“ഇതിനാണോ നീ എന്നോട് പറഞ്ഞു തരണമെന്ന് പറഞ്ഞത്..?”
“ചേച്ചി എല്ലാരോടും ഫ്രണ്ട്‌ലി ആയി പെരുമാറുമെന്നല്ലേ പറഞ്ഞേ.. എന്നോട് മാത്രം എന്തിനാ ഇങ്ങനെ ചാടി കടിക്കുന്നെ..?”
“ഇതാണോ ഫ്രണ്ട്‌ലി..? നിന്റെ നോട്ടം ശെരിയാണോ…?”
“ഒന്ന് മെല്ലെ പറയ് ചേച്ചി.. ആൾക്കാർ കേൾക്കും..”
“അപ്പൊ നാണക്കേടുണ്ടല്ലേ..”
“ഓ.. സാറിന്റെ മടിയിൽ ഇരിക്കാനും. മേല് തൊടീക്കാനും ചേച്ചിക്ക് നാണക്കേടില്ല..”
അവന്റെ മറുപടി കേട്ട് അവളാകെ സ്ഥബ്ദയായി പോയി. ഒന്നും തിരിച്ചു പറയാൻ വാക്കുകൾ കിട്ടിയില്ല.
“ചേച്ചി എനിക്ക് പറഞ്ഞു തരേണ്ട… പോ..”
അൽപം ദേഷ്യത്തോടെ തന്നെ അവൻ പറഞ്ഞു. അവനെ നോക്കിയിരുന്ന ആമിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. നോക്കുമ്പോൾ കരയാൻ വേണ്ടി പിതുക്കം നിറഞ്ഞ അവളുടെ മുഖമാണ് കാണുന്നത്. അവനത് കണ്ട് വല്ലാതെയായി. പറഞ്ഞത് കൂടിപ്പോയോ ഈശ്വരാ..
“ചേച്ചി..ഞാൻ..”
അവൻ പറയാൻ തുടങ്ങിയതും. വർദ്ധിച്ചു വരുന്ന വിഷമത്തോടെ അവൾ എഴുന്നേറ്റു നടന്നു. നേരെ പോയത് വാഷ്റൂമിലേക്കാണ്. എന്ത് ചെയ്യണമെന്നറിയാതെ വരുൺ ഇരുന്ന് വെരുകി. ഈശ്വരാ.. ഇതൊരു പ്രശ്നമാകുമോ.? ഓഫീസ് മുഴുവൻ അറിയുമോ എന്നവൻ ഭയന്നു. ഞാൻ ആമി ചേച്ചിയെ കരയിപ്പിച്ചു എന്നല്ലേ വരൂ.. എനിക്ക് വോയിസ് ഉണ്ടാകുമോ..? ന്യായീകരിക്കാൻ താൻ കണ്ട കാര്യങ്ങൾ പറഞ്ഞാൽ അത് ശ്രീയേട്ടനെ ദോഷമായി ബാധിക്കില്ലേ? ചേച്ചിയുടെ കൂടെ ഉള്ളത് കമ്പനി മാനേജർ ആയത് കൊണ്ട് താൻ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ..? നിലനിൽപിന് വേണ്ടി വന്ന തന്റെ പണി പോകുമോ..? ശ്രീയേട്ടനുമായുള്ള ബന്ധം പോകുമോ…? ഈശ്വരാ…! തല വെടിക്കുന്നത് പോലെ തോന്നി അവന്. ആമിയെ തിരികെ കാണാഞ്ഞ് ബ്ലഡ് പ്രഷർ വരെ കൂടിയെന്ന് പറയാം. അക്ഷമനായി നോക്കിയിരിക്കുന്നതിനിടക്ക് ആമി തിരികെ സീറ്റിലേക്ക് വന്നിരിക്കുന്നത് കണ്ടു. കണ്ണുകളിൽ കരഞ്ഞു കലങ്ങിയ തിളക്കമുണ്ട്. വർക്കിൽ മുഴുകിയിരിക്കുന്ന ആരും അത് ശ്രദ്ധിക്കുന്നില്ലെന്നത് ഒരാശ്വാസമായി. ദൃശ്യ ചേച്ചി ലീവ് ആയതും വലിയ ആശ്വാസം. ഇല്ലെങ്കിൽ ഇപ്പോ ആമിച്ചേച്ചിയുടെ പുറകെ എത്തിയിട്ടുണ്ടാവും. വേഗം നോക്കിയത് ശ്രീയേട്ടനെ ആണ്. പുള്ളി അവിടെ ഉണ്ടായിരുന്നില്ല. ഹൊ.. എല്ലാം കൊണ്ടും ഈ നിമിഷത്തിൽ ഭാഗ്യം അവനെ കടാക്ഷിച്ചു.

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…