ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1380

ഉറങ്ങുന്ന ആമിയെ തന്റെ മാറോടു കെട്ടി പിടിച്ച് ശ്രീ തന്റെ ചിന്തകളെല്ലാം അയവിറക്കി സ്വസ്ഥത കണ്ടെത്തിയിരുന്നു. അതേ സമയം റിതിൻ ആമിയുടെ കല്യാണ ഫോട്ടോ നോക്കിയിരിക്കുകയായിരുന്നു.

അടുത്ത ദിവസം ആമിയുടെ ഉറക്കം ഉണർന്നത് ശ്രീയുടെ നെഞ്ചിൽ നിന്നാണ്. അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ് അവളിൽ ജനിപ്പിച്ചത്. ഉറങ്ങുന്ന അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവൾ എഴുന്നേറ്റു.

വേറെയൊരു പ്രഭാതം., വേറെ കാഴ്ചകൾ, വേറെയൊരു അന്തരീക്ഷം. എല്ലാം പുതുമ നിറഞ്ഞതാണ്. നല്ല തണുത്ത വെള്ളത്തിൽ തന്നെ കുളി കഴിഞ്ഞു. മനസിനും ശരീരത്തിനും നല്ല കുളിര്. പിങ്ക് ടോപ്പും പാന്റും അണിഞ്ഞ് മുടിയിഴകളിലെ ഈറൻ മാറാൻ വേണ്ടി തോർത്തോട് ചേർത്ത് കെട്ടിവച്ച് ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി.

“ഗുഡ് മോർണിങ് ആമി..”

ഭർത്താവായതിനു ശേഷമുള്ള ശ്രീയുടെ ആദ്യത്തെ വിഷ്. അതീവ സതൃപ്തയായ ചിരിയോടെ അവളവന്റെ അടുത്തേക്ക് ആഗമിച്ചു. തിരിച്ച് വിഷ് ചെയ്ത് അവന്റെ കവിളിൽ കിള്ളി.

“തണുപ്പുണ്ടല്ലേ…?” അവൻ ചോദിച്ചു.

“മ്മ്…”

“നിന്നെ കെട്ടിപിടിച് കിടക്കാൻ തോന്നുന്നു..”

“നമ്മൾ ഒരുമിചുറങ്ങി എഴുന്നേൽക്കുന്ന ആദ്യ ദിവസമല്ലേ ഇന്ന്. അതിന്റെ പതിവ് പോലെ തന്നെ പോട്ടെന്നു വച്ചു..”

“അത് നന്നായി..ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അല്ലേ..?”

“മ്മ്..” അവൾ നാണത്തോടെ പുഞ്ചിരിച്ചു.

“ഏട്ടന് ചായ കുടിക്കുന്ന ശീലമില്ലേ..?”

“നിർബന്ധമൊന്നുമില്ല..”

“മ്മ് ഞാനൊന്നു അടുക്കളയിൽ കയറട്ടെ..”

“വല്ലതും ഉണ്ടാക്കാൻ അറിയുമോ..?”

“ശ്ഹ്.. കളിയാക്കല്ലേട്ട…”

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *