ആയാൽക്ക് സമ്മതം എന്ന് ആ മുഖഭാവം എന്നെ അറിയിച്ചു. ആയാൽ നിസ്സഹായനായി എന്നെ നോക്കി.
ഞാൻ അയാളെ പിടിച്ച് എഴുനേൽപ്പിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു. അയാളെ ബൈക്കിന് അരികിൽ ഇരുത്തിയ ശേഷം ഞാൻ ബൈക്ക് സെന്റർ സ്റ്റാൻഡിൽ ഇട്ടു. അപ്പോഴെല്ലാം അയാൾ തോക്ക് എനിക്ക് നേരെ തന്നെ ചൂണ്ടിയിരുന്നു.
സെന്റർ സ്റ്റാൻഡിൽ നിന്ന ബൈക്കിലേക്ക് ഞാൻ അയാളെ കയറ്റി ഇരുത്തി. വളരെ പ്രയാസപ്പെട്ട് ആയാൽ ഒരു കാൽ ബൈക്കിൽ കൂടി ഇട്ട് ബൈക്കിൽ ഇരുന്നു. ആയാൽ ഇരുന്ന ഉടൻ ഞാൻ എന്റെ ബെൽറ്റ് ഊരി അയാളുടെ ഇളിലിൽ ചുറ്റി ഞാനും ബൈക്കിൽ കയറി ഇരുന്ന് എന്റെ പാന്റിൽ കൊരുത്ത് ബെൽറ്റ് മുറുക്കി.
“ഇത് ഇനി വേണം എന്നില്ല, ഞാൻ നിങ്ങളെ ചതിക്കില്ല.” അപ്പോഴും എന്റെ നേരെ ചൂണ്ടിയിരുന്ന തോക്ക് നോക്കി ഞാൻ പറഞ്ഞു. അത് കേട്ട് എന്നെ വിശ്വസിച്ചു എന്നോണം ആയാൽ അത് പാന്റിൽ തിരുകി വെച്ചു.
ഞാൻ ബൈക്ക് പതിയെ മുന്നിലേക്ക് തള്ളി സ്റ്റാൻഡിൽ നിന്നും ഇറക്കി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നിലേക്കെടുത്തു.
പിന്നീട് അങ്ങോട്ട് ഞാനയാളോട് ഒന്നും മിണ്ടിയില്ല. എന്റെ മനസ്സിൽ പല ഭീതികളും സംശയങ്ങളും വന്ന് നിറഞ്ഞു. എങ്കിലും ഞാൻ ചെയ്യന്നതാണ് ശരിയാണ് എന്ന വിശ്വസം എന്നെ മുന്നിലേക്ക് നയിച്ചു.
വീടിന് അടുത്ത് ഞാൻ ബൈക്ക് നിർത്തി അയാളെയും ഇറക്കി. അയാളെ എന്റെ തോളും കയ്യും കൊണ്ട് താങ്ങി ഞാൻ വീടിന് പുറകിലേക്ക് നടന്നു. അമ്മ കാണാതെ എങ്ങനെയെങ്കിലും ഇയാളെ എന്റെ മുറിയിൽ എത്തിക്കണം അതായിരുന്നു എന്റെ ലക്ഷ്യം.
അമ്മ അപ്പോൾ തുണി തയ്ക്കുന്ന ഷെഡിൽ ആണെന്ന് അവിടെ നിന്നുമുള്ള ശബ്ദത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
ഭാഗ്യത്തിന് പുറകിലെ ഡോർ കുറ്റിയിടാത്തത് കൊണ്ട് എനിക്ക് എളുപ്പം വീടിന് അകത്ത് കയറാൻ സാധിച്ചു.
അയാളെയും കൊണ്ട് റൂമിൽ എത്തിയ ഞാൻ, അയാളോട് ശബ്ദം ഉണ്ടാക്കരുത് ഉടൻ വരാം, എന്ന് പറഞ്ഞ് മടങ്ങാൻ തുടങ്ങിയുമ്പോഴാണ് എന്റെ വസ്ത്രത്തിലെ ചോരക്കറ ഞാൻ ശ്രദ്ധിക്കുന്നത്. പെട്ടെന്ന് കയ്യിൽ കിട്ടിയ ഒരു പാന്റും ഷർട്ടും എടുത്ത് ബാത്‌റൂമിൽ കയറി വസ്ത്രം മാറി ഞാൻ പുറത്തേക്ക് ഇറങ്ങി.
