ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1060

“ഹലോ… ആമി….”

“ആ ഏട്ടാ….”

“എന്താ പെണ്ണേ പറ്റിയത്.. ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നല്ലോ…”

“ഫോണിൽ ചാർജ് ഉണ്ടായില്ല..”

“നീയിന്ന് ബർത്ത്ഡേ പാർട്ടിക്ക് പോയില്ലേ..?”

“ഇല്ല…”

“എന്തേ….?”

“അത് ഏട്ടാ… ചെറിയൊരു ക്ഷീണവും തല വേദനയും തോന്നി തിരിച്ചു വന്നു..”

“അമ്മ പറഞ്ഞു.. ആമി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ക്ഷീണം തോന്നുമ്പോൾ ആദ്യം എന്നോട് പറയണമെന്ന്.. ഒറ്റക്ക് വരേണ്ട അവസ്ഥ ഉണ്ടാവരുതെന്ന്…”

“സോറി ഏട്ടാ… വലിയ കുഴപ്പമില്ലെന്ന് തോന്നി അതാ പിന്നെ വിളിക്കാഞ്ഞത്.”

“എങ്കിലും ഒന്ന് അറിയിച്ചൂടെ.. നിന്നെ കിട്ടാഞ്ഞിട്ട് വീട്ടിലേക്ക് വിളിക്കേണ്ടി വന്നില്ലേ എനിക്ക്..”

“മ്മ് സോറി.”

“എന്നോട് പറയാഞ്ഞതിലുള്ള ദേഷ്യത്തിലാ ഞാനിത്ര പരുഷമായി സംസാരിച്ചത്.”

“മ്മ്.. അമ്മയെന്താ ഏട്ടനോട് പറഞ്ഞേ…?”

“പോയത് പോലെ തിരിച്ചു വന്നു. മുഖമൊക്കെ വല്ലാതെയാ വന്നത്.. ചോദിച്ചപ്പോൾ തലവേദനയെന്ന് പറഞ്ഞു. നേരെ കേറി കിടന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനും എഴുന്നേറ്റില്ലെന്ന്..”

“മ്മ്..”

“പിന്നെ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഞാൻ പേടിക്കില്ലേ.. നിന്റെ ഫോണിൽ കിട്ടുന്നുമില്ല…”

“മ്മ്..”

“ഇപ്പോ എങ്ങനെയുണ്ട്…?”

“കുഴപ്പമില്ല.. മാറി..”

“ഫോണിന് എന്താ പറ്റിയെന്ന് നോക്കിയിട്ട് പറയ്.. നമുക്ക് നാളെ ശെരിയാക്കാം..”

“ആ..”

“ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം..”

“ആ..”

അവൾ കോൾ കട്ട് ചെയ്തു. അധികം കുറ്റബോധം എന്റെ തലയിൽ വരാൻ അനുവദിച്ചില്ലല്ലോ ഭാഗവാനെ എന്ന് പ്രാർത്ഥിച്ച് ചെറിയൊരു ആശ്വാസത്തോടെ അവൾ മുഖം കഴുകി റൂമിനു വെളിയിലേക്ക് വന്നു. അമ്മയുടെ വക സുഖന്വേഷണം ഉണ്ടായിരുന്നു. നന്നായി വിശപ്പ് തോന്നി. ഫ്രഷായി വന്ന് ഭക്ഷണം കഴിച്ച് തിരികെ റൂമിലേക്ക് വന്നു.

കുറച്ചു നേരം ബാൽക്കണിയിൽ ചെന്നിരുന്ന് കറുത്ത ആകാശത്തിലെ തിളക്കങ്ങൾ നോക്കിയിരുന്നു. റിതിന്റെ മെസ്സേജുകൾ വന്ന് വീഴുന്നതിനു പുറമെ കോളും വന്നു. അറ്റൻഡ് ചെയ്യാൻ ചെറിയ മടി ഉണ്ടായിരുന്നു. പക്ഷെ അത് നന്നാകില്ലെന്ന് അവൾക്ക് തോന്നി.

ആമി പറഞ്ഞ കള്ളം ആദ്യം അവന് ദഹിച്ചിരുന്നില്ല. പിന്നെ സമർഥിച്ചപ്പോൾ അവനത് വിശ്വസിക്കേണ്ടി വന്നു. അവൾക്ക് എന്തു പറ്റിയെന്നറിയാനുള്ള ത്വര റിതിന്റെ സംഭാഷണങ്ങളിലും അലയടിച്ചിരുന്നു. പക്ഷെ അത് മനസിലാക്കാനുള്ള ഒരു മാനസികാവസ്ഥ അവൾക്കുണ്ടായില്ല. ഇനിയെപ്പോഴാ കാണുക എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞിട്ട് എന്നായിരുന്നു ആമിയുടെ മറുപടി.

പ്രതീക്ഷിച്ചതല്ലെങ്കിലും അവനത് ഉൾക്കൊള്ളേണ്ടി വന്നു. കാരണം ആമിയുടെ സ്വരപകർച്ച അവന് മനസിലായിരുന്നു. അത് കൊണ്ട് അവനും വേറെയൊന്നും പറയാനും അധികം നിർബന്ധിക്കാനും കഴിഞ്ഞില്ല.

The Author

ഏകലവ്യൻ

Read all stories by Ekalavyan

43 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *