ശ്രീഭദ്രം ഭാഗം 6 [JO] 842

ആ അതൊക്കെ മാറിക്കോളും. ഒരുത്തനും കൊടുക്കൂല്ല ഞാനവളെ. എന്റെ പെണ്ണാ അവള്. അവളെ ഞാൻ കെട്ടും മോനേ…

എന്നാലന്ന് കാക്ക മലർന്നു പറക്കും. !!!

കാക്കയാരാ നിന്റെ തന്തയോ… ??? എന്നാ പറഞ്ഞാലും അവന്റെയൊരു കൊണച്ച കാക്ക. !!! ഇനി കാക്കയെന്നെങ്ങാനും മിണ്ടിയാ വായ്ക്കാത്ത് ഞാൻ വല്ലകമ്പും കുത്തിക്കേറ്റും പറഞ്ഞേക്കാം… എപ്പഴുവൊണ്ട് അവന്റെയൊരു കാക്കാ… കാക്കാ കാക്കാ…

അവനോടുള്ള കലിപ്പിന് ഞാൻ സ്റ്റെയർകേസ്‌ വേഗത്തിൽ നടന്നുകയറാൻ തുടങ്ങി. അവനും ഒപ്പമെത്തിയെങ്കിലും പിന്നെയൊന്നും മിണ്ടിയില്ല. അപ്പോ എനിക്കൊരു സംശയം. ഞാനവനെയൊന്നു നോക്കിക്കൊണ്ട് അവിടെത്തന്നെ നിന്നു. എന്തോ ചോദിക്കാനാണെന്റെ ഭാവമെന്നു മനസ്സിലായതും അവനും നിന്നു.

എടാ… നീ പറഞ്ഞില്ലെ… എന്നെക്കാണിക്കാനാണ് അങ്ങേരങ്ങനെയൊക്കെ പറഞ്ഞതെന്ന്… !!! ഞാൻ പരാതിയൊന്നും കൊടുക്കില്ലാന്ന് അങ്ങേർക്കെങ്ങനെയാ അറിയാവുന്നത് ???

ആ അതോ… എടാ അതൊക്കെ സിമ്പിളല്ലേ… ഈ കോളേജിലെ ആർക്കാ അറിയാൻമേലാത്തത്, ഈ കോളേജിലെ ഏറ്റവും പാൽക്കുപ്പി നീയാണെന്ന്… !!!

പറഞ്ഞതും പൊട്ടിച്ചിരിച്ചോണ്ട് അവനോരൊറ്റയോട്ടം. ഒറ്റ സെക്കന്റ് കഴിഞ്ഞാണ് എനിക്ക് സംഗതി കത്തിയത്. ഒരലർച്ചയോടെ അവനെപ്പിടിക്കാൻ ഞാനും പുറകെയൊടി. ഓടിക്കയറി മോളിൽ ചെന്നതും അവനും ഞാനും സ്വിച്ചിട്ടപോലെ നിക്കുവേം ചെയ്തു. ചെല്ലുന്നതേ കാണുന്നത് ഞങ്ങളെയും കാത്തുനിൽക്കുന്ന അവളെ.!!!. കൈരണ്ടും ഭിത്തിയിൽ കുത്തി അതിൽചാരി തികച്ചും കൂളായി, ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. മുഖത്തുവലിയ ദേഷ്യമൊന്നുമില്ല. എന്നാ ചിരിയുമില്ലാത്ത ഒരു നിസ്സംഗഭാവം.!!! മുമ്പിൽച്ചെന്ന ഡിബിനെ ഒഴിവാക്കി അവള് നേരെ എന്റെ നേർക്കാണ് വന്നത്. കാര്യമറിയില്ലെങ്കിലും ഞാനൊന്നു പകച്ചു. അല്ലേലും അവളടുത്തേയ്ക്കു വരുമ്പോ എനിക്കെന്തൊഒരു വീർപ്പുമുട്ടലാ… !!!.

സോറി ശ്രീഹരീ… എന്നെ മനപ്പൂർവ്വം ഇടിക്കാൻ വന്നതാണെന്ന് കരുതിയാ അങ്ങനെ ചെയ്‌തെ… നിങ്ങളാണെന്നു കരുതിയില്ല. ഈ കളറുള്ള വണ്ടിയുമായി നിങ്ങള് വരാറില്ലല്ലോ… !!! മെറിനോ അല്ലെങ്കിൽ കോളേജിലെ അലമ്പു പിള്ളേരോ ആണെന്നാ കരുതീത്. സോറി. വണ്ടി പണിയാനുള്ള പൈസ എത്രയെന്നുവെച്ചാ പറഞ്ഞാമതി. ഞാൻ തരാം… !!!

