ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1380

“ചുമ്മാ പറഞ്ഞതാടി..”

“ഏട്ടന് ചായ വേണോ..?”

“ആ…”

“ഞാൻ ഉണ്ടാക്കി കൊണ്ടുവരാം.. ഞാൻ ഉണ്ടാക്കിയത് ഒന്ന് കുടിച്ച് നോക്ക്‌…”

ആമി ആഹ്ലാദത്തോടെ റൂമിൽ നിന്നിറങ്ങി പോവുന്നത് നോക്കി അവൻ പുഞ്ചിരിച്ചു. അന്നവളെ സഹായിക്കാൻ അമ്മായി ഉണ്ട്. ഏകദേശം കാര്യങ്ങളൊക്കെ അവരവൾക്ക് പറഞ്ഞു കൊടുത്തു. വീടിന്റെ എല്ലാ കാര്യങ്ങളും മുക്കും മൂലയും ശ്രീയും അവൾക്ക് കാണിച്ചും പറഞ്ഞും കൊടുത്തു. ആമിക്ക് എല്ലാം പരിചിതമായി മാറി. പുതിയ വീടും അവളുടെ സ്വന്തം വീട് പോലെ മനസ്സിൽ പതിയുന്നതിൽ വിളമ്പമുണ്ടായില്ല.

നാട്ടിലെ കൃഷി നോക്കി നടത്താൻ വീട്ടിൽ വേറെയാരും ഇല്ലാത്തത് കൊണ്ട് അമ്മാവനും കുടുംബവും അന്ന് വൈകുന്നേരം തിരിച്ചു പോയി.

രാത്രിയിൽ ആമി ഉണ്ടാക്കിയ ഭക്ഷണം ആണ് കഴിച്ചത്. പെണ്ണിന് നൈപ്പുണ്യം വന്നു തുടങ്ങുന്നതേ ഉള്ളു. എല്ലാം വഴിയേ ശെരിയാവും. കറിയിൽ ഉപ്പ് കൂടിയിട്ടും അവനത് കഴിച്ചിരുന്നു. പാകപിഴകൾ പറഞ്ഞു മനസിലാക്കി ഒരു ഗുരുവിനെ പോലെയവൻ അവളെ ചേർത്തു പിടിച്ചു. രാത്രി അടുക്കളയിലെ എല്ലാ കാര്യങ്ങൾക്കും അവനും കൂടെ നിന്ന് പറഞ്ഞു കൊടുത്തും സഹായിച്ചും ഒരുമിച്ച് തന്നെയാണ് ഇരുവരും കിടപ്പുമുറിയിലേക്ക് കയറിയത്.

“ഇന്ന് കുറച്ച് ഉപ്പ് കുറഞ്ഞെന്നല്ലേ ഉള്ളു.. എല്ലാം ഞാൻ വേഗം പഠിക്കും..”

“അതൊന്നും സാരമില്ലെടി.. അതെനിയും നീ വിട്ടില്ലേ…”

“വിട്ടു…”

തുറന്നു വച്ച ജനൽപാളികൾ വഴി വീശിയഴയുന്ന മഴയുടെ തണുത്ത കാറ്റ് ഇരിച്ചു വരുന്നത് അറിയാൻ പറ്റുന്നുണ്ട്.

“ഹായ്….”

അവളൊരു കോച്ചിപ്പോടെ ജനലരികിലേക്ക് നീങ്ങി. ഇളം മഞ്ഞ ബനിയനും വെള്ള പാന്റുമാണ് പെണ്ണിന്റെ വേഷം.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *