“ഇഷ്ടമാണെന്നും പറഞ്ഞില്ലാലോ..”
“മ്മ്..”
“അപ്പോ അതിനെ തടസ്സപ്പെടുത്തുന്ന എന്തോ കാര്യം ഉള്ളിലുണ്ട് അത് പറ..”
ആ സമയം അവരുടെ ടീം മേറ്റ് ദൃശ്യ ഇവരെ കണ്ട് അടുത്തേക്ക് വന്നു.
“ഹേയ് ആമി.. നീയെന്താ ഇവിടെ ഇരിക്കുന്നെ?? കമോൺ..”
അവൾ ചോദിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു.
“ആഹ റിതിയും ഉണ്ടോ.. വാ മാൻ.. രണ്ട് സ്റ്റെപ്പ് ഇടാം..”
“ആ ഞാൻ വരാം..”
“കമോൺ ആമി..”
“അവൾക്ക് ഇതൊന്നും പരിചയമില്ലെടി. ഇവിടെ ഇരിക്കുന്നത് കണ്ട് കമ്പനി കൊടുക്കാം എന്ന് കരുതി വന്നതാ..” റിതിൻ കയറി പറഞ്ഞു.
“എന്താ ആമി.. ഇങ്ങനെയല്ല ഓരോ കാര്യങ്ങൾ പഠിക്കുന്നെ??”
ആമി എല്ലാം കേട്ട് കൊണ്ട് പുഞ്ചിരിച്ചു ഇരുന്നതേ ഉള്ളു. അപ്പോഴേക്കും ദൃശ്യക്ക് വിളി വന്നു.
“യെസ്.. വൺ മിനുട്ട്.. ഗയ്‌സ് വാ..”
ദൃശ്യ അവരോട് പറഞ്ഞു.
“വരാം നീ ചെല്ല്..”
ആമി പറഞ്ഞത് കേട്ട് ദൃശ്യ അങ്ങോട്ടേക്ക് ചെന്നു.
റിതിനും ആമിയും ഡാൻസിൽ ചുവട് വച്ച് തുടങ്ങുന്ന ആൾക്കാരെ നോക്കിയിരുന്നു. ശേഷമവൻ വീണ്ടും കാര്യത്തിലേക്ക് വന്നു.
“ആമി .. പറയ്.. എന്താ കാര്യം..”
അത് കേട്ട് അവളവനെ നോക്കി ഒരു ദയനീയ ഭാവം കാണിച്ചു.
“എന്താ രണ്ടിന് പോണോ??”
“ചി..”
അവന്റെ കയ്യിൽ ചിരിച്ചു കൊണ്ടൊരു അടി കൊടുത്തു.
“എന്നാൽ പറയ്..”
മറുപടി പറയാതെ അവൾ മൗനം പാലിച്ചിരിക്കുന്നത് കൊണ്ട് റിതിൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
“നീ ലെസ്ബിയൻ ആണോ?”
“ശ്ശെ..”
അവൾ വീണ്ടും അവനൊരു കുത്ത് കൊടുത്തു.
“പിന്നെ വേറെ ലവ് ഉണ്ടോ??”
പ്രതീക്ഷിച്ച ചോദ്യമാണെങ്കിലും അവൾക്കൊരു കുത്തൽ വന്നു. ഇനി ലവ് ഉണ്ടെന്ന് പറഞ്ഞാൽ റിതിന്റെ ഇപ്പോഴുള്ള പെരുമാറ്റം മാറുമോ എന്നൊരു ഭയത്തെ അവൾ ഉൾക്കൊണ്ടു. കാരണം അവൾക്കും അവനെ ഇഷ്ടമാണ് എന്ന ഉൾബോധം…! പക്ഷെ ലവ് ഉണ്ടെന്ന് പറഞ്ഞേ പറ്റു ഇല്ലെങ്കിൽ ഞാൻ സ്നേഹിക്കുന്ന ശ്രീയോട് കാണിക്കുന്ന വഞ്ചനയാകും.
വന്നില്ല ബാക്കി 😞😞
Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..🥰🥰🥰