ശ്രീഭദ്രം ഭാഗം 7 [JO] 841

ശ്രീഭദ്രം ഭാഗം 7

Shreebhadram Part 7 | Author : JOPrevious Part

അവന്റെ അടിപേടിച്ച് ഓടിക്കയറിയതാണെകിലും ക്ലാസിന്റെ വാതിൽക്കലെത്തിയപ്പോഴാണ് ഒരു പിൻവിളിയുണ്ടായത്. ആ പിരീഡ്‌ ഏകദേശം പാതിയോളമായതാണ്. വെറുതേ ചെന്നുകയറിയാലും ഹാജരൊന്നും കിട്ടാൻ പോണില്ല. പിന്നെന്തോന്നിനാ കേറുന്നെ… ???. പക്ഷേ ആ ചിന്ത വന്നപ്പോഴേക്കും സാറെന്നെ കണ്ടുകഴിഞ്ഞു. അങ്ങേര് ഗെറ്റ് ഇൻ പറഞ്ഞതോടെ കയറാതിരിക്കാൻ വേറെ വഴിയില്ലാണ്ടായി. സാറ് വിളിച്ചപ്പോഴുണ്ടായ എന്റെ പരുങ്ങലുകണ്ട് നൈസായിട്ടു വലിയാൻനോക്കിയ ഡിബിനെയും പിടിച്ചുവലിച്ചുകൊണ്ടാണ് ക്ലാസ്സിലേക്ക് ഞാൻ കയറിയതെന്നത് വേറെ കാര്യം. ഞാൻ ക്ലാസിലിരുന്ന് പോസ്റ്റുപിടിക്കുക്കുമ്പോ അവൻ മാത്രമിപ്പോഴങ്ങനെ രക്ഷപെടണ്ട. !!!. 

എന്താടോ… പരാതിയൊക്കെ കൊടുത്തോ… ??? വണ്ടിക്കെങ്ങനെയുണ്ട് ???

അകത്തേക്ക് കാലുവെച്ചതേ സാറിന്റെ വക ചോദ്യം. ഒന്നു പകച്ചു. ഇന്നേവരെ ആരെങ്കിലും ചത്തെന്നറിഞ്ഞാൽപോലും ഒരു വാക്ക് ചോദിക്കാത്ത ടീമാണ്. ഇയാൾക്കിപ്പോഴെന്തിന്റെ സൂക്കേടാ…. മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെയൊന്നു പാളിനോക്കി. ഞാനെന്തു പറയുമെന്നറിയാത്തതിന്റെ ടെൻഷൻ മുഴുവനുമുണ്ട് മുഖത്ത്.!!!. പ്രിൻസിപ്പാളിന്റെ റൂമിൽ പറഞ്ഞതുപോലുള്ള ഡയലോഗ് വല്ലതും വിട്ടാൽ ക്ലാസിൽ ആകെ നാറുമെല്ലോയെന്നുള്ള പേടിയാവാം കാരണം.

എന്തായാലും അത്തരം ഡയലോഗോന്നുംവിട്ട് സ്വയം നാറാൻ ഞാനും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് ഓ എന്തിനാ സാർ… എന്നൊരു ഒഴുക്കൻ മട്ടിലുള്ള ഡയലോഗിൽ ഞാനെന്റെ ഉത്തരമങ്ങോട്ടൊതുക്കി. എന്നിട്ട് സീറ്റിലേക്ക് പോയിരുന്നു.

അതെന്തുപറ്റി ??? ന്യായം പണിയില്ലേ വണ്ടിക്ക് ???

കാലമാടന് സംശയം തീരുന്നില്ല. നോക്കുമ്പോൾ ഇങ്ങേർക്കിതെന്തിന്റെ സൂക്കേടാ എന്ന മട്ടിലാണ് നമ്മുടെ കഥാനായികയുടെയും നോട്ടം. ആ ഉണ്ടക്കണ്ണുംതുറിച്ചുള്ള നോട്ടം കണ്ടാലേ ചിരിവരും.

