അവൻ നിന്നനിൽപ്പിൽ അവൾക്കിട്ടും എനിക്കിട്ടുമൊന്നു കൊട്ടി. കൂട്ടത്തിൽ അവളുടെയാ ഊമ്പിയ ക്യാരക്റ്ററും ആ ഒറ്റ ഡയലോഗീന്നമ്മയ്ക്ക് കിട്ടിക്കാണും. എന്തായാലും മറുപടിപറയുന്നേന് മുന്നേ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. അതുംകൂടി കണ്ടതേ എത്രയൊക്കെയായാലും സ്വന്തം മരുമോളെപ്പറ്റിയുള്ള കുറ്റമല്ലേ കേൾക്കുന്നേന്നു കരുതി ഞാനൊന്നവളെ ന്യായീകരിക്കാനൊക്കെ നോക്കീട്ടോ. പക്ഷേ യാതൊരു ഗുണോമൊണ്ടായില്ല. ആ ന്യായീകരിക്കാൻ ശ്രമിച്ചത് അമ്മയോ അവനോ ശ്രദ്ധിച്ചതുപോലുമില്ല…!!!. അവൻ നിലവിലെ അവസ്ഥ ചുരുക്കത്തിലൊന്നുകൂടി പറഞ്ഞുകൊടുത്തപ്പോൾ അമ്മ ശ്രദ്ധയോടെയത് കേട്ടുനിൽക്കുന്നത് കണ്ടപ്പഴേ എന്റെ മനസ്സിലൊരു ലഡു പൊട്ടി. എന്തെങ്കിലും കുനിഷ്ട്ബുദ്ധി പറഞ്ഞുതരുമെന്നുറപ്പാണ്.
കുരുട്ടുബുദ്ധിയുടെ കാര്യത്തിൽ അമ്മയേ കടത്തിവെട്ടാൻ ഈ ലോകത്തിലാളില്ല. അത് പണ്ടേയ്ക്കുപണ്ടേ തെളിയിച്ചതാണ്. ഏറ്റവും വലിയ ഉദാഹരണമൊന്നു പറയാം. പണ്ട് അച്ഛൻ മൂന്നാറിലൊരു തേയിലത്തോട്ടം വാങ്ങാൻ പ്ലാനിട്ടു. സ്ഥലമൊക്കെ കണ്ടിഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ഓണറൊരു മുരടനാണ്. അങ്ങേരത് വിലയ്ക്ക് കൊടുക്കൂല്ല. പാട്ടത്തിനേ കൊടുക്കൂ. അച്ഛനാണെങ്കി പാട്ടത്തിനൊട്ടു വേണ്ടതാനും. എന്നാപ്പിന്നെ വേണ്ടാന്നുവെയ്ക്കാമെന്നായി അച്ഛൻ. അപ്പോഴാണ് അമ്മയുടെ കുരുട്ടുബുദ്ധി പുറത്തുവന്നത്. ഇരുപത്തഞ്ചു വർഷത്തേക്കാണെങ്കിൽ പാട്ടത്തിന് തയ്യാറെന്ന് അമ്മ. അതിനിപ്പോ സെന്റിന് കൂടുതൽ വിലകൊടുക്കാനും തയ്യാറാണെന്ന് പറഞ്ഞപ്പോൾ ഉടമസ്ഥൻ കണ്ണുംപൂട്ടിയങ്ങു സമ്മതിച്ചു. അമ്മയാരാ മോള്… എഗ്രിമെന്റ് എഴുതിയപ്പോൾ ഒരു വരികൂടിയങ്ങു എഴുതിവെപ്പിച്ചു. കാലാവധി പൂർത്തിയാകുമ്പോൾ നമ്മൾക്ക് വേണ്ടെങ്കിൽ മാത്രമേ പാട്ടത്തിനോ വിലയ്ക്കോ പുറത്തുകൊടുക്കാവൂ എന്ന്. വേണമെങ്കിൽ ആ സമയത്തെ വില നമ്മൾ കൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ മണ്ടൻ മുതലാളി കണ്ണുംപൂട്ടി എഗ്രിമെന്റേഴുതി.
എന്തിനു പറയുന്നൂ… പത്തുകൊല്ലത്തോളം കടന്നുപോയി. പണ്ടേ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുവായിരുന്ന മുതലാളിക്കിളവന്റെ കാറ്റുംപോയി. അങ്ങേര് മരിച്ച് ഏറെക്കുറെ ഒരുകൊല്ലമായിട്ടുണ്ടാവും…, അമ്മയൊന്നും നോക്കിയില്ല നേരെ അച്ഛനെ പറഞ്ഞ് ആ മുതലാളീടെ വീട്ടിലേക്ക് വിട്ടു. എന്നിട്ട് ആ സ്ഥലം കൊടുക്കുന്നോ എന്തായാലും പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടേ തോട്ടം തിരിച്ചുകിട്ടൂ… അതും നമ്മുടെ അനുവാദം കിട്ടിയാൽ മാത്രം. ഇപ്പോളത് തന്നാൽ സെന്റിനൊരു അമ്പതിനായിരം രൂപവെച്ചു കൂട്ടിത്തരാമെന്നും പറഞ്ഞു. കാശെന്നു കേട്ടതും മക്കളുടെ കണ്ണുതള്ളി. നൂറേക്കർ തോട്ടത്തിന് സെന്റിന് അമ്പതിനായിരംവെച്ചു കൂടുതൽ കിട്ടിയാലെന്താ പുളിക്കുമോ… ???!!!. അതുവെച്ചു വല്ല ബിസിനസും തുടങ്ങിക്കൂടേ…, എന്നുകൂടി ആലോജിച്ചപ്പഴേ മണ്ടന്മാർ കേട്ടപാതി കേൾക്കാത്തപാതി ഓടിപ്പോയി എഗ്രിമെന്റെഴുതി.
സ്ഥലം കയ്യിലായപ്പോഴാണ് അമ്മയുടെ കുശാഗ്രബുദ്ധി അച്ഛനുപോലും വ്യക്തമായി മനസ്സിലായത്. അതിനടുത്ത മാസമായിരുന്നു മൂന്നാറീന്ന് നമ്മുടെ തോട്ടത്തിന്റെയപ്പുറത്തോടെ പോകുന്ന റോഡിന്റെ സ്ഥലം ഏറ്റെടുപ്പ്. അതായത് പണ്ടത്തെ വഴിയിൽനിന്ന് വളവും തിരിവുമെല്ലാം മാറ്റി നേരെയാക്കി വിടുന്ന പരിപാടി. മുതലാളിമാരല്ലേ മൊത്തം. ഒറ്റയൊരുത്തനും സ്വന്തം സ്ഥലമെടുക്കാൻ സമ്മതിക്കൂല്ല. പൊരിഞ്ഞ പോരാട്ടം. നമ്മുടെ തോട്ടത്തിന്റെ നടുക്കൂടെ വേണമെങ്കിൽ അങ്ങനെ…, റോഡ് വെട്ടിക്കോട്ടേയെന്ന് അമ്മ.
കിടു
Hello backi
JO❤?,
Bakki part Idado eee corona kalathu thummi thummi nadannal aalkkar corona aanennum paranju tetti dharikkille?
ചേട്ടായി… പൊളിച്ചൂട്ടോ… keep going..??
Jo ചേട്ടോ..
ബാംസുരി കുറെ part ഉണ്ടെങ്കിൽ ഒന്ന് break ഇട്ടിട്ട് ഇതിൻ്റെ ബാക്കി നോക്കിക്കൂടെ.
Waiting…..
സ്നേഹം മാത്രം.?