അവൾ ചുറ്റുമോന്ന് നോക്കി അവന്റെ കയ്യിൽ അമർത്തി നുള്ളി.
“അഹ്.. എടി ഞാൻ പറഞ്ഞതല്ലേ..? നീയെന്തിനാ ദേഷ്യപെടുന്നേ..?”
അവൾ ഒന്നും മിണ്ടാത്തെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു.
“എടി.. നിയവനെ വിട്ടോ… അല്ലെങ്കിൽ അവൻ നിന്നെ വിട്ടോ…?”
“ശ്ഹ്… നാണമില്ലാതെ ഒരോന്ന് ചോദിക്കുന്നത് കണ്ടില്ലേ…”
“എങ്കിൽ പറയ്…”
“ആരും ആരെയും വിട്ടില്ല.. ഏട്ടന് ഇഷ്ടമാണെങ്കിൽ തുടരാം…”
“ഓഹോ ഇപ്പൊ അങ്ങനെയായി…”
“പിന്നെ നമ്മുടെ കല്യാണം കഴിഞ്ഞില്ലേ. എന്നിട്ടും ഏട്ടൻ ഇങ്ങനൊക്കെയാ ചോദിക്കുന്നെ…?”
“അതല്ലെടി ഒരു ധൈര്യം..”
“ഓ അപ്പൊ ഞാൻ പോകുമെന്നാണ് കരുതിയതല്ലേ…?”
“ഏയ് അല്ല…”
“മ്മ് എനിക്ക് മനസ്സിലാവുന്നുണ്ട്…”
“സത്യമായിട്ടും അല്ലെടി.. ഇതൊക്കെ ഒരു രസമല്ലേ..നമ്മുടെ സ്നേഹം മാത്രം പോവാതിരുന്നാൽ മതി. ”
അവൾ മുഖം കെറുവിച്ചു.
“ഹൊ.. ഏട്ടനൊരു കാലത്തും മാറില്ല… ഇപ്പോ ഇങ്ങനെയൊക്കെ പറയും പിന്നെ കയ്യീന്ന് പോകുമ്പോളെ പഠിക്കു..”
താക്കീത് പോലെയവൾ അവനെ ചൂടാക്കാൻ പറഞ്ഞു. പിന്നീട് എല്ലാം കണ്ടും കേട്ടും മിണ്ടാതെ നീക്കണമെന്ന അർത്ഥത്തിൽ തന്നെ.
“നിങ്ങളെ അന്ന് കറങ്ങാൻ വിട്ടില്ലേ.. അന്ന് കയ്യീന്ന് പോവാത്തതാണോ ഇപ്പോൾ..?”
അത് കേട്ടപ്പോൾ ഉണ്ടായ പതർച്ച പുറത്ത് കാണിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ശ്രീയോട് പറയാതിരുന്ന സംഭവങ്ങളെല്ലാം ഒരു കൊള്ളിയാൻ പോലെ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.
“ഇതൊക്കെ ഒരു വിശ്വാസമല്ലേ..?”
“മ്മ്…” അവളൊരു കുറ്റബോധത്തോടെ മൂളി. അവനത് മനസിലായില്ല.
Please write next part bro
ബ്രോ അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting