ശ്രീഭദ്രം ഭാഗം 6 [JO] 829

വഴിയിൽനിന്ന് ഡിബിനെയും കയറ്റി പാട്ടുംപാടി കോളേജിലേക്ക് വണ്ടി പായിച്ചുകയറ്റി. മെയിൻ എൻട്രൻസിൽനിന്ന് ഏകദേശം നൂറു നൂറ്റമ്പത് മീറ്റർ മാറിയാണ് പാർക്കിങ്‌. മെയിൻ എൻട്രൻസ് വരെയുള്ള ഏകദേശം പത്തിരുന്നൂറ് മീറ്റർ ദൂരവും എൻട്രൻസ് കഴിഞ്ഞുള്ള ദൂരവും ഒരേ നിരപ്പിൽ നല്ല കിടിലൻ റോഡാണ്. കോളേജിലെ ആമ്പിള്ളേര് പെമ്പിള്ളേരുടെ മുന്നിൽ ഷോ കാണിക്കുന്ന പ്രദേശം. നൂറിന് നൂറ്റമ്പതും വണ്ടി കേറിക്കോളും. അതുപോലുള്ള വഴി. ആദ്യമായി ബെൻസുകാറിൽ കോളേജിൽ വരുന്ന ത്രില്ലിലും ഒന്ന് ഷോ കാണിക്കാമെന്നു കരുതിയും ഞാനും ചവിട്ടിയാണ് വിട്ടത്. മെയിൻ തിരക്ക്‌സമയം കഴിഞ്ഞതിനാൽ വിജനമായ റോഡ്. ഗിയറൊന്ന് മാറിയപ്പോഴേ ഫാസ്റ്റ് ആന്റ് ഫ്യുരിയസ് സിനിമയിലെപ്പോലെ മീറ്റർസൂചി പാഞ്ഞു. അറുപതിൽ നിന്ന് സ്വിച്ചിട്ടപോലെ നൂറിന് മുകളിലേക്ക്. കാറ്റുപോലെ വണ്ടി പറന്നു.

മെയിൻ എൻട്രൻസ് കടന്ന് പാഞ്ഞാണ് വണ്ടി പാർക്കിങ്ങിലേക്ക് ചെന്നത്. പാർക്കിങിന്റെ തുടക്കത്തിലുള്ള ഒരു മരം ചുറ്റിവേണം കാർ പാർക്കിങ്ങിലേക്ക് കടത്താൻ. പിള്ളേരിൽ ആകെ രണ്ടോ മൂന്നോ പേരുമാത്രമേ കാറുമായി വരാറുള്ളൂ. ബാക്കി മിക്കവാറുംപേരും ബൈക്കാണ്. അതുകൊണ്ടുതന്നെ വിശാലമായ കാർപാർക്കിങ്‌ ഏറെക്കുറെമൊത്തം കാലിയുമായിരിക്കും. ആ ഉറപ്പിൽ വന്ന വരവിൽ ബ്രെക്കിലൊന്നു തൊടുക പോലും ചെയ്യാതെയാണ് മരത്തെ ചുറ്റിയത്. ചുറ്റി വന്നപ്പോഴാണ് ആ പോകുന്നത് ചേട്ടത്തിയമ്മയല്ലേടാ എന്നവൻ ചോദിച്ചത്. അതേ… അവളുതന്നെ. ഒരു വെള്ളസൽവാറുമിട്ട് കുണുങ്ങിക്കുണുങ്ങി പോകുന്നു. സാധാരണ നല്ല സ്പീഡിൽ പോകുന്നയാളിന്നു വളരെപ്പതുക്കെ, ഒരു താളത്തിൽ ആടിയാടി നല്ല ഒതുക്കത്തിലാണ് പോക്ക്. ആരെക്കാണിക്കാനാണോ ഇതുമായി ഇറങ്ങിയത്…, അവളെത്തന്നെ ആദ്യമേ കാണുന്നു. ആ ത്രില്ലിൽ, അവളെയൊന്നു കാണിക്കാമെന്നു കരുതിത്തന്നെ ഹോണൊരൊറ്റയടി. അതിന് മുന്നേ വണ്ടിയവളുടെ തൊട്ടടുത്തെത്തിയിരുന്നു താനും. എന്തോ ആലോചിച്ചു സ്വപ്നംകണ്ടു നടന്നവൾ ഹോണിന്റെ സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞപ്പോൾ തൊട്ടുപിന്നിലൊരു കാറ്‌. അവളുടനെ സൈഡിലേക്ക് എടുത്തൊരു ചാട്ടം. ബാലൻസ് കിട്ടാതെയുള്ള ആ ചാട്ടം മരത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിലാണ് പോയിടിച്ചത്. ചെന്നിടിച്ചതും എടുത്തടിച്ചപോലെയൊരു വീഴ്ചയും. എല്ലാം ഒറ്റ സെക്കന്റിനുള്ളിൽ കഴിഞ്ഞു.

