ശ്രീയുടെ ആമി [ഏകലവ്യൻ] 4192

“പറയ് വേറെ അഫ്ഫയർ ഉണ്ടോ ന്ന്??”

“മ്മ്..”

“ആരാ ആൾ?”

അവളവനെ നോക്കി.

“പറയ്.. ആരാ?”

“ശ്രീയാണോ??”

കണ്ടു പിടിച്ചത് പോലെ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനെ തന്നെ നോക്കി..

“ആണോ??”

“മ്മ്..”

“സത്യം??”

“ആ..”

“എത്ര ആയി??”

“വൺ ഇയർ”

“വൗ..”

റിതിൻ ഒരു നെടുവീർപ്പോടെ അവളുടെ മുഖത്തു നിന്നും കണ്ണെടുത്ത് ഡാൻസ് ചെയ്യുന്നവരിലേക്ക് കണ്ണ് നട്ട് കാലിൽ കാലെടുത്ത് വച്ച് നേരെ ഇരുന്നു. അവന്റെ മൂഡ് മങ്ങിയത് മനസ്സിലായ അവൾക്ക് വല്ലാതെയായി.

“മതിയായില്ലേ?? ഇപ്പോൾ ഇഷ്ടം ഓക്കെ പോയില്ലേ??”

സങ്കടവും ദേഷ്യവും കലർന്ന വികാരത്തോടെ അവൾ ചോദിച്ചു. ആ ചോദ്യം റിതിനു ഒരു അമ്പരപ്പായിരുന്നു. പെണ്ണിന് തന്നോട് ഇഷ്ടമുണ്ടെന്ന് സൂചിപ്പിക്കുന്ന സിഗ്നൽ.

“ആര് പറഞ്ഞു??”

അത് കേട്ടപ്പോൾ ആമി യുടെ കണ്ണുകൾ വിടർന്നത് പോലെ..

“പിന്നെ??”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്റെ ഇഷ്ടം കുറഞ്ഞിട്ടൊന്നുമില്ല..”

“റിലേഷൻ ഉണ്ടെന്നറിഞ്ഞാൽ പിന്നെ ആ പെണ്ണിനെ എങ്ങനെ ഇഷ്ടപ്പെടാനാകും?”

“അതിനെന്താ.. സ്നേഹം ഒരാൾക്ക് മാത്രമേ കൊടുക്കാൻ പാടുള്ളു എന്നുണ്ടോ??”

“അയ്യേ…”

അൽപനേരം അവരൊന്നും മിണ്ടിയില്ല. അവളെ ഒരു വല്ലായ്മ പിടി മുറുക്കുന്നുണ്ട്. അവൾ ഇടക്ക് റിതിനെ നോക്കുന്നു. അപ്പോഴാണ് അവളുടെ ഫോണിൽ ശ്രീയുടെ മെസ്സേജ് വന്നത്. അവളത് നോക്കി റിപ്ലൈ കൊടുക്കാതെ റിതിൻ കാണാതെ മറച്ചു വച്ചു.

“ഞാൻ ഒരു കാര്യം പറയട്ടെ??”

റിതിൻ ചോദിച്ചപ്പോൾ ആകാംഷയോടെ അവളവനെ നോക്കി.

“തനിക്ക് എന്നോട് ഇഷ്ടമുണ്ടോ?? അത് പറ.”

“മ്മ് ഇഷ്ടമൊക്കെയുണ്ട്..”

The Author

ഏകലവ്യൻ

Read all stories by Ekalavyan

41 Comments

Add a Comment
  1. നിലപ്പയ്യൻ

    Telugu film Baby movieyile scene orma vannu

  2. വന്നില്ല ബാക്കി 😞😞

  3. Bakki enn varum bro? Nalla story aanu. Lag adippikkalle

  4. Bro we are waiting…for aami and sree…..🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *