“അതൊക്കെ ഒരു കഥയാ.. ഏട്ടനെ കാണുമ്പോൾ അവന്റെ മുഖചായ തോന്നും..”
ശ്രീ വന്നത് കാണാതെ അവളവനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
“എങ്കി കുഴപ്പില്ലല്ലോ.. എന്നെ നിന്റെ ലവർ ആക്കിക്കൂടെ..”
അതിനവൾ ചിരിക്കുകയാണ് ഉണ്ടായത്. അവനും ചിരിച്ചു. വീണ്ടും ഓരോന്ന് ചോദിക്കുന്നതിനിടയിലാണ് റിതിനെ ബോസ്സ് കേബിനിലേക്ക് വിളിക്കുന്നത്. അവന് പോകേണ്ടി വന്നു. ആമി ഒന്ന് നേരെയിരുന്നപ്പോൾ ശ്രീയെ കണ്ടു. പക്ഷെ അവൻ അടുത്തിരിക്കുന്ന പയ്യനോട് സംസാരമായിരുന്നു. അവൾ വേഗം തന്നെ കണ്ണുകൾ പിൻവലിച്ച് വർക്കിലേക്ക് കടന്നു. പിന്നെയവനെ നോക്കിയതേ ഇല്ല. വർക്ക് കഴിഞ്ഞ് പോകാൻ നേരം ആമിയോട് റിതിൻ കേബിനിലേക്ക് വരാൻ പറഞ്ഞിരുന്നു. പക്ഷെ ശ്രീ കാത്തു നിൽക്കുന്നത് കൊണ്ട് അവൾക്കതിനു കഴിഞ്ഞില്ല. അവൾ ശ്രീയോടൊപ്പം വീട്ടിലേക്ക് തിരിച്ചു.
“എടി നിന്റെ പ്രൊജക്റ്റ് കഴിയാറായോ??”
“കഴിഞ്ഞു.. നാളെയാ സബ്‌മിഷൻ..”
“ആഹ കഴിഞ്ഞോ??”
“എന്തെ ഒരു സന്തോഷം..?”
“ഇനി അവനുമായി സംസാരിക്കേണ്ടല്ലോ..”
“ഏട്ടാ റിതിയേട്ടൻ ഒരു പാവമാ.. ശ്രീ വിചാരിക്കുന്നത് പോലെയൊന്നുമല്ല..”
“എന്നിട്ടാണോ നിന്നോട് ഇഷ്ടം പറഞ്ഞത്??”
“ഒരാളുടെ മനസ്സിൽ തോന്നുന്ന കാര്യം പറയുന്നതിനെന്താ കുഴപ്പം..”
“ഒന്നുമില്ല..”
“എല്ലാം ഞാൻ ഏട്ടനോട് പറയുന്നില്ലേ… ഞാൻ വിട്ടു പോവും എന്ന് തോന്നുന്നുണ്ടോ??”
“ഇല്ല…”
“പിന്നെന്താ…? വെറുതെ ഓരോന്ന് ആലോചിച്ച് വെക്കേണ്ട എന്റെ പൊട്ടാ…”
“ഇന്ന് കേബിനിൽ പോയപ്പോൾ അവൻ അതിനെ കുറിച് പറഞ്ഞിരുന്നോ??
“ഏത്..?”
“അവന്റെ ഇഷ്ടത്തെ കുറിച്ച്..”
വന്നില്ല ബാക്കി 😞😞
Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..🥰🥰🥰