സമയം നീങ്ങും തോറും കൃത്യമായ ഇടവേളകളിൽ അവൻ ആമിയുടെ ഫോണിൽ ട്രൈ ചെയ്തു. പക്ഷെ ഫലമില്ലായിരുന്നു. ഇനിയിതിന്റെ സത്യം അറിയുന്നത് വരെ താനെങ്ങനെ സമയം കഴിച്ചു കൂട്ടും എന്നാലോചിച്ച് അവന്റെ മനസ്സിൽ ഇരുളുകൾ കയറി ശൂന്യമായി……
ഫോൺ സ്വിച്ച് ഓൺ ചെയ്യുന്നതിന്റെ വെട്ടവും ശബ്ദവും ആമിയുടെ ഫോണിൽ തെളിഞ്ഞു മുഴങ്ങി. സമയം വൈകുന്നേരം അഞ്ചു മണിയോട് അടുക്കാറായിരുന്നു. പതിവില്ലാത്ത ക്ഷീണവും ഉറങ്ങിയെഴുന്നേറ്റത്തിന്റെ ചടപ്പും അവളുടെ ശരീരത്തിലും മുഖത്തും വ്യാപിച്ചു. കരഞ്ഞു കലങ്ങിയതിന്റെ കലർപ്പും കൺപോളകളുടെ തടിപ്പും ചുവപ്പും പ്രകടമായി കാണാം. കിടത്തിന്റെ ഞെരുങ്ങലിൽ അവളിട്ടിരുന്ന മെറൂൺ ടോപ് ചുക്കി ചുളിഞ്ഞിട്ടുണ്ട്.
ഫോൺ ഓൺ ചെയ്ത് ബെഡിൽ വച്ച ശേഷം അവൾ മുഖം ഒന്ന് തിരുമ്മി. മുടിയിഴകൾ ഇരു കൈകൊണ്ടും മുഖം ചേർത്ത് പുറകിലേക്ക് തടവി ഒതുക്കി. സമയം നീങ്ങി വന്നതിൽ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്. ഫോണിൽ ആദ്യ കോൾ ശ്രീയുടെ പേരിൽ തെളിഞ്ഞു. ഇടറിയ മനസ്സോടെ അവൾ കോൾ അറ്റൻഡ് ചെയ്തു.
“ഹലോ… ആമി….”
“ആ ഏട്ടാ….”
“എന്താ പെണ്ണേ പറ്റിയത്.. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നല്ലോ…”
“ഫോണിൽ ചാർജ് ഉണ്ടായില്ല..”
“നീയിന്ന് ബർത്ത്ഡേ പാർട്ടിക്ക് പോയില്ലേ..?”
“ഇല്ല…”
“എന്തേ….?”
“അത് ഏട്ടാ… ചെറിയൊരു ക്ഷീണവും തല വേദനയും തോന്നി തിരിച്ചു വന്നു..”
“അമ്മ പറഞ്ഞു.. ആമി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ക്ഷീണം തോന്നുമ്പോൾ ആദ്യം എന്നോട് പറയണമെന്ന്.. ഒറ്റക്ക് വരേണ്ട അവസ്ഥ ഉണ്ടാവരുതെന്ന്…”
Please write next part bro
ബ്രോ അടുത്ത പാർട്ട് എഴുതി കഴിഞ്ഞോ
Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting