ശ്രീഭദ്രം ഭാഗം 9 [JO] 730

അതേടാ മൈരേ. അതൊന്നു തൊലിക്കാനാ ഞാനീ വിളിമൊത്തം നിന്നെ വിളിച്ചോണ്ടിരുന്നേ. അപ്പൊ അവന്റമ്മേടെ…. ആ അല്ലേൽ വേണ്ട, ഇപ്പഴുംകൂടി നിന്റമ്മേടെ കയ്യീന്ന്ഞാൻ ചായ മേടിച്ചു കുടിച്ചതാ. അതുകൊണ്ട് നിന്റമ്മയ്ക്ക് ഞാൻ വിളിക്കുന്നില്ല. അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… എന്നാ കഴപ്പിനാടാ പൂറാ നീയാ പുതിയ ഫോണു തല്ലിപ്പൊളിച്ചത്…. ???

 

അ… അത് നീയിന്നലെ ഫോണെടുക്കാത്ത കലിപ്പിന് എടുത്തെറിഞ്ഞതാ… അവളോ പോട്ടെ… നീയുമെന്നെ മനസ്സിലാക്കിയില്ലാന്നോർത്തപ്പോ….

 

ഞാൻ പതുക്കെ പിറുപിറുത്തു. അവൻ പച്ചത്തെറിയും വിളിച്ചുകൊണ്ടാണ് ചാടിയെണീറ്റതെങ്കിലും എന്തോ… എന്റെയാ സമയത്തെ വിഷമം മനസ്സിലാക്കിയിട്ടാവും അതേപടിയിരുന്നു.

 

നിന്നെ ഞാൻ തല്ലുന്നില്ല മൈരേ…. എന്താന്നറിയാവോ …. തല്ലിയിട്ട് കാര്യമില്ല. അതാ….!!! എടാ പൂറാ പെണങ്ങിപ്പോകുമ്പോ ഫോണോഫ് ചെയ്തുവെച്ചു പ്രതികാരം ചെയ്യാൻ ഞാനാരാ നിന്റെ കാമുകിയോ… ??? അതോ പെണ്ണുമ്പിള്ളയോ… ???… ചാർജ് തീരാറായകൊണ്ടാ കോളെടുക്കാതെ കട്ട് ചെയ്തു വിട്ടോണ്ടിരുന്നത്. അപ്പഴവന്റെ ഒടുക്കത്തെയൊരു വിളി…!!!. നീ നിന്റെ ഒടുക്കത്തെ വിളിവിളിച്ചു ഫോണു തന്നത്താനേ ഓഫായതാ. അല്ലാതെ ഫോണും ഓഫാക്കിവെച്ചിട്ട് നിന്റമ്മായിയമ്മേടെ ചാത്തം കൂടാൻ പോയതല്ല ഞാൻ… !!!

 

അവന്റെ ഡയലോഗിന് ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. അവനായതുകൊണ്ട് അതിനുമൊരു തെറിയേ വന്നൊള്ളൂ. വേറാരെങ്കിലുമായിരുന്നെങ്കി പിടിച്ചു തല്ലിയേനെ. എന്തായാലും അതോടെ പ്രശ്നം തീർന്നു. ഒന്നരലക്ഷത്തിന്റെ ഐ ഫോണ് പോയത് മിച്ചം. ആ എന്തെലുമാകട്ടെ, അവളെക്കുറിച്ചുള്ള വിവരങ്ങള് കിട്ടിയല്ലോ…. അതായിരുന്നു എന്നെ തുള്ളിച്ചാടിച്ചത്…..!!!!

 

അവളെ വളക്കാനുള്ള ഏക വഴിയാണത്. അവന്റെ സംസാരത്തിൽ നിന്നുതന്നെയത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻ പറയുന്നത് ഒരു വാക്കുപോലും തിരിച്ചുപറയാതെയും വിട്ടുപോകാതെയും ഞാൻ വ്യക്തമായി കേട്ടു. ഉള്ളിൽ തീരാത്ത അമ്പരപ്പും സംശയങ്ങളുമായിരുന്നുവെങ്കിലും, അതിലൊരു സംശയം പോലും തിരിച്ചു ചോദിക്കാതെ ഒറ്റയടിക്ക് മൊത്തം ഞാൻ കാണാപ്പാടമാക്കി. ചോദിക്കാതെയിരുന്നതല്ല… ഞെട്ടലും അത്ഭുതവുംകൊണ്ട് ഞാൻ വാപൊളിച്ചു വരുന്നത് കണ്ടപ്പഴേ മിണ്ടരുതെന്നവൻ ആഗ്യം കാണിച്ചിട്ടാ. എന്നിട്ടും സഹിക്കാനാവാതെ ചോദിച്ചുപോയപ്പോൾ ഉത്തരത്തിനൊപ്പം പച്ചത്തെറികൂടി വന്നു. അതോടെ ഞാനടങ്ങിയതാ.

 

എന്തായാലും ദീർഘനേരത്തെ ക്ലാസ്സെടുപ്പിനോടുവിൽ ആ പഠിച്ചതെങ്ങനെ ക്ലാസ്സിൽ പ്രാവർത്തികമാക്കണമെന്നുമവൻ പറഞ്ഞുതന്നു. ഇത്തവണ എന്റെ മണ്ടത്തരമൊന്നും ഞാൻ പുറത്തെടുത്തില്ല. പണികിട്ടിയതുമൊത്തം എന്റെ മണ്ടത്തരം കൊണ്ടാണെന്നുള്ള പൂർണ്ണ ബോധ്യമെനിക്കുണ്ടായിരുന്നതിനാൽ അവൻ പറയുന്നത് തന്നെയായിരുന്നു എനിക്കു വേദവാക്യം.

The Author

225 Comments

Add a Comment
  1. ശില്പ നിറവിൽപ്പുഴ

    കിടു

  2. കിണ്ടി

    Hello backi

  3. ?സിംഹരാജൻ

    JO❤?,
    Bakki part Idado eee corona kalathu thummi thummi nadannal aalkkar corona aanennum paranju tetti dharikkille?

  4. ꧁༺ᎯℕЅU༻꧂

    ചേട്ടായി… പൊളിച്ചൂട്ടോ… keep going..??

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo ചേട്ടോ..

    ബാംസുരി കുറെ part ഉണ്ടെങ്കിൽ ഒന്ന് break ഇട്ടിട്ട് ഇതിൻ്റെ ബാക്കി നോക്കിക്കൂടെ.

    Waiting…..

    സ്നേഹം മാത്രം.?

Leave a Reply

Your email address will not be published. Required fields are marked *