ഇടവേളക്ക് ശേഷം ഓഫീസിൽ കയറിയ ആമിയെ എല്ലാവരും കണ്ണെടുക്കാതെ നോക്കിപ്പോയി. ശ്രീ കെട്ടിയ അഞ്ചു പവന്റെ താലി മാല അവളുടെ കഴുത്തിൽ ഭംഗി വിളിച്ചോതുന്നു. സാരിയിൽ തീർത്ത ശില്പം പോലെയുള്ള മേനിയഴകും തിളങ്ങുന്ന മുഖകാന്തിയും അവൾക്ക് മാത്രം സ്വന്തം..!
‘വൗ…. ആമി..’
‘ബ്യൂട്ടിഫുൾ…’
പലയിടത്തു നിന്നും കമന്റുകൾ ഉയർന്നു. ചിരിച്ചും പൊട്ടി ചിരിച്ചും തിരിച്ച് വിഷ് ചെയ്തും പ്രതിവദിച്ച് ശ്രീയോടൊപ്പം അവൾ ബോസ്സിന്റെ കേബിനിലേക്ക് നീങ്ങി. അവനാണെങ്കിൽ ഓഫീസിലെ സുന്ദരിക്കൊച്ചിന്റെ ഭർത്താവായ ഗമയും.
സന്തോഷത്തോടെ ബോസ്സ് ഇരുവരെയും ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ശ്രീയുടെ മുന്നിൽ വച്ചു തന്നെ ബോസ്സിന്റെ വകയുള്ള പ്രശംസയും അവൾ ഗമയോടെ കേട്ടു. അവനും അതിഷ്ടപ്പെട്ടു. ബോസ്സിന്റെ അനുവാദത്തോടെ അവർ ഇടവേളക്ക് ശേഷമുള്ള വർക്കിലേക്ക് ഏർപ്പെട്ടു. അവരുടെ സീറ്റ് ക്രമീകരണം മാറിയിട്ടില്ലായിരുന്നു അത് കൊണ്ട് പരസ്പരം കാണില്ല.പക്ഷെ അതിലിപ്പോൾ ശ്രീക്ക് ഒരു ടെൻഷനും ഇല്ല. സ്വന്തമായതിനെ ഓർത്ത് ഇനിയെന്ത് ടെൻഷൻ.
സമയം നീങ്ങും തോറും അവൾക്കെവിടെയും റിതിനെ കാണാനായില്ല. അതിന്റെ ചെറിയൊരു ആകാംഷ അവളുടെ ഉള്ളിൽ ഉണ്ട്. സമയം പത്തു മണി കഴിഞ്ഞിട്ടും റിതിൻ വരാത്തത് ആലോചിച്ച് ആമിയുടെ കണ്ണുകൾ ചലിച്ചു. അപ്പോഴാണ് എന്തോ കാര്യം കൊണ്ട് വൈകിയ റിതിൻ ഓഫീസിലേക്ക് വരുന്നത്. അവനെ കണ്ട് അവൾക്ക് സന്തോഷം തോന്നി. സാരിയുടുത്ത് ആമിയെ കണ്ടത് അവനെയും ഉജ്ജ്വലിപ്പിച്ചു. അവൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങി.
Please write next part bro
ബ്രോ അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting