ചേച്ചി ഡിഗ്രിക്ക് ജോയിൻ ചെയ്യാനായി നിക്കുന്ന സമയം. രാജേഷ് സാർ ഒരു അധ്യാപകൻ ആയതുകൊണ്ടും സർ അവരുടെ വീട്ടിൽ ട്യൂഷൻ എടുക്കുന്നതുകൊണ്ടും അഭിയേയും അവിടെ ട്യൂഷന് വിടാൻ വീട്ടിൽ നിന്നും തീരുമാനിച്ചു.
അന്ന് തുടങ്ങിയ പരിചയം ആണ് അഭിക്ക് ചേച്ചിയോടും അവരുടെ വീട്ടുകാരോടും. പരിചയം എന്ന് പറയുമ്പോ വെറുമൊരു പരിചയം അല്ല. അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ അഭിയെ കണ്ടിരുന്നത്. അഭിക്കു തിരിച്ചും അതുപോലെ തന്നെ.
ട്യൂഷന് അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തോട്ടിപ്പുറത്തെ വീട്ടിൽ ഉള്ളതായത്കൊണ്ടും അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ടും അവിടെ എല്ലാവർക്കും അഭിയോട് ഒരുപാട് ഇഷ്ടവും ഒരു പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു.
അതുപിന്നെ വീട്ടിലെ ഒരു അംഗം എന്ന നിലയിലേക്ക് ആകാൻ ഒരു കാരണം ആയെന്ന് മാത്രം. പക്ഷേ അവനു ഏറ്റവും പ്രിയപ്പെട്ടത് അവൻ്റെ ശ്യാമേച്ചിയെ തന്നെ ആയിരുന്നു. ചേച്ചിക്ക് തിരിച്ചും അവനോട് നല്ല സ്നേഹവും കരുതലും ആയിരുന്നു. അതിനൊക്കെ പല പല കാരണങ്ങളും ഉണ്ടായിരുന്നു…
അഭി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് രാജേഷ് സർ തിരിച്ച് അവരുടെ നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ആകുന്നത്. അപ്പോഴേക്കും ശ്രേയസ് ചേട്ടൻ്റെ കല്യാണമൊക്കെ കഴിഞ്ഞിരുന്നു. ചേച്ചിയുടെ കല്യാണം ഉറപ്പിച്ചിരുന്നു ആ സമയം. അങ്ങനെ അഭി എൻജിനീയറിങ് ഫസ്റ്റ് ഇയറ് കേറിയപ്പോഴേക്കും ചേച്ചിയുടെ കല്യാണവും കഴിഞ്ഞു.
അന്നാണ് അഭി അവരെ എല്ലാവരെയും അവസാനമായി കണ്ടത്. ആദ്യമൊക്കെ അവർ പോയതും ചേച്ചിയെ മിസ്സ് ചെയ്തതും എല്ലാം അവനെ ഒരുപാട് സങ്കടപ്പെടുത്തിയെങ്കിലും പതിയെ പതിയെ അവനും എല്ലാം മറന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഒട്ടും പ്രതീക്ഷിക്കാതെ അവൻ ഇന്ന് വീണ്ടും അവൻ്റെ ഏറ്റവും പ്രിയപ്പെട്ട ശ്യാമേച്ചിയെ കാണുന്നത്.
ഓർമകൾ അയവെറുക്കികൊണ്ട് അഭി അല്പം മയങ്ങി പോയി. മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് അഭി പിന്നെ ഉണർന്നത്. ഫോണിലേക്ക് നോക്കിയപ്പോ അമൽ. “എടാ പുല്ലേ നീ 3:30ക്ക് ഗ്രൗണ്ടിൽ കാണുമെന്ന് പറഞ്ഞിട്ട് എന്തിയേടാ മൈരേ? സമയം 4 ആവുന്നു. പറഞ്ഞ സമയത്ത് നമ്മൾ ചെന്നില്ലേൽ അവന്മാർ വാക്കോവർ കൊടുത്തു വിടും പെട്ടെന്ന് ഒന്നു എഴുന്നള്ളാമോ”. ഉടനെ തന്നെ മുഖവും കഴുകി ബാറ്റും എടുത്ത് അവൻ താഴേക്കിറങ്ങി അമ്മയോട് പറഞ്ഞ് ബൈക്കെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി.
കൊള്ളാം…… നല്ല അഡാർ തുടക്കം…..
????