BRO
കഥ അടിപൊളി ആയിരുന്നു.. ഒരുപാട് ഇഷ്ടമായി മുകളിൽ കുറേ പേർ എഴുതിയ കമെന്റ് ഒക്കെ കണ്ടായിരുന്നു അത് പോലെ ഒന്നും എഴുതാൻ അറിയില്ലെങ്കിലും ഇത്രയും നല്ല ഒരു കഥ വായിച്ചു എന്റെതായ കുറച്ചു വാക്കുകൾ പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യൻ ആണ് എന്ന് പറയുന്നതിൽ അർത്ഥം ഇല്ലാതാകും.. എന്താ പറയാ ഇപ്പൊ ഒരു രക്ഷയും ഇല്ലാത്ത എഴുത്തായി പോയി…
ഞാൻ ആദ്യമായാണ് ഇങ്ങളുടെ കഥ വായിക്കുന്നത്. കഥയുടെ 5thPart കണ്ട് ഒന്ന് ഓടിച്ചു വായിച്ചു അപ്പോൾ തന്നെ മനസിലായി ഇങ്ങളുടെ റേഞ്ച് പിന്നെ ഒറ്റ ഇരിപ്പിൽ 5പാർട്ട് വായിച്ചു തീർത്തു
ഓരോ വരിയും വായനക്കാരന്റെ മനസ്സറിഞ്ഞു എഴുതുന്ന തന്റെ വരികൾ എല്ലാം തന്നെ വേറെ ലെവൽ ആണ്..
ഇങ്ങളുടെ വരികളിൽ എല്ലാം തന്നെ നമ്മുടെ “M.K” ബ്രോ ന്റെ വരികളിൽ ഞാൻ കണ്ടിട്ടുള്ള പോലെ ഒരു magic അത് ഇവിടെ തന്റെ ഈ വരികളിൽ എല്ലാം കണ്ടു.. ഞാൻ ഇവിടെ കാത്തിരിക്കുന്നത് “M.K” ബ്രോ ന്റെ കഥകൾക്ക് വേണ്ടി ആയിരുന്നു ഇനി അതിന്റെ കൂടെ ഇങ്ങളുടെ കഥകൾക്ക് വേണ്ടിയും കാത്തിരിക്കും


തന്റെ മറ്റ് കഥകൾ എല്ലാം ഞാൻ വായിക്കുന്നുണ്ട്…
അടുത്ത പാർട്ട് കഴിയുന്നത്ര വേഗത്തിൽ പോസ്റ്റ് ചെയ്യണേ
സ്നേഹത്തോടെ
രാജാകണ്ണ്
mk യെപ്പോലെ ഞാനൊരു സീരിയസ് എഴുത്തുകാരനൊന്നുമല്ല സഹോ… നേരംപോക്കിന് ആണ്ടിലും സംക്രാന്തിക്കുമൊക്കെ ഓരോ പാർട്ടിടുന്ന ഒരു പാവം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നപോലെ എന്നെ കാത്തിരുന്നാൽ അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും. എങ്കിലും വായിച്ചതിനും വായിക്കാമെന്നു പറഞ്ഞതിനുമെല്ലാം ഒത്തിരി നന്ദി
“അത് വേഴാമ്പല് മഴനോക്കിയിരിക്കുന്നപോലെയാവും” ഇത്രയും നല്ലൊരു ഉപമ ഞാൻ ആദ്യം ആയി കാണുകയാ ??
ഇങ്ങള് ആക്റ്റീവ് ആകാൻ ശ്രമിക്ക്
ഇപ്പോൾ lockdown കാരണം ഫ്രീ അല്ലെ എഴുതാൻ ശ്രമിച്ചുടെ ഇങ്ങള് മനസ്സ് വച്ചാൽ ഒക്കെ നടക്കും
വേഴാമ്പൽ മഴനോക്കിയിരിക്കുന്നത് പോലെ ആയാലും കുഴപ്പമില്ല ഞാൻ daily നോക്കും ഇങ്ങളെ story ഇണ്ടോ എന്ന്
സ്നേഹത്തോടെ



രാജാകണ്ണ്
മഴ മൂലമാണ് കൂടുതൽ പണി. എന്തായാലും പുതിയ പാർട്ട് അയച്ചിട്ടുണ്ട്