എന്നാ കൊണ്ടുകൊടുക്കെടീ ഒന്നൊന്നര ലക്ഷം രൂപാ… !!! തല്ലിപ്പൊട്ടിച്ചിട്ടുനിന്നു ന്യായം പറയുന്നോ… ??? കാശ് തരാന്ന്… നിന്റെ ഏഴയലത്തൂടെപ്പോലും വരാത്തവണ്ടി നിന്നെയിടിക്കാൻ വന്നതാണെന്ന് എന്തു കണ്ടിട്ടാടീ നീ ചിന്തിച്ചുകൂട്ടിയെ… ???

അവളുടെ ക്ഷമാപണത്തിന് തികച്ചും സിനിമാറ്റിക്കായൊരു റൊമാന്റിക് മറുപടി കൊടുക്കാൻവന്ന എന്നെപ്പോലും മറികടന്ന് ഡിബിൻ പൊട്ടിത്തെറിച്ചു.

The Author

175 Comments

Add a Comment
  1. Hai bro enikku eppol sreehariyeyum bhadrayudeyum love and life amazing story ayi munnottu pokunam ennu agrahikkunnu bro thangalude other storys enakku theriyadu ana edu superstore adumathravalla njangal agrahikkunnadu edu pole nalla storyyanu so beautiful continue bro

  2. എന്നാണ് അടുത്ത പാർട്ട്‌ എഴുതി കഴിയാനയോ

    W8ing anu broii

  3. Adutha part eppazha bro
    1masam aavarayi

    1. അൽപ്പം തിരക്കിലായിരുന്നു ബ്രോ… വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

  4. Jo നിങ്ങളുടെ ഈ കഥ ഇന്നണ് വായിച്ചത് കിടിലൻ ശ്രിയും ശ്രീയും ഇഷ്ട്ടമായി അടുത്ത ഭാഗം ഉടനെ പ്രദിക്ഷിക്കുന്ന് അവളുടെ ആ ചിരി

    1. ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും പുറകേ ഒരിക്കലും പോവരുത് സഹോ

  5. Will we be able to read it as Onam Gift
    Thanks

    1. വിശ്വാസം… അതല്ലെ എല്ലാം

  6. Ishttapetta petta ezhuthu karil oral koode

    1. താങ്ക്സ് ബ്രോ

  7. Shariyaya avadaranam orupad ishttamaye
    otta erippil full bhaghavum vayichu

    1. താങ്ക്സ് ബ്രോ

  8. ജോ ബ്രോ
    ഒരു നിഷിദ്ധ സംഗമ സ്റ്റോറി ആയ നവവധു വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകൻ ആകുന്നത് ആ സ്റ്റോറിയിലെ ലവ് എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഇടയിലെ കെമിസ്ട്രി

    രണ്ടാം വരവ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ ആദ്യഭാഗത്തിന്റെ അത്രയും മികച്ചത് ആയില്ല ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു അതൊക്കെ ആദ്യഭാഗത്തിൽ പറഞ്ഞിരുന്നു 3 പേർക് ഒരാളോട് തോന്നുന്ന പ്രണയം 2 പേര് വിട്ടുകൊടുക്കാൻ തയ്യാറല്ല അതിലെ ഹീറോയുടെ മാനസിക സംഘർഷം സങ്കിർണത എല്ലാം ആ കഥ മികച്ചതാക്കി രണ്ടാം ഭാഗത്തിൽ ത്രിൽ ഉണ്ടായിരുന്നില്ല ലവ് ഉണ്ടായിരുന്നു താങ്കൾ താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു രണ്ടാം ഭാഗം വേഗം അവസാനിപ്പിച്ചു അതുകൊണ്ട് മറ്റ് കഥകൾ ഞാനും വായിച്ചില്ല
    പക്ഷെ ഈ എടുത്ത് ഒന്ന് ശ്രീഭദ്രം വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു പക്ഷെ പേജുകൾ കുറവ് അതെന്താ

    താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ എങ്ങും പോയിട്ടില്ല എന്ന് വ്യക്തം ആണ്

