“പാർട്ടിയിലാണ് ശ്രീ.. ഞാൻ മെസ്സേജ് അയക്കാം..”
റിതിൻ വരുന്നത് കണ്ട് അവൾ ഫോൺ ലോക്ക് ചെയ്തു വച്ചു. അവൻ രണ്ടു ഗ്ലാസ് ബിയർ കൊണ്ടുവന്നു. അവൾ ഞെട്ടി. ഒരു ഗ്ലാസ് അവനവളുടെ കയ്യിൽ പിടിപ്പിച്ചു.
“കുടിക്ക്.. കുഴപ്പമില്ല..”
“ഏട്ടാ ഇവിടെ വേണ്ട..”
“ഓക്കെ..”
അവനും അതായിരുന്നു വേണ്ടത്. അവനവളെയും കൂട്ടി ബാത്‌റൂമിന് അടുത്തുള്ള ചെറിയ റൂമിൽ കയറി. പാർട്ടിക്ക് വേണ്ട സാധങ്ങളൊക്കെ വച്ച റൂമായിരുന്നു. കൂടാതെ ചെറിയ സോഫ, മിറർ, അലങ്കാര വസ്തുക്കൾ ഒക്കെയുണ്ട്. ആമിയെ സോഫയിൽ ഇരുത്തിയതിനു ശേഷം അവനും ഇരുന്നു.
“ഇങ്ങോട്ട് ആരെങ്കിലും വരുമോ??” അവൾ ആശങ്ക പ്രകടിപ്പിച്ചു.
“വരില്ല.. അതാണ് നിന്നെയും കൊണ്ട് ഇങ്ങോട്ട് തന്നെ വന്നത്. കുടിക്ക്.”
അവളതനുസരിച് വലിയ ഗ്ലാസ് ബിയർ നോക്കി അല്പലപ്പമായി സിപ് എടുത്തു. എല്ലാം ഞാൻ ഡീലാക്കിയിട്ടുണ്ടെന്ന് റിതിൻ മനസ്സിൽ പറഞ്ഞ് പുഞ്ചിരി തൂകി ആമിയെ നോക്കിയിരുന്നു. കയ്പ്പേറിയ ഭാവത്തോടെ അവളവനെ നോക്കി ഷാൾ വച്ച് ചുണ്ടുകൾ തുടച്ചു. മൂഡ് കയറി തുടങ്ങിയ റിതിൻ ബിയർ ഒറ്റ വലിക്ക് കുടിച്ചു തീർത്ത് കീശയിലാക്കി കൊണ്ടു വന്ന അണ്ടി പരിപ്പ് അവൾക്ക് നീട്ടി അവനും കഴിച്ചു.
“ആമി.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ട്. കളങ്കമറ്റ സ്നേഹം. നമുക്ക് എന്ജോയ്മെന്റ്ന് വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്യാം. അതിപ്പോ ഒരാളുടെ കൂടെ മാത്രം വേണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല. നമ്മൾ തിരഞ്ഞെടുക്കുന്ന ആളും അതുപോലെ വേണം..”
വലിയ സിപ് ബിയർ ഇറക്കിയ ശേഷം ചുളിഞ്ഞു പോയ മുഖഭാവത്തോടെ അവൾ റിതിനെ നോക്കി.
Telugu film Baby movieyile scene orma vannu
വന്നില്ല ബാക്കി

Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..

