“ഇതെന്താ ചേച്ചി ഇവിടെ” എന്ന അഭിയുടെ ചോദ്യത്തിന് മറുപടിയായി “ചേട്ടന് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയെടാ ഞങ്ങളിനി ഇവിടെയാ താമസം കുറച്ച് കാലത്തേക്ക്”. “അറിയോ?” എന്നൊരു ചോദ്യം കേട്ടപ്പോഴാണ് കാർ ഓടിച്ചിരുന്ന ആളെ അഭി ശ്രദ്ധിക്കുന്നത് തന്നെ.
‘പ്രദീപേട്ടൻ’ ശ്യാമേച്ചിയുടെ ഹസ്ബൻഡ്. രണ്ടു പേരെയും അഭി അവരുടെ കല്യാണത്തിന് കണ്ടതാണ് ഒടുവിൽ പിന്നെ ഇപ്പോഴാണ്. “പിന്നേ അറിയാം ചേട്ടാ” എന്ന് പറഞ്ഞു കൊണ്ട് അഭി ഒന്നു ചിരിച്ചു.
“എവിടെയാ നിങ്ങൾ താമസിക്കുന്നേ?” അഭിയുടെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ്റെ വീടിൻ്റെ മൂന്ന് വീടുകൾക്ക് അപ്പുറം ഉള്ള ഇരുന്നില കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണെന്ന് ചേച്ചീ പറഞ്ഞു. “അവിടെ അതിനും മാത്രം സൗകര്യം ഉണ്ടോ?” അഭിയുടെ അടുത്ത ചോദ്യം. “വേറെ കിട്ടാൻ ഇല്ലെടാ ഇവിടെ അടുത്തെങ്ങും…
പിന്നെ ഇവിടെ ആവുമ്പോ വലിയ വാടകയും ഇല്ല പിന്നെ പോരാത്തതിന് നിങ്ങളൊക്കെ ഉണ്ടല്ലോ ഇവിടെ” ഒരു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു. “എന്നാ ശരിയടാ ചെല്ലട്ടെ അങ്ങോട്ട്… കാണാം…പിന്നേ നിൻ്റെ നമ്പർ ഒന്നു തന്നേക്ക്”. അഭി അവൻ്റെ നമ്പർ പറഞ്ഞ് കൊടുത്ത് അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു.
“അമ്മേ… ഇന്നാ” വാങ്ങിക്കാൻ പറഞ്ഞ സാധനങ്ങൾ അമ്മയുടെ കൈയിൽ കൊടുത്ത അഭിയോട് എന്താടാ ഇത്രയും താമസിച്ചത് എന്ന് ചോദിച്ചപ്പോ ശ്യാമേച്ചിയെ കണ്ടതും ഇങ്ങോട്ടേക്കു താമസം മാറിയതും എല്ലാം അവൻ പറഞ്ഞിട്ട് മുകളിലുള്ള അവൻ്റെ റൂമിലേക്ക് ഓടി.
വർഷങ്ങൾക്കു ശേഷം ചേച്ചിയെ വീണ്ടും കണ്ടതിൻ്റെ സന്തോഷത്തിൽ ആയിരുന്നു അഭി. അതിൻ്റെ കാരണം എന്താണെന്ന് വെച്ചാൽ അവൻ്റെ സ്കൂൾ കാലഘട്ടത്തിൽ അവനു ഏറ്റവും പ്രിയപ്പെട്ട ആളുകളിൽ ഒരാളായിരുന്നു ശ്യാമയും.
അഭി ആറാം ക്ലാസ്സ് കഴിഞ്ഞുള്ള വേനൽ അവധിക്ക് ആണ് ശ്യാമേച്ചിയും കുടുംബവും അവരുടെ നാട്ടിൽ നിന്നും അഭിയുടെ തോട്ടിപ്പുറത്തുള്ള വീട്ടിലേക്ക് വാടകക്ക് താമസിക്കാൻ വരുന്നത്. ചേച്ചി, ചേച്ചിയുടെ അച്ഛൻ, അമ്മ, ചേട്ടൻ ഇവർ നാലു പേരും അടങ്ങിയതാണ് അവരുടെ കുടുംബം. ചേച്ചിയുടെ അച്ഛൻ രാജേഷ് സാർ സ്കൂൾ അധ്യാപകൻ ആയിരുന്നു. സാറിന് ട്രാൻസ്ഫർ ആയപ്പോഴാണ് അവർ ആദ്യം ഇങ്ങോട്ടേക്കു വന്നത്. ചേച്ചിയുടെ അമ്മ ശാരദ ആൻ്റി ഹൗസ് വൈഫ് ആണ്. ചേട്ടൻ ശ്രേയസ്, ഡിഗ്രീ പൂർത്തിയാക്കി ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
കൊള്ളാം…… നല്ല അഡാർ തുടക്കം…..
????