ശ്രീയുടെ ആമി 3 [ഏകലവ്യൻ] 1353

കല്യാണപെണ്ണിന്റെ ഒരുക്കങ്ങൾ മുറിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴേക്കും വരാനായ ശ്രീയും ബന്ധുക്കളും അവിടേക്ക് എത്തി ചേർന്നു. മുഹൂർത്തതിന് ഇനിയും സമയമുള്ളത് കൊണ്ട് ആർക്കും അത്ര വലിയ തിരക്ക് പിടിച്ച മുഖങ്ങളല്ല. എല്ലാവരും ശാന്തി. ഓം ശാന്തി..

ആളുകൾ വന്നു കൊണ്ടിക്കുന്നുണ്ട്. ചില ആൾക്കാർ മണ്ഡപം ഒന്നൂടെ അലങ്കരിക്കുന്നു. ചിലർ ക്യാമറയും അനുബന്ധ കാര്യങ്ങളും റെഡിയാക്കുന്നു. മൊത്തത്തിൽ ആനന്ദം. ശ്രീയുടെയും ആമിയുടെയും ഓഫീസിലെ സ്റ്റാഫുകൾ വന്നു തുടങ്ങി. എല്ലാവരും ശ്രീക്ക് കൈ കൊടുത്ത് വിഷസ് അറിയിച്ച് ഇടം കണ്ടെത്തി തുടങ്ങി. അവൻ അതിലിടക്ക് റിതിനെയാണ് അന്വേഷിക്കുന്നത്. കാണാഞ്ഞപ്പോൾ അവൻ നവനീതിനോട് കാര്യം തിരക്കി.

“നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇവിടെ കാണും..”

അവന്റെ മറുപടിയിൽ ശ്രീ തൃപ്തനാണ്. റിതിൻ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷമായി. ആമിയുമായി കൂടുതൽ അടുപ്പമുള്ള ദൃശ്യയും മറ്റൊരു കൂട്ടുകാരിയും അവളെ കാണാൻ പെണ്ണിനെ ചമയിക്കുന്ന മുറിയിലേക്ക് പോയി.

“വൗ.. ആമി….”

“ഹായ്… കേറി വാടി…”

അവരവളെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. കസിൻ പിള്ളേർ ഒരുക്കുകയാണ് നവവധുവായ ആമിയെ. പട്ടുസാരിയുടെ ഞൊറികൾ അവളുടെ നാഭിയിലേക്ക് കയറ്റി വച്ചുകൊടുത്ത ശേഷം അവൾ ശ്വാസം വിട്ട് ചിരിച്ചു.

“ആമി നന്നായിട്ടുണ്ട് സാരി..”

“താങ്ക്സ് ഡിയെർസ്…ഓഫീസിലെ എല്ലാവരും എത്തിയോ..?”

“എത്തി..”

അവളുടെ മനസ്സ് റിതിനെയാണ് തേടിയത്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ റിതിനുമായി സംസാരിക്കാൻ താൻ അധികം അവസരം കൊടുത്തിട്ടില്ലല്ലോ. അതിന്റെ ഒരു ബുദ്ധിമുട്ട് വേണ്ടെന്നവൾക്ക് തോന്നിയിരുന്നു.

The Author

ഏകലവ്യൻ

Read all stories by Ekalavyan

42 Comments

Add a Comment
  1. Please write next part bro

  2. ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞോ

  3. Hey bro, negative comments chillath ullath kond kadha ezhuth orikkalum nirtharuthe. Comments kadha mechapedan vendi parayunnathanu. Ningalude shailiyil baki ezhuthu. We are waiting

Leave a Reply

Your email address will not be published. Required fields are marked *