ശ്രീഭദ്രം ഭാഗം 7 [JO] 841

 

ഞാൻ പ്രേമിക്കുവോ ഇല്ലയൊന്ന് നിനക്കാണോടാ അറിയാവുന്നത് ????

 

വന്നതേ ഒറ്റ അലർച്ച. എന്നോടായിരുന്നില്ല, ഡിബിനോട്. ഗ്യാസ്‌പോയപോലെയാണ് ഡിബിൻ ഫ്യുസായത്. പേടിയുള്ള ആരെയെങ്കിലും കാണുമ്പോൾ കൊച്ചുകുട്ടികൾ അമ്മമാരുടെ പിറകിൽ മറയുന്നതുപോലെ അവനെന്റെ പിന്നിലേക്ക് മറഞ്ഞു. അതുകണ്ട് ചിരിയാണ് വന്നതെങ്കിലും മുമ്പിൽ നിൽക്കുന്ന ഭദ്രകാളിയെക്കുറിച്ചുള്ള ഓർമയിൽ കഷ്ടപ്പെട്ട് ഞാനതങ്ങടക്കി. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. അവനോടുള്ള ദേഷ്യം മുഴുവൻ ഭദ്രകാളി എന്റെ നെഞ്ചത്തു തീർത്തു.

ശ്രീഹരീ… മര്യാദക്ക് ഞാമ്പറഞ്ഞു എനിക്കീ പ്രേമത്തിലും മണ്ണാങ്കട്ടായിലുമൊന്നും യാതൊരു താല്പര്യവുമില്ലാന്ന്… പിന്നെന്തോന്നിനാ നീയൊക്കെയെന്റെ പിന്നാലെയിങ്ങനെ നടക്കുന്നെ… ??? അവന്റെയൊരു ചിരിയും തൊലിയും… !!!

ഒരലർച്ച. നിന്നനിൽപ്പിൽ ഞാനൊന്നു കിടുങ്ങിപ്പോയി. അവനോട് തെറി പറഞ്ഞോണ്ടിരുന്നവള് ഒറ്റ സെക്കന്റിനുള്ളിൽ എന്റെ നെഞ്ചത്തോട്ടു കേറുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ലല്ലോ… അതുകൊണ്ടുതന്നെ യാതൊരു പ്രിക്കോഷനും ഞാനെടുത്തിരുന്നുമില്ല. അതാണ് അത്രക്കങ്ങോട്ടു ഞെട്ടാൻ കാരണം. അവളുടെ അലർച്ചയിൽ കണ്ണുംമിഴിച്ചു നോക്കിനിൽക്കാൻ മാത്രമാണ് അപ്പോഴെനിക്കു കഴിഞ്ഞത്. അതുകൂടി കണ്ടതേ ഭദ്രകാളിക്കു വീണ്ടും ഭ്രാന്തിളകി.

 

ഒന്നാമതേ ബാക്കിയുള്ളവന് തലയ്ക്കു വെളിവില്ല. അതിന്റെടയ്ക്കാ അവന്റെയൊക്കെയൊരു പ്രേമോം കോപ്പും കോടച്ചക്രോമൊക്കെ… അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… നിനക്കൊക്കെ എന്താ വേണ്ടേ ??? ഈ കോളേജില് ഇതിനുംമാത്രം പെമ്പിള്ളേരുണ്ടായിട്ടും നീയൊക്കെയെന്തോന്നിനാന്നേ എന്റെ മുതുകത്തോട്ട് കേറുന്നെ… ??? എന്റെ പൊന്നു കൂടപ്പിറപ്പേ… എന്നെയൊന്നു വിട്ടുപിടി… പ്ലീസ്…എന്നെക്കൊണ്ട് വയ്യാഞ്ഞിട്ടാ… എനിക്കിഷ്ടമില്ലാത്ത ഒരാളോടെങ്ങനെയാടോ ഞാനിഷ്ടമാന്നു പറയുക… ??? അതാ… എന്നെ വിട്ടേക്കെടാ പ്ലീസ്… !!!