അപ്പോഴേക്കും ആയാൽ എന്റെ കട്ടിലിൽ കിടന്ന് മയങ്ങി എന്ന് എനിക്ക് തോന്നി. റൂമിന് പുറത്ത് ഇറങ്ങിയ ഞാൻ വാതിൽ പൂട്ടി അടുക്കള വാതിലിലൂടെ എന്റെ ബൈക്കിൽ തിരിച്ചെത്തി. ഞാൻ ബൈക്ക് എടുത്ത് നേരെ പോയത് മെഡിക്കൽ സ്റ്റോറിലേക്കാണ്.
ബാന്റേജും പഞ്ഞിയും ആന്റിബയോട്ടിക്കുമെല്ലാം വാങ്ങിച്ച് വേഗം ഞാൻ വീട്ടിലേക്ക് തിരിച്ചു.
“നീ പോയിട്ട് പിന്നെ വന്നായിരുന്നു…” എന്നെ കണ്ടപ്പോഴേ വന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ നിന്നും ഞാൻ വിയർത്തു.
“ഇല്ല എന്താ അമ്മേ അങ്ങനെ ചോദിച്ചത്” എന്റെ പരിഭ്രമം മറച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“അല്ല നീ പോയപ്പോൾ ഈ ഡ്രസ്സ് ആയിരുന്നില്ലല്ലോ ഇട്ടിരുന്നത്.” അമ്മ എന്നെ സംശയ ഭാവത്തിൽ നോക്കി ചോദിച്ചു.
ശുഭ പ്രതീക്ഷ വക്കാം അതാണല്ലോ കഥയുടെ പേരും, പിന്നെ നാദിയ എന്നും പൊളിയാണ് അങ്ങനെ തന്നെ തുടരും എന്ന് പ്രത്യാശിക്കാം.
അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്.
Your comments are the fuel for my writing.
നന്നായിട്ടുണ്ട് ബ്രോ….! എന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കുന്നു….!!
അർജ്ജുൻ.
അഭിപ്രായത്തിന് വളരെയധികം നന്ദിയുണ്ട്. അടുത്ത ഭാഗവുമായി സന്ധിക്കാലാം.
Machane ee partum ishtamayi?
Endhyalum avnum nadhiyum onnikkatte?
Nxt partin kathirikkunnu
Snehathoode…….❤️
കഥ ഇഷ്ടമായി എന്ന് അറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് മാക്സിമം അടുത്ത ആഴ്ച തന്നെ തരാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ബ്രോ..
ഓരോ പാര്‍ട്ടിലും ഓരോ പേരാണല്ലോ..
ഇതിൽ അപരിചിതന്‍, കഴിഞ്ഞതില്‍ പാവം പെണ്ണ് ആദ്യത്തേതില്‍ കാലം സാക്ഷി. സബ് ടൈറ്റില്‍ ആണോ ഉദ്ദേശിക്കുന്നത്?? സാധാരണ തൂലികാനാമം ആണ് ഇങ്ങനെ കാണാറുള്ളത് അതോണ്ട് ചോദിച്ചതാ…
സബ്ടൈറ്റിൽ ആണ് ബ്രോ. പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം
നല്ല അസ്സൽ കഥ… ??
Thank you
പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ (കുഞ്ചൻ നമ്പ്യാർ)
ഇതിന് എങ്ങനെ മറുപടി എഴുതണം എന്നെനിക്ക് അറിയില്ല (അതിന് മാത്രമുള്ള വിവരം എനിക്കില്ല എന്ന് കൂട്ടിക്കോ)
പിന്നെ വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി. നമുക്ക് പിന്നെയെല്ലാം കാത്തിരുന്നു കാണാം. എന്താ അങ്ങനെ അല്ലേ?
എലിയെപ്പോലെയിരിക്കുന്നവനൊരു
പുലിയെപ്പോലെ വരുന്നതു കാണാം. (കുഞ്ചൻ നമ്പ്യാർ)
എന്നാകുമോ?? Waiting
കാത്തിരിക്കാം…….. !
Kidukki monuse poli
Thank you for your support!
അടിപൊളി..പണിപളുവോ
Thank you! കാത്തിരുന്ന് കാണാം.