ശ്രീഭദ്രം ഭാഗം 9 [JO] 718

നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതെന്തിന് കളയണമെന്നു കൂടി ചോദിച്ചതോടെ ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ഫ്ലാറ്റ്… !!!. ഒറ്റയടിക്ക് നമ്മുടെ പത്തേക്കർ സ്ഥലം പോയപ്പോൾ കിട്ടിയ സർക്കാരിന്റെ ധനസഹായം മാത്രം മതിയായിരുന്നു അതേ സ്ഥലം മുപ്പത്തേക്കർ വാങ്ങാൻ… !!!. അതായത് കൂടുതൽ കൊടുത്ത ആ അമ്പതിനായിരമില്ലേ… ???, ഒറ്റയടിക്ക് അതങ്ങോട്ടൂരി.

സൽസ്വഭാവിയും ആശ്രിതവത്സലനും സാമൂഹ്യ പ്രവർത്തകനുമായ അച്ഛന്റെ സ്ഥലം ഏറ്റെടുക്കുമ്പോൾ ധനസഹായം കുറക്കുന്നതെങ്ങനെ… ???!!!. പത്തുരൂപ കിട്ടിയാൽ അതിൽ ഒമ്പതും ഞങ്ങളെടുക്കുമെന്നു പറഞ്ഞുനടന്ന നേതാക്കന്മാരും സാറമ്മാമരുമെല്ലാം പത്തെന്നുള്ളത് നൂറാക്കിയാണ് റിപ്പോർട്ട് കൊടുത്തത്. ഏറ്റെടുക്കുന്ന സ്ഥലത്തിനൊന്നു വിലകൂട്ടിക്കാണിച്ചപ്പോൾ കിട്ടിയത് അച്ഛൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വില. കൂടുതൽ അധ്വാനിക്കാതെ പണിതീർത്ത സന്തോഷം ഉദ്യോഗസ്ഥർക്കും സ്വന്തം പറമ്പിലൂടെ ഗവണ്മെന്റ് വക ഹൈവേ വന്ന സന്തോഷം നമ്മക്കും…. !!!. പോരാത്തതിന് ഇത്രേം വല്യ സഹായമൊക്കെ തന്ന ആളല്ലേ… ഒന്നു സഹായിച്ചേക്കാമെന്നു കരുതി അതിലേകൂടിയൊഴുകുന്ന പുഴയിൽ വരാൻ പോകുന്ന ചെക്കുഡാം വേണമെങ്കിൽ സാറിന്റെ പറമ്പിലായിക്കോന്ന് സാറമ്മാര്. പാവം അച്ഛൻ. നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതല്ലേ…!!!, അതിനും സമ്മതംമൂളി. അങ്ങനെ അതും നമ്മുടെ പറമ്പിൽ. മുമ്പിൽ റോഡും പിന്നിൽ ഡാമും. ആ ഒറ്റക്കാരണം മതിയായിരുന്നു നമ്മക്ക്. റോക്കറ്റിന്റെ വേഗത്തിലാ സ്ഥലത്തിന്റെ തലേവര മാറിയത്. ഇപ്പഴാ സ്ഥലത്തിന്റെ പത്തേക്കറു കൊടുത്താലേ നമ്മളന്ന് സ്ഥലത്തിനുമൊത്തം ചെലവാക്കിയ പൈസയെക്കാളും വരും.

 

പോരാത്തതിന് തോട്ടത്തിലെ ലോഡ് കൊണ്ടുപോകാൻ സർക്കാർവക റോഡും. ലോഡുവണ്ടി സ്ഥിരം കയറിക്കയറി റോഡ് പൊളിഞ്ഞാലും നമുക്കൊരു പ്രശ്‌നോമില്ല…, വർഷം കൂടുമ്പോൾ അവരുതന്നെ റീ ടാറു ചെയ്യുന്നുണ്ടല്ലോ…!!!. അങ്ങനെ നമ്മക്ക് മൊത്തത്തിൽ ലാഭം… !!! വേറെയാർക്കുതൊന്നും ഇത്രക്ക് കുരുട്ടുബുദ്ധി… ??? കാര്യം പറഞ്ഞാൽ മറ്റേ മുതലാളി പടമാകുമ്പോ ഇത്തിരി കാശുകാണിച്ച് മക്കളെ വശത്താക്കാമെന്നായിരുന്നു അമ്മയുടെ ആദ്യത്തെ പ്ലാനെങ്കിലും ബാക്കിയെല്ലാം നമ്മക്ക് ബോണസായി കിട്ടീതാട്ടോ. പക്ഷേ അമ്മയുടെയീ കുരുട്ടുബുദ്ധി ഇങ്ങനെയുള്ള വലിയ വലിയ കേസുകളിലേ പുറത്തെടുക്കാറുള്ളൂ എന്നതാണ് സത്യം. ചെറിയ ചെറിയ കേസുകൾക്കെല്ലാം അച്ഛന്റെ കുനിഷ്ടുതന്നെ ധാരാളം…. !!!. അതുകൊണ്ടുതന്നെ ഇപ്പോൾ മുഴുവൻ സമയവും കണ്ട സീരിയലുംകണ്ട് എന്റെ കോപ്രായങ്ങൾക്കുമൊത്തം കൂട്ടുംനിന്ന് അച്ഛന്റെ വഴക്കുംകേട്ടു നടക്കുകയാണ് കക്ഷി. എന്റെ കൂട്ടുകൂടിയാവണം ആളിച്ചിരി അലമ്പുമാണ്. അച്ഛന്റെ കയ്യീന്ന് പൈസ ചിലവാക്കിക്കാൻ പ്രത്യേക കഴിവായിട്ടുണ്ട്. അതീന്നിസ്ക്കുന്നതാണ് നമ്മുടെ പോക്കറ്റുമണീന്ന് പ്രത്യേകം പറയണ്ടല്ലോല്ലേ… ???!!!.

 

പക്ഷെ ഇപ്പോഴത്തെ നിലയിൽ അമ്മയുടെയീ ചെപ്പടി വിദ്യയൊന്നും നടക്കവേമില്ലാട്ടോ. അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം വെച്ചാണെങ്കിൽ സർക്കാരീനുള്ള ധനസഹായമൊക്കെയിപ്പോ കോപ്പുകിട്ടുമെന്നുളളത് വേറെ കാര്യം. അന്നങ്ങേരുടെ പിശുക്കത്തരമിത്ര കൂടുതലല്ലായിരുന്നതുകൊണ്ടും കമ്പനിയിത്രേം വളർന്നിട്ടില്ലായിരുന്നതുകൊണ്ടും

The Author

225 Comments

Add a Comment
  1. ശില്പ നിറവിൽപ്പുഴ

    കിടു

  2. കിണ്ടി

    Hello backi

  3. ?സിംഹരാജൻ

    JO❤?,
    Bakki part Idado eee corona kalathu thummi thummi nadannal aalkkar corona aanennum paranju tetti dharikkille?

  4. ꧁༺ᎯℕЅU༻꧂

    ചേട്ടായി… പൊളിച്ചൂട്ടോ… keep going..??

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo ചേട്ടോ..

    ബാംസുരി കുറെ part ഉണ്ടെങ്കിൽ ഒന്ന് break ഇട്ടിട്ട് ഇതിൻ്റെ ബാക്കി നോക്കിക്കൂടെ.

    Waiting…..

    സ്നേഹം മാത്രം.?

Leave a Reply

Your email address will not be published. Required fields are marked *