“എന്ത് നടക്കാൻ..?”
അവൾ തെല്ല് ആകാംഷയോടെ ചോദിച്ചു.
“ഏയ് ഒന്നുമില്ല..”
“എന്തോ ഉണ്ട്.. പറ പറ..”
“ഒന്നുമില്ലെടി..”
“അല്ല എന്തോ ഉണ്ട്.. പറ..”
അപ്പോഴേക്കും വണ്ടി ബീച്ചിൽ എത്തി. വെയിൽ കാരണം അവൻ കണ്ണുകൊണ്ട് തണൽ അന്വേഷിച്ചു.
“എവിടെ ഇരിക്കും??”
വണ്ടി സ്ലോ റണ്ണിംഗ്ൽ ഇട്ട് കൊണ്ടവൻ ചോദിച്ചു.
“ അന്ന് ഇരുന്നിടത്തു ഇരിക്കാം..”
“ മതിയല്ലേ..?”
“മ്മ്.”
അവളുടെ മൂളൽ സമ്മതം കേട്ട് വണ്ടിയവൻ അങ്ങോട്ടെടുത്തു. അന്നവർ ഇരുന്നതിനും കുറച്ച് ഉള്ളിലേക്കായുള്ള ഇരിക്കാൻ പാകത്തിന് മരച്ചില്ല താണ സ്ഥലത്തേക്ക് കയറി. ആരും കാണാത്ത സ്ഥലം.
“ വൗ നല്ല തണൽ..! നമ്മുക്കിത് മണിയറ ആക്കിയാലോ?” അവൻ ചോദിച്ചു.
“ കൊല്ലും ഞാൻ.. അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..”
ആ വാക്കുകൾ അവന് നല്ല ആശ്വാസമേകി. അവൾ അവനെ മാത്രേ കെട്ടു എന്ന കാര്യം അവന്റെ മനസ്സിൽ ആണിയടിക്കുന്നത് പോലെ..
“എന്നാ കുറച്ച് അടുത്തേക്കിരിക്ക്.”
അതനുസരിച്ച് അവൾ അവനോട് ചേർന്നിരുന്നു. അവനവളുടെ തോളിൽ കൂടെ കയ്യിട്ട് കൈതുടയിൽ തഴുകി.
“എന്നിട്ട് പറ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ പരിപാടി??”
“സൂപ്പർ. നന്നായി എൻജോയ് ചെയ്യാൻ പറ്റി..”
“നിന്റെ റിതിയേട്ടൻ കൂടെ ഉണ്ടായില്ലേ??”
“എന്റെ റിതിയേട്ടനോ??”
“പിന്നെ..”
“മ്മ്..”
അവന്റെ ചോദ്യം അവളെ വീണ്ടും മുൾമുനയിൽ നിർത്തി. ആമിയുടെ എതിർക്കാതെ ഉള്ള മൂളൽ അവനെയും കൺഫ്യൂഷനാക്കി. എന്റെ റിതിയേട്ടൻ ഒന്നുമല്ല എന്നു പറയും എന്ന് വിചാരിച്ചപ്പോൾ പകരമായി മൂളി കൊണ്ട് അർദ്ധമായി സമ്മതിക്കുന്നത് പോലെയവന് തോന്നി. രണ്ടാളുടെയും ചിന്തകൾ വീണ്ടും കാട് കയറി. എന്തെങ്കിലും അവിഹിതം കേൾക്കാൻ ഇടയാകുമോ എന്ന് കരുതി അവൻ തുടർന്നു.
വന്നില്ല ബാക്കി 😞😞
Bakki enn varum bro? Nalla story aanu. Lag adippikkalle
Bro we are waiting…for aami and sree…..🥰🥰🥰