അവളെ ഇടിക്കാൻ മാത്രമുള്ള അകലത്തിലൊന്നുമായിരുന്നില്ല വണ്ടി. പക്ഷേ പെട്ടന്നുകേട്ട ഒച്ചയും വണ്ടികണ്ടപ്പോഴുള്ള ഞെട്ടലുമൊക്കെയായി പേടിച്ചതാണ്. അവളുടെ വീഴ്ച കണ്ടതും ഞങ്ങള് അതിലേറെ പേടിച്ചിരുന്നു. ഞങ്ങളറിയാതെ അയ്യോയെന്നൊരു നിലവിളിയോടെ പരസ്പരമൊന്നു നോക്കിപ്പോയി. നൂറിൽ വന്നവണ്ടി സഡൻ ബ്രെക്കിട്ട സൗണ്ടിൽ കോളേജൊന്നു കിടുങ്ങിക്കാണണം. ബെൻസ്‌ ആയതുകൊണ്ട് അത്രവലിയ ശബ്ദമൊന്നും വന്നുകാണില്ലല്ലോ. പക്ഷേ ടയറു കത്തിയ മണം മൊത്തം പടർന്നുകാണും. പക്ഷേ കിടുങ്ങില്ലാന്നു കരുതിയ എനിക്ക് തെറ്റി. കിടുങ്ങി. നല്ല സൂപ്പറായിട്ടു കിടുങ്ങി. കോളേജല്ല, ഞാൻ. വീഴ്ച കണ്ടിട്ടോ, ബ്രെക്കിട്ട ഒച്ച കേട്ടിട്ടോ അല്ല, വീണവളുടെ അടുത്ത പണി കണ്ടിട്ട്. വീണിടത്തുനിന്ന് ചാടിയെണീറ്റ് അടുത്തു കിടന്ന എന്തോ ഒരുണക്കമ്പുമായിട്ടവൾ പാഞ്ഞുവരുന്നതെ കണ്ടൊള്ളു. സീറ്റുബെൽറ്റും വലിച്ചൂരിച്ചാടിയിറങ്ങാൻ പോലുമുള്ള സമയം കിട്ടിയില്ല. അതിന് മുന്നേ അവളാ കമ്പ് വീശിയിരുന്നു.

The Author

175 Comments

Add a Comment
  1. Hai bro enikku eppol sreehariyeyum bhadrayudeyum love and life amazing story ayi munnottu pokunam ennu agrahikkunnu bro thangalude other storys enakku theriyadu ana edu superstore adumathravalla njangal agrahikkunnadu edu pole nalla storyyanu so beautiful continue bro

  2. എന്നാണ് അടുത്ത പാർട്ട്‌ എഴുതി കഴിയാനയോ

    W8ing anu broii

  3. Adutha part eppazha bro
    1masam aavarayi

    1. അൽപ്പം തിരക്കിലായിരുന്നു ബ്രോ… വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

