ശ്രീയുടെ ആമി 5 [ഏകലവ്യൻ] 1353

അൽപം മേല് വേദനയും തോന്നിയപ്പോൾ ലീവ് അങ്ങു ഉറപ്പിച്ചു. പതിയെ എഴുന്നേറ്റിരുന്നപ്പോൾ ശരീരത്തിൽ അങ്ങിങ്ങായി മസിലു വേദനയുണ്ട്. പതിയെ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി. നടക്കുന്നതിനൊന്നും വലിയ ബുദ്ധിമുട്ട് തോന്നിയില്ല.

ക്ലോസിറ്റിലിരുന്ന് മൂത്രമൊഴിച്ചപ്പോൾ തലേന്ന് രാത്രിയിൽ ഉണ്ടായിരുന്ന നീറ്റലും ഉണ്ടായില്ല. ആശ്വാസത്തോടെയവൾ എഴുന്നേറ്റു. വല്ല പാകപ്പിഴകളോ മറ്റോ ഉണ്ടായാൽ ശ്രീ കണ്ടുപിടിക്കുമെന്ന് കരുതിയാണവൾ അവന് പുറകെ താമസിച്ച് എഴുന്നേറ്റത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് ഗ്ലാസ്‌ ചായയുമായി ശ്രീ വന്നിരുന്നു.

“ഓ.. ഏട്ടൻ ചായ ഇട്ടോ..?”

“ആ..”

“ഒരു ക്ഷീണം പോലെ.. ഇല്ലെങ്കിൽ ഞാൻ നേരത്തെ എഴുന്നേറ്റേനെ..”

“അത് സാരില്ലെടി.. ഇപ്പോ ക്ഷീണം പോയോ..?”

ചെറിയ പുഞ്ചിരിയോടെയാണ് അവൻ ചോദിച്ചത്. അവൾക്കതിന്റെ അർത്ഥം മനസിലാവാതെ മറുപടി മൂളിയൊതുക്കി.

“ഈ ചായ കുടിക്ക്..”

ഒരു ഗ്ലാസ്‌ അവൾക്ക് കൊടുത്ത് അവൻ ബെഡിൽ വന്നിരുന്നു. അവളും അടുത്ത് വന്നിരുന്നു. ചായ കുടിക്കുമ്പോൾ അവളവനെ ഇടം കണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ട്. അതവനും മനസിലായി. ആമിയുടെ ഓരോ കാര്യത്തിനും അവനിപ്പോ ത്രില്ല് കൂടുകയാണ്.

നേരിടേണ്ടി വരുന്ന എക്സ്ട്രീം സിറ്റുവേഷനിൽ നിന്ന് താഴോട്ട് ചിന്തിച്ചാൽ എല്ലാത്തിനും ഒരു കൂൾ മൂഡാണ്..! ഇങ്ങനെയൊരു ഘട്ടത്തിൽ എന്തു നടക്കുമെന്ന് പേടിക്കുന്നോ മനസ്സിൽ അതിനെ തരണം ചെയ്താൽ പിന്നെയെന്തിനെയാണ് പേടിക്കുന്നത്. അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. ബദ്ധപ്പാടിൽ നിന്ന് ശാന്തതയിലേക്ക് വരുന്ന ചിന്തകളുടെ സുഖം അവന് അനുഭവിക്കാൻ കഴിയുന്നുണ്ട്.

The Author

ഏകലവ്യൻ

Read all stories by Ekalavyan

126 Comments

Add a Comment
  1. Ayal varathirikkilla……eppazhenkil varum…..wait cheyyam allathe enth cheyyam…..

Leave a Reply

Your email address will not be published. Required fields are marked *