ശ്യാമളയുടെ ഒരു ദിവസം [ഋഷി] 89

പിന്നെയവൾ കൗതുകത്തോടെ ലക്കോട്ടു തുറന്നു. ആദ്യം കണ്ടതൊരു ചെക്കാണ്. ഇരുപതിനായിരം രൂപയ്ക്ക്. അവളുടെ കണ്ണുകൾ നിറഞ്ഞു. രാഘവേട്ടൻ! വലിയ ഉദ്യോഗസ്ഥനാണ്. നല്ല സ്വത്തുള്ള കുടുംബവും. മീനേടത്തി ഏട്ടനെ ഒട്ടും നോക്കുന്നില്ല എന്നവൾക്കറിയാമായിരുന്നു.

അവൾ തറവാട്ടിൽ നിൽക്കുമ്പോഴൊക്കെ അവളുണ്ടാക്കുന്ന സാമ്പാറും  മീൻകറിയും, ബീഫും, തോരനുമൊക്കെ രുചിയോടെ ഏട്ടൻ കഴിക്കുന്നതവൾ കണ്ടിട്ടുണ്ട്. അവളുടെ സ്വന്തം ആങ്ങള! എപ്പോഴും പറയാതെ കണ്ടറിഞ്ഞ് ഏട്ടനവരെ സഹായിച്ചിരുന്നു. ഇപ്പഴും.

പിന്നെയൊരെഴുത്ത്. അവൾ കത്തു നിവർത്തി.

ശ്യാമൂ! (ചന്തുവല്ലാതെ ഏട്ടൻ മാത്രാണ് അവളെ ഇങ്ങനെ വിളിക്കണത്).  ഇതെഴുതണോ വേണ്ടയോ എന്ന് ഞാൻ കുറച്ചാലോചിച്ചതാണ്. പിന്നെ… ഇക്കാര്യം നിന്നോടു മാത്രമേ പങ്കുവെക്കാൻ പറ്റൂ. മീനു വേറെയേതോ ലോകത്തിലാണ്. അതിരിക്കട്ടെ.

മനു. അവനെ ഒരു മാസം മുൻപ്  അശ്ളീല മാസികകൾ കയ്യിൽ വെച്ചതിന് കോളേജിൽ നിന്നും സസ്പെൻ്റു ചെയ്തു. സർക്കാർ കോളേജാണേല് ഇതൊരു പ്രശ്നമാവില്ല. പക്ഷേ ഒത്തിരി ശുപാർശകൾക്കു ശേഷമാണ്  അവന് ബിഷപ്പു നടത്തുന്ന ക്രിസ്ത്യൻ കോളേജിൽ അഡ്മിഷൻ കിട്ടിയത്.  ഞാൻ പോയി പ്രിൻസിപ്പാളിനെ കണ്ടാണ് പ്രശ്നമൊന്ന് ഒതുക്കിത്തീർത്തത്.

മാത്രമല്ല. ആദ്യത്തെ വർഷം അവനെല്ലാ വിഷയങ്ങളിലും തോറ്റിരിക്കുന്നു. നിന്നെ മാത്രേ അവനിത്തിരി പേടിയുള്ളൂ. നീയവനെ ഒന്നു പറഞ്ഞു മനസ്സിലാക്കണം. ഞാനവനെ നിർബ്ബന്ധിച്ചു പറഞ്ഞു വിടുവാണ്… നിൻ്റടുത്തേക്ക്.

ശ്യാമളയ്ക്കാദ്യം രാഘവേട്ടനെക്കുറിച്ചുള്ള വേവലാതിയാണ് ചിന്തയിൽ നിറഞ്ഞത്. പാവം. പിന്നെ… മനു! ഏട്ടാ! ഏട്ടൻ്റെ മോനെ ഞാൻ നല്ലവഴിക്കു നടത്തും! അവൻ്റെ ചന്തീലെ തോലെടുത്തിട്ടാണേല് അങ്ങിനെ..

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

1 Comment

Add a Comment
  1. ഡോ.കിരാതൻ

    കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *