ശ്രീയുടെ ആമി [ഏകലവ്യൻ] 4192

ഒരേ പോലെയുള്ള സങ്കടത്തിൽ അവളെ ഒഴിവാക്കി നിർത്തി ശ്രീയും കുറച്ചു നേരം കിടന്നു. പറഞ്ഞ നേരം കണക്കിന് പത്തര ആയപ്പോൾ വീണ്ടും അവളുടെ മെസ്സേജുകളും പുറകെ കോളുകളും വന്നു. എനിക്ക് ദേഷ്യവും വിഷമവും ഉണ്ടെന്ന് കാണിക്കാൻ ഞാൻ ഒന്നും അറ്റൻഡ് ചെയ്തില്ല. മനഃപൂർവം അവഗണിച്ച് ഉറങ്ങാൻകിടന്നു. പിറ്റേ ദിവസം രാവിലെ ഓഫീസിൽ ആമി എന്റടുത്തേക്ക് പാഞ്ഞു വരുന്നുണ്ട്. മുഖത്തു ദേഷ്യവും കാണാം.

“എടാ.. നീയിന്നല്ലേ എവിടെ പോയി..?”

“ഉറങ്ങി പോയി..”

“അല്ല.. സത്യം പറ… എന്താ പറ്റിയെ??”

“അതേടി സത്യം..”

“എങ്കി എന്നോട് പറയുന്നതിനെന്ന..?”

“ആ വിഷമം വച്ച് നിന്നോട് സംസാരിക്കുന്നില്ല എന്ന് നീ കരുതില്ലേ?? പിന്നെ ചാർജ് ഉം ഉണ്ടായില്ല..”

“കള്ളം പറയരുത് ശ്രീ…”

അവൾ നല്ല ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും ബോസ്സ് കയറി വന്നു. പുറകെ റിതിനും. അവനവളോട് ചിരിച്ചു. അവളും തിരിച്ചു ചിരിച്ചു. എന്നിട്ട് വേഗമവൾ എന്നെ നോക്കിയപ്പോൾ ഞാനതു കണ്ടില്ലെന്ന തരത്തിൽ ഇരുന്നു. എല്ലാവരും കമ്പ്യൂട്ടറിന് മുന്നിലെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ച് വർക്ക്‌ ചെയ്യാൻ തുടങ്ങി. ആമി വേറൊന്നും പറയാതെ അവളുടെ ചെയറിലേക്ക് മാറിയിരുന്നു. പരസ്പരം നോക്കുന്നുവെങ്കിലും ഒന്നും സംസാരിച്ചില്ല. ഇടക്കിടക്ക് നോക്കുകയും ദേഷ്യം കാണിക്കുകയും ചെയ്യുന്നു. അപ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്ന് ഞാനോർത്തു.

അൽപ സമയം കഴിഞ്ഞ് റിതിൻ വന്ന് ആമിയെ തന്റെ കേബിനിലേക്ക് വരാൻ പറഞ്ഞു. അവൾ ആദ്യം നോക്കിയത് ശ്രീയെ ആണ്. അവൾക്കൊരു മൂഡ് ഓഫ്‌ വേണ്ടെന്ന് കരുതി ചിരിച്ചു കൊണ്ട് ചെല്ല് എന്നവൻ ആംഗ്യം കാണിച്ചു. പോയി വരാം എന്ന് ആംഗ്യം തിരിച്ചു കാണിച്ചിട്ട് അവളവന്റെ കേബിനിലേക്ക് കയറി. ശ്രീ അവളെയും നോക്കിയിരുന്നു. അച്ചടക്കമുള്ള വസ്ത്രധാരണമാണ് ആമിയുടേത് അതിലവന് നല്ല ആശ്വാസമായിരുന്നു. ഡോർ അടഞ്ഞപ്പോൾ മോണിറ്ററിലേക്ക് തിരിഞ്ഞ് പണി തുടങ്ങി.

The Author

ഏകലവ്യൻ

Read all stories by Ekalavyan

41 Comments

Add a Comment
  1. നിലപ്പയ്യൻ

    Telugu film Baby movieyile scene orma vannu

  2. വന്നില്ല ബാക്കി 😞😞

  3. Bakki enn varum bro? Nalla story aanu. Lag adippikkalle

  4. Bro we are waiting…for aami and sree…..🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *