ശ്രീയുടെ ആമി 5 [ഏകലവ്യൻ] 1353

രണ്ടും പേരും ഓഫീസിൽ ലീവ് അറിയിച്ച് പ്രഭാത കാര്യങ്ങളിലേക്ക് കടന്നു. തുണികളെല്ലാം വിസ്‌തരിച്ച് അലക്കാമെന്ന് തന്നെയവൾ കരുതി. മസിലു വേദനക്ക് അതൊരല്പം ആശ്വാസവും നൽകും. ഓഫീസിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ അലക്കാറാണ് പതിവ്.

ഓഫീസിലെ വർക്കുകൾ ഒരു വിധം തീർന്നത് കൊണ്ട് അപ്രതീക്ഷിതമായ ഇന്നത്തെ ലീവ് ശ്രീക്ക് ഇഷ്ടപ്പെട്ടു. കാലുകൾ നീട്ടി വച്ച് ടിവിയും കണ്ട് വീട്ടിൽ ഇരിക്കുന്നത് സുഖമുള്ള പരിപാടിയാണ്.

ആമി അലക്കാനുള്ള ഒരുക്കത്തിലാണ്. വേഗം പണികൾ തീർന്നാൽ ശ്രീയുടെ മുന്നിൽ പെടുന്നത് അവൾക്കൊരു മനസ്സിൽ കുത്ത് ഉണ്ടാക്കുന്നുണ്ട്. ഉച്ചസമയം വരെയെങ്കിലും മാറി നിൽക്കാമെന്നവൾ കരുതി. വസ്ത്രങ്ങളുടെ കൂട്ടത്തിൽ അവളുടെ ചുവന്ന പാന്റി കണ്ടപ്പോൾ ഒരു തരിപ്പോടെ അത് കയ്യിലെടുത്തു.

കടുത്ത രതി സുഖം അനുഭവിച്ച വേളയിലും ശ്രീയുടെ മുന്നിൽ നാണിപ്പിച്ച വേളയിലും ഇതിനു പങ്കുണ്ട്. ഇന്നലത്തെ സംഭവങ്ങൾ അവളുടെ മനസ്സിൽ തികട്ടി. തുടരെ തുടരെ പിടിച്ചു നിർത്താനാവാത്ത സുഖം വന്നണഞ്ഞത് നാണത്തോടെയവൾ ഓർത്തുപോയി.

പാന്റീസിലെ നനവിന്റെ കാര്യം പറഞ്ഞ സമയത്ത് ശ്രീ എന്തെങ്കിലും കുത്തി കുത്തി ചോദിച്ചിരുന്നെങ്കിൽ തന്റെ കുറ്റബോധത്തിൽ എല്ലാമങ്ങു പറഞ്ഞു പോയേനെ. ഇനിയിപ്പോ ബ്ലോജോബ് മാത്രം പറഞ്ഞ് ബാക്കിയൊക്കെ ഒളിച്ചു വെക്കാമെന്ന് അവൾ ഉറപ്പിച്ചു. പക്ഷെ അവൻ കുക്കോൾഡ് വീഡിയോ ഒക്കെ കാണിച്ചത് എന്തിനാണെന്ന് അവൾക്ക് മനസിലായില്ല.

ഇനിയിപ്പോ ഏട്ടൻ പലതും ഊഹിച്ചു വച്ചിട്ടുണ്ടോ എന്നും അറിയില്ല. അത്കൊണ്ട് ഒരു മയത്തിൽ വേണം ഇടപെടാൻ. അലക്കി കഴിഞ്ഞ് വസ്ത്രങ്ങളെല്ലാം അഴയിൽ വിരിച്ചിടുന്ന സമയത്താണ് അടുക്കള വാതിലിൽ നിന്ന് ശ്രീയുടെ വിളി വന്നത്. നോക്കുമ്പോൾ കയ്യിൽ അവളുടെ ഫോണും പിടിച്ച് നിൽക്കുന്നതാണ് കണ്ടത്. റിങ് ചെയ്യുന്ന ശബ്ദം കേൾക്കാം..

The Author

ഏകലവ്യൻ

Read all stories by Ekalavyan

126 Comments

Add a Comment
  1. Ayal varathirikkilla……eppazhenkil varum…..wait cheyyam allathe enth cheyyam…..

Leave a Reply

Your email address will not be published. Required fields are marked *