അയ്യോ… അതിന് ചെയ്‌തത് ഭദ്രയാകുമ്പോ ശ്രീഹരി കേസൊന്നും കൊടുക്കൂല്ല സാർ…

ഞാനെന്തെങ്കിലും ഒഴികഴിവ്‌ പറയുന്നതിനും മുമ്പേ ആരോ വെടിപൊട്ടിച്ചു. ഞാനും ഭദ്രയും ഒരുപോലെയൊന്നു ഞെട്ടി. വല്ലാത്തൊരു ഭാവത്തോടെ അവളെന്നെ നോക്കിയതും ഉമിനീരുവറ്റിപ്പോയ അവസ്‌ഥയിലായി ഞാൻ.

അതെന്താ അങ്ങനെ ???

ഇയാളെക്കൊണ്ടു തോറ്റല്ലോ എന്ന് മനസ്സിലോർത്തുകൊണ്ട് എന്തുപറയണം എന്നാലോചിക്കാനാണ് ഞാനപ്പോൾ ശ്രമിച്ചത്. ഇൻഷുറൻസ് കിട്ടുമെന്ന് പറയാൻ പറ്റില്ല. അവളെപ്പോലല്ല, ബാക്കിയുള്ളവർക്ക് വെളിവുണ്ട്. കേസില്ലാതെ ചെന്നാൽ ക്ലെയിമൊന്നും കിട്ടൂല്ലല്ലോ എന്നാരെങ്കിലും പറഞ്ഞാൽ… എന്നെ നേരെ തെക്കോട്ടെടുത്തേച്ചാൽ.

അല്ല സാർ… ഭദ്ര വണ്ടി പണിയാനുള്ള പൈസ തരാമെന്നു പറഞ്ഞു. പിന്നെ കേസൊന്നും വേണ്ടല്ലോന്നോർത്താ… !!!

The Author

222 Comments

Add a Comment
  1. Njanum nirthi ee kadha mun partode koode

  2. Next part evide bro

  3. വിരഹ കാമുകൻ???

    ബാക്കി ഭാഗം

  4. എന്താണ് ജോ ഇങ്ങനെ എത്ര നാൾ ആയി കാത്തിരിക്കുന്നു ആദ്യമൊക്കെ ദിവസവും വന്നു നോക്കുമായിരുന്നു ബാക്കി വന്നോ എന്ന് പിന്നീട് അത് ആഴ്ച്ചയിൽ ആയി ഇപ്പൊ ഓരോ മാസവും…ഒരുപാട് വിഷമം ഉണ്ട് ജോയെ…വെറും കമ്പി മാത്രം ആഗ്രഹിക്കുന്നവർ അല്ല ജോ യുടെ ആരാധകർ നിങ്ങടെ എഴുത്ത് അത്രക്ക് ഇഷ്ടമുള്ളോണ്ട് മാത്രമാണ് ഇങ്ങാൻ വന്ന കമെന്റ് ഇടുന്നത് എന്നെപോലെ ഒരുപാട് പേർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്..ജോ പ്ളീസ് അപേക്ഷയാണ് തന്റെ ഒരു കടുത്ത ആരാധകന്റെ അപേക്ഷ..??

  5. ഒരുപാട് നാള് ആയി കാത്തുരിക്കുന്നു RR bro

  6. Maduthu bro. Next part njan eni vayikkilla. Angane oru 2 part vayikkathirunnal enikku ee waiting addiction matam….

  7. എവിടാടെ നീ…?

  8. മനിതന്‍

    സംഭവം ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് jo, പക്ഷേ കഥ ക്ലൈമാക്സ് കൂടി വരാതെ ഞാന്‍ വായിച്ചു തുടങ്ങില്ല . കാരണം പാര്‍ടുകള്‍ തമ്മിലുള്ള ഗ്യാപ്പ് കാരണം കഥയുടെ ഫീല്‍ അങ്ങ് പോവും . അപ്പോ വെയിറ്റിങ് ഫോര്‍ ലാസ്റ്റ് പാര്‍ട്ട്

  9. Bro bakki ennu verum

  10. വിരഹ കാമുകൻ???

    ബാക്കി ഭാഗം ഉടനെ കാണുമോ

    1. ലാസ്റ്റ് പാർട്ട് വന്നത് ഓണത്തിനല്ലേ?
      അടുത്തത്‌ ക്രിസ്മസിനു പ്രതീക്ഷിച്ചാൽ മതി…
      ?????

Leave a Reply

Your email address will not be published. Required fields are marked *