    ശ്രീഹരി ജോക്കുട്ടന്റെയും ഭദ്ര ശ്രീലക്ഷ്മി യുടെയും ഒരുപതിപ്പ് ആണ് അതിലൂടെ ഇവരെ ഒന്നിപ്പിച്ചില്ല ഇതിൽ എങ്കിലും ഒന്നിപ്പിക്കണം

    ശ്രീഹരിക്ക് അവൾ ജീവനാണ് അവളെ മോശമായി സംസാരിച്ചാൽ അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ഉള്ളു നീറും

    ഭദ്രയ്ക് ഈ ദേഷ്യവും വഴക്കും ഒരു മുഖംമൂടി ആകാം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടാകാം അങ്ങനെ ഒരാൾ സ്നേഹം കാണിക്കില്ലല്ലോ , അവളുടെ ഉള്ളിലും ശ്രീഹരിയോട് ഇഷ്ടം ഉണ്ടാകാം എന്നാൽ അത് അവൾ പുറത്ത് കാണിക്കുന്നില്ല

    എന്ത് കൊണ്ടും ഈ ഭാഗവും ഒരുപാട് ഇഷ്ടമായി വൈകാതെ അടുത്ത ഭാഗവുമായി വരൂ കാത്തിരിക്കുന്നു
    ഒരു 26 പേജസ് എങ്കിലും ദയവായി തരണം എന്ന് അപേക്ഷിക്കുന്നു

    എന്ന്
    അജയ്

    1. പ്രിയ അജയ്… ഈ വലിയ കമന്റിന് ഒരുപാട് നന്ദി…

      ജോക്കുട്ടന്റെയോ ലക്ഷ്മിയുടെയോ പതിപ്പല്ല ശ്രീഭദ്രം. അതുകൊണ്ടുതന്നെ ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ ഉറപ്പില്ലാത്ത ഒന്നാണ്. എല്ലാം കാത്തിരുന്നുതന്നെ കാണൂ

      1. കാത്തിരിക്കാം

  9. ഭദ്ര ശ്രീഹരി യെ ശരിക്കും ഇഷ്ടപ്പെ ടുന്നുണ്ടോ?
    ശീഹരിയുടെ നിഗമനം ശരിയാണോ?
    ഭദ്രയുടെ പ്രണയം നേടിയെടുക്കാൻ ശ്രീഹരി എന്തൊക്കെ ചെയ്യാൻ പോകുന്നു?
    ശ്രീ ഭദ്ര പരിണയത്തിനും അവരുടെ സുന്ദര പ്രണയ നിമിഷങ്ങൾക്ക്ക്കുംആയി കാത്തിരിക്കുന്നു …

    മുത്തേ , അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ട്ടോ..

    Love you daa ?

    1. മൂന്നു ചോദ്യത്തിനും തൽക്കാലം ഉത്തരമില്ല സഹോ… അതൊക്കെ അവർക്ക് മാത്രമേ അറിയൂ…

  10. Jokuttaaa enthayii kadha . Maduthaliya nokki ninn. Vegam tharru.

    1. ഉടൻ ഇടാമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ എഴുതിയിട്ടില്ല

      1. പൊന്നു ജോയെ ഇങ്ങനെ late ആക്കല്ലേ പ്ലീസ് ഇപ്പൊ ഫ്രീ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ഒന്ന് എഴുതൂന്നെ..

        A Big Fan of U and Ur writing❤️
        – Abhi

        1. ഉടനെ തരാമെന്നു കരുതുന്നു സഹോ… അൽപ്പം തിരക്കിലായിരുന്നു

  11. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla.
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. അരമനവീടും ചെകുത്താനും ഭദ്ര തീർന്നാലുടൻ വീണ്ടും തുടങ്ങും

  12. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. ഒരുപാട് സന്തോഷം ബ്രോ

  13. അച്ചുരാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ?
    അച്ചു സൈറ്റിൽ വന്നിട്ട് 6 മാസം ആയി.ആർക്കെങ്കിലും വല്ല പിടിയും ഉണ്ടൊ?

    1. എനിക്കറിയില്ല സഹോ…അഭിപ്രായങ്ങളിൽ ചോദിക്കൂ… കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും കണ്ടേക്കും

  14. Super Story ?

    1. Thanks bro

  15. പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എവിടുന്ന് കിട്ടുന്നു അത്രയും ഇഷ്ടപ്പെട്ടു നെക്സ്റ്റ് part eppo varum

    1. ഇതൊക്കെയൊരു ഹരല്ലേടോ

Leave a Reply

Your email address will not be published. Required fields are marked *