  4. Jo നിങ്ങളുടെ ഈ കഥ ഇന്നണ് വായിച്ചത് കിടിലൻ ശ്രിയും ശ്രീയും ഇഷ്ട്ടമായി അടുത്ത ഭാഗം ഉടനെ പ്രദിക്ഷിക്കുന്ന് അവളുടെ ആ ചിരി

    1. ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും പുറകേ ഒരിക്കലും പോവരുത് സഹോ

  5. Will we be able to read it as Onam Gift
    Thanks

    1. വിശ്വാസം… അതല്ലെ എല്ലാം

  6. Ishttapetta petta ezhuthu karil oral koode

    1. താങ്ക്സ് ബ്രോ

  7. Shariyaya avadaranam orupad ishttamaye
    otta erippil full bhaghavum vayichu

    1. താങ്ക്സ് ബ്രോ

  8. ജോ ബ്രോ
    ഒരു നിഷിദ്ധ സംഗമ സ്റ്റോറി ആയ നവവധു വായിച്ചാണ് ഞാൻ താങ്കളുടെ ആരാധകൻ ആകുന്നത് ആ സ്റ്റോറിയിലെ ലവ് എനിക്ക് ഇഷ്ട്ടമാണ് അവരുടെ ഇടയിലെ കെമിസ്ട്രി

    രണ്ടാം വരവ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ ആദ്യഭാഗത്തിന്റെ അത്രയും മികച്ചത് ആയില്ല ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്നു അതൊക്കെ ആദ്യഭാഗത്തിൽ പറഞ്ഞിരുന്നു 3 പേർക് ഒരാളോട് തോന്നുന്ന പ്രണയം 2 പേര് വിട്ടുകൊടുക്കാൻ തയ്യാറല്ല അതിലെ ഹീറോയുടെ മാനസിക സംഘർഷം സങ്കിർണത എല്ലാം ആ കഥ മികച്ചതാക്കി രണ്ടാം ഭാഗത്തിൽ ത്രിൽ ഉണ്ടായിരുന്നില്ല ലവ് ഉണ്ടായിരുന്നു താങ്കൾ താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു രണ്ടാം ഭാഗം വേഗം അവസാനിപ്പിച്ചു അതുകൊണ്ട് മറ്റ് കഥകൾ ഞാനും വായിച്ചില്ല
    പക്ഷെ ഈ എടുത്ത് ഒന്ന് ശ്രീഭദ്രം വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു പക്ഷെ പേജുകൾ കുറവ് അതെന്താ

    താങ്കളുടെ ഉള്ളിലെ എഴുത്തുകാരൻ എങ്ങും പോയിട്ടില്ല എന്ന് വ്യക്തം ആണ്

    ശ്രീഹരി ജോക്കുട്ടന്റെയും ഭദ്ര ശ്രീലക്ഷ്മി യുടെയും ഒരുപതിപ്പ് ആണ് അതിലൂടെ ഇവരെ ഒന്നിപ്പിച്ചില്ല ഇതിൽ എങ്കിലും ഒന്നിപ്പിക്കണം

    ശ്രീഹരിക്ക് അവൾ ജീവനാണ് അവളെ മോശമായി സംസാരിച്ചാൽ അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ഉള്ളു നീറും

    ഭദ്രയ്ക് ഈ ദേഷ്യവും വഴക്കും ഒരു മുഖംമൂടി ആകാം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നുണ്ടാകാം അങ്ങനെ ഒരാൾ സ്നേഹം കാണിക്കില്ലല്ലോ , അവളുടെ ഉള്ളിലും ശ്രീഹരിയോട് ഇഷ്ടം ഉണ്ടാകാം എന്നാൽ അത് അവൾ പുറത്ത് കാണിക്കുന്നില്ല