 

ആദ്യം കലിപ്പിലാണ് പറഞ്ഞുതുടങ്ങിയതെങ്കിലും അവസാന ഭാഗത്തേക്ക് വന്നപ്പോഴെക്കും കൈകൂപ്പി അപേക്ഷിക്കുന്നപോലെയാണ് അവളത് പറഞ്ഞുനിർത്തിയത്. ആദ്യത്തേത് ഞാനത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ വരികൾ… അതെന്നേ തകർത്തുകളഞ്ഞു. അവളെന്നെ ഇഷ്ടമല്ലാന്നല്ലേ ആ പറഞ്ഞത് ??? ആ ചോദ്യമെന്റെ തലച്ചോറിന് മനസ്സിലാകും മുന്നേ ഞാൻപോലുംമറിയാതെയെന്റെ നാവ് ചലിച്ചിരുന്നു…. !!!

 

അപ്പോ… ??? അപ്പോഴേന്നെയൊട്ടും ഇഷ്ടമല്ലേ ഭദ്രേ നിനക്ക്… ???

കരയുന്ന പോലെയാണ് ഞാനത് ചോദിച്ചത്. ഉള്ളിലെ സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് തകർന്നടിഞ്ഞതുപോലെ തളർന്നിരുന്നു ഞാനപ്പോൾ. ആ തളർച്ച പൂർണ്ണമാക്കിക്കൊണ്ടാണ് അവളുടെ മറുപടി വന്നതും.

The Author

222 Comments

Add a Comment
  1. Njanum nirthi ee kadha mun partode koode

  2. Next part evide bro

  3. വിരഹ കാമുകൻ???

    ബാക്കി ഭാഗം

  4. എന്താണ് ജോ ഇങ്ങനെ എത്ര നാൾ ആയി കാത്തിരിക്കുന്നു ആദ്യമൊക്കെ ദിവസവും വന്നു നോക്കുമായിരുന്നു ബാക്കി വന്നോ എന്ന് പിന്നീട് അത് ആഴ്ച്ചയിൽ ആയി ഇപ്പൊ ഓരോ മാസവും…ഒരുപാട് വിഷമം ഉണ്ട് ജോയെ…വെറും കമ്പി മാത്രം ആഗ്രഹിക്കുന്നവർ അല്ല ജോ യുടെ ആരാധകർ നിങ്ങടെ എഴുത്ത് അത്രക്ക് ഇഷ്ടമുള്ളോണ്ട് മാത്രമാണ് ഇങ്ങാൻ വന്ന കമെന്റ് ഇടുന്നത് എന്നെപോലെ ഒരുപാട് പേർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്..ജോ പ്ളീസ് അപേക്ഷയാണ് തന്റെ ഒരു കടുത്ത ആരാധകന്റെ അപേക്ഷ..??

  5. ഒരുപാട് നാള് ആയി കാത്തുരിക്കുന്നു RR bro

  6. Maduthu bro. Next part njan eni vayikkilla. Angane oru 2 part vayikkathirunnal enikku ee waiting addiction matam….

  7. എവിടാടെ നീ…?

  8. മനിതന്‍

    സംഭവം ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് jo, പക്ഷേ കഥ ക്ലൈമാക്സ് കൂടി വരാതെ ഞാന്‍ വായിച്ചു തുടങ്ങില്ല . കാരണം പാര്‍ടുകള്‍ തമ്മിലുള്ള ഗ്യാപ്പ് കാരണം കഥയുടെ ഫീല്‍ അങ്ങ് പോവും . അപ്പോ വെയിറ്റിങ് ഫോര്‍ ലാസ്റ്റ് പാര്‍ട്ട്

  9. Bro bakki ennu verum

  10. വിരഹ കാമുകൻ???

    ബാക്കി ഭാഗം ഉടനെ കാണുമോ

    1. ലാസ്റ്റ് പാർട്ട് വന്നത് ഓണത്തിനല്ലേ?
      അടുത്തത്‌ ക്രിസ്മസിനു പ്രതീക്ഷിച്ചാൽ മതി…
      ?????

Leave a Reply

Your email address will not be published. Required fields are marked *