ഹൊ.. ഈ കുരിപ്പ് ഇനിയും പോയില്ലേ..??
അമർഷം കടിച്ചമർത്തി ഒരു ചെറിയ പുഞ്ചിരിയും ഫിറ്റ് ചെയ്ത് അവളവന്റെ അടുത്തേക്ക് ചെന്നു.
“എന്താ വരുൺ കഴിഞ്ഞില്ലേ..?”
“ആ ചേച്ചി.. ഇത് പെട്ടെന്നൊന്നും ആവുമെന്ന് തോന്നുന്നില്ല…”
“സാരമില്ല.. നിന്റെ രണ്ട് വർക്ക് ഇപ്പോഴും എനിക്ക് വെരിഫിക്കേഷൻ പെന്റിങ് ആണ്. പിന്നെ ചെയ്താൽ മതി..”
“എങ്കി നാളെ ചെയ്താൽ മതിയോ..?”
ഉദ്ദേശിച്ച പോലെ അവന്റെ ചോദ്യം വന്നതും ആമിയുടെ മുഖം വിരിഞ്ഞു.
“ഓ..മതി..”
“പക്ഷെ നാളെ എനിക്ക് ചേച്ചി വീണ്ടും പറഞ്ഞ് തരേണ്ടി വരും. അന്നെനിക്ക് ഒന്നും മനസിലായില്ല..”
ഹൊ ഈ കുരിപ്പ് വീണ്ടുമെന്റ് അടുത്തിരിക്കാൻ വേണ്ടി അടവ് ഉണ്ടാക്കിയിരിക്കുന്നു. ഇവനെയിപ്പോ പറഞ്ഞ് വിടാൻ വേണ്ടി സമ്മതിക്കാതെ മാർഗമില്ല. ഇതെന്റെ ഐഡിയ ആയിപ്പോയില്ലേ..
“ഉം ശെരി പറഞ്ഞ് തരാം..”
“അന്നത്തെ പോലെ വേഗം പറഞ്ഞ് തന്ന് വേഗം പോകരുത്.. എനിക്ക് മനസിലാകും വരെ നിക്കണം..”
“സമ്മതിച്ചു. വരുണിന് മനസിലാകുന്നത് വരെ അടുത്തിരുന്ന് പറഞ്ഞു തരാം.. പോരെ..?”
അവന്റെ മുഖം തെളിഞ്ഞു.
“ഓക്കെ ചേച്ചി. ഞാനെന്നാൽ ഇറങ്ങുവാ..”
“ശെരി..”
അവളുടെയുള്ളിൽ അടക്കി പിടിച്ച സന്തോഷം പുറത്തു വന്നുവോ.. അതവൻ മനസ്സിലാക്കിയോ.. എന്നൊന്നും അവൾ ഓർത്തില്ല. പക്ഷെ അവനത് മനസിലായിട്ടുണ്ട്.
“ചേട്ടൻ എവിടെ..?”
“അവിടെ കേബിനിലുണ്ട്. മീറ്റിങ്ങാ..”
മെയിൻ ഡിസൈനറുടെ കേബിനിലേക്ക് ചൂണ്ടി കൊണ്ടവൾ പറഞ്ഞു.
“കാത്തു നിക്കേണ്ടി വരുമല്ലേ..?”
“ഉം..”
അഭിനയ മികവിന്റെ കൃത്രിമ പരിഭവം കാണിച്ച് അവളൊന്ന് മൂളി.

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…