    എന്ത് കൊണ്ടും ഈ ഭാഗവും ഒരുപാട് ഇഷ്ടമായി വൈകാതെ അടുത്ത ഭാഗവുമായി വരൂ കാത്തിരിക്കുന്നു
    ഒരു 26 പേജസ് എങ്കിലും ദയവായി തരണം എന്ന് അപേക്ഷിക്കുന്നു

    എന്ന്
    അജയ്

    1. പ്രിയ അജയ്… ഈ വലിയ കമന്റിന് ഒരുപാട് നന്ദി…

      ജോക്കുട്ടന്റെയോ ലക്ഷ്മിയുടെയോ പതിപ്പല്ല ശ്രീഭദ്രം. അതുകൊണ്ടുതന്നെ ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് എനിക്കുതന്നെ ഉറപ്പില്ലാത്ത ഒന്നാണ്. എല്ലാം കാത്തിരുന്നുതന്നെ കാണൂ

      1. കാത്തിരിക്കാം

  9. ഭദ്ര ശ്രീഹരി യെ ശരിക്കും ഇഷ്ടപ്പെ ടുന്നുണ്ടോ?
    ശീഹരിയുടെ നിഗമനം ശരിയാണോ?
    ഭദ്രയുടെ പ്രണയം നേടിയെടുക്കാൻ ശ്രീഹരി എന്തൊക്കെ ചെയ്യാൻ പോകുന്നു?
    ശ്രീ ഭദ്ര പരിണയത്തിനും അവരുടെ സുന്ദര പ്രണയ നിമിഷങ്ങൾക്ക്ക്കുംആയി കാത്തിരിക്കുന്നു …

    മുത്തേ , അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ട്ടോ..

    Love you daa ?

    1. മൂന്നു ചോദ്യത്തിനും തൽക്കാലം ഉത്തരമില്ല സഹോ… അതൊക്കെ അവർക്ക് മാത്രമേ അറിയൂ…

  10. Jokuttaaa enthayii kadha . Maduthaliya nokki ninn. Vegam tharru.

    1. ഉടൻ ഇടാമെന്നു പ്രതീക്ഷിക്കുന്നു. നിലവിൽ എഴുതിയിട്ടില്ല

      1. പൊന്നു ജോയെ ഇങ്ങനെ late ആക്കല്ലേ പ്ലീസ് ഇപ്പൊ ഫ്രീ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു ഒന്ന് എഴുതൂന്നെ..

        A Big Fan of U and Ur writing❤️
        – Abhi

        1. ഉടനെ തരാമെന്നു കരുതുന്നു സഹോ… അൽപ്പം തിരക്കിലായിരുന്നു

  11. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla.
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. അരമനവീടും ചെകുത്താനും ഭദ്ര തീർന്നാലുടൻ വീണ്ടും തുടങ്ങും

  12. Chundil Oru punchiri ellathe orikkalum thante kathakal vaichu theerkkarilla
    Ethu kazhinjittu aramana veedu koodi complete cheyyumennu pratheekshikkunnu

    1. ഒരുപാട് സന്തോഷം ബ്രോ

  13. അച്ചുരാജിന്റെ എന്തെങ്കിലും വിവരം ഉണ്ടോ?
    അച്ചു സൈറ്റിൽ വന്നിട്ട് 6 മാസം ആയി.ആർക്കെങ്കിലും വല്ല പിടിയും ഉണ്ടൊ?

    1. എനിക്കറിയില്ല സഹോ…അഭിപ്രായങ്ങളിൽ ചോദിക്കൂ… കോണ്ടാക്റ്റ് ഉള്ള ആരെങ്കിലും കണ്ടേക്കും

  14. Super Story ?

    1. Thanks bro

  15. പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എവിടുന്ന് കിട്ടുന്നു അത്രയും ഇഷ്ടപ്പെട്ടു നെക്സ്റ്റ് part eppo varum

    1. ഇതൊക്കെയൊരു ഹരല്ലേടോ

Leave a Reply

Your email address will not be published. Required fields are marked *