ഈ ചിലന്തി വലയിൽ നിന്ന് എങ്ങനെ പുറത്തു കടക്കുമെന്നാണ് അവൻ തല പുകഞ്ഞു ആലോചിക്കുന്നത്. അപ്പോഴാണ് റിതിൻ വരുണിനെ കേബിനിലേക്ക് വിളിപ്പിക്കുന്നത്.
ഈശ്വരാ പണി പാളിയെന്ന് തോന്നുന്നു. റിതിൻ സാറിന്റെ ഒരൊറ്റ അടിക്ക് ഇല്ല ഞാൻ. അവൻ മെല്ലെ പേടിച്ച് കൊണ്ട് റിതിന്റെ കേബിനിലേക്ക് കയറി. ആമി അപ്പോഴും ലാപ്ടോപ്പിൽ വർക്ക് ചെയ്യുകയാണ്. സങ്കടം അമർന്ന മുഖഭാവത്തിന് മാറ്റമൊന്നും ഉണ്ടായില്ല.
“വരുൺ.. വാ..”
റിതിന്റെ വിളി കേട്ട് അൽപം പരിഭ്രമത്തോടെ അവൻ കേബിനിലേക്ക് കയറി.
“നിന്റെ ഇന്നലത്തെ വർക്ക് എവിടെ..?”
“അത്.. സർ..”
“എന്തേ..? ഇന്നലെ കംപ്ലീറ്റ് ചെയ്യണമെന്ന് പറഞ്ഞതല്ലേ..?”
“അ..അതെ.. കംപ്ലീറ്റ് ആയില്ല..”
“വൈ..?”
“ആമി ചേച്ചി.. പറഞ്ഞു.. ഇന്ന് കംപ്ലീറ്റ് ആക്കിയാൽ മതിയെന്ന്..”
“ആമിയോ..?”
“അല്ല.. അങ്ങനെ അല്ല.. എനിക്ക് അതിന്റെ മുഴുവൻ ഫങ്ക്ഷന്സും മനസിലായില്ല.. അത് കൊണ്ട് ചേച്ചി ഇന്ന് പറഞ്ഞു തരാമെന്ന് പറഞ്ഞു.”
റിതിൻ ആമിയെയും കേബിനിലേക്ക് വിളിപ്പിച്ചു. റിതിന്റെ മുൻപിൽ കലങ്ങിയ കണ്ണുകളുമായി പോയാൽ ശെരിയാവില്ല. പരമാവധി അപാകതകൾ നീക്കി ക്കൊണ്ട് അവളും കേബിനിലെത്തി.
“ആമി.. നീ പറഞ്ഞോ?? വർക്ക് ഇന്ന് കംപ്ലീറ്റ് ആക്കിയാൽ മതിയെന്ന്..?”
“ഉം..”
“നിങ്ങളുടെ റിലേറ്റീവോ ഫ്രണ്ടോ.. ആരുമായിക്കോട്ടെ വർക്ക് കാര്യത്തിൽ ഒരിളവും കൊടുക്കേണ്ടേ…”
ആമി ഒന്നും മിണ്ടിയില്ല. വരുൺ അവളെയും റിതിനെയും മാറി മാറി നോക്കുകയാണ്. ഇവർ തമ്മിൽ ശെരിക്കും അടുപ്പമുണ്ടോ എന്ന് സംശയം ഉളവാക്കും വിധമാണ് പ്രകടനം. എന്ത് തന്നെ ആയാലും വർക്കിന്റെ കാര്യത്തിൽ റിതിൻ സാറിനു ഒരു വിട്ടു വീഴ്ച്ചയുമില്ലെന്ന് അവന് മനസിലായി.

💥💥 ഏവർക്കും നല്ലൊരു വിഷു ആശംസകൾ. 💥💥
ഏകലവ്യൻ ബ്രോ വിഷു ന് next part വേണം? അല്ലെ ഈസ്റ്റർന്. പ്ലീസ് ബ്രോ
Bro plss this week story undavumo plss update plsssssssssssssss
ഏകലവ്യൻ ബ്രോ, പ്ലീസ് next update തരൂ.. എത്ര നാൾ കഴിഞ്ഞു?🙏
End
എടാ പോട കള്ള ചെക്കാ. അത് ഏകലവ്യൻ തന്നെ പറയട്ടെ…