ശ്യാമാംബരം [AEGON TARGARYEN] 1086

 

അഭി: ഓക്കേ ചേച്ചി. ഗുഡ്നൈറ്റ്❤️.

 

ശ്യാമ: ഗുഡ്നൈറ്റ് ടാ❤️.

 

ശ്യാമേച്ചിയോട് ചാറ്റ് ചെയ്യുന്ന ഓരോ നിമിഷവും മനസ്സിൽ എന്തെല്ലാമോ അലയടിച്ചുകൊണ്ട് ഇരുന്നെങ്കിലും അതൊക്കെ കുറേ നാളുകൾക്ക് ശേഷം ചേച്ചിയെ കണ്ടതിൻ്റെയും സംസാരിച്ചതിൻ്റെയും സന്തോഷം ആവാം അത് എന്ന് അവൻ വിചാരിച്ചെങ്കിലും അവൻ്റെ മനസ്സിന് അങ്ങനെ വിചാരിക്കാൻ തോന്നിയില്ല. ഉള്ളിൻ്റെ ഉള്ളിൽ അവൻ എന്തൊക്കെയോ കൂടുതൽ അവൻ്റെ ശ്യാമയുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്ന പോലെ. അതൊരു പക്ഷേ പഴയ ആ സ്നേഹം ആവാം കരുതൽ ആവാം ചിലപ്പോ അതിൽകൂടുതൽ…എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നെ എന്ന് സ്വയം ചോദിച്ച് മനസ്സിനെ പ്രാകിക്കൊണ്ട് അവൻ അത്താഴം കഴിക്കാൻ ആയിട്ട് പോയി.

 

ചേച്ചി നാളെ ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞ് അവൻ വീണ്ടും തൻ്റെ റൂമിലേക്ക് കിടക്കാൻ ആയി പോയി.

 

അടുത്ത ദിവസം.

 

രാവിലെ ഒരു 10 ആയപ്പോ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കഴിക്കാനായി അഭി താഴേക്ക് ഇറങ്ങി. “ഹാ എഴുന്നേറ്റോ സാറ്.” എന്നും ഈ ചോദ്യം അമ്മയുടെ വക ആയിരുന്നെങ്കിൽ ഇന്ന് അത് ചോദിച്ചത് ശ്യാമേച്ചി ആയിരുന്നു. “ചേച്ചി എപ്പോ എത്തി?” …അര മണിക്കൂർ ആയി എന്ന് അഭിയുടെ ചോദ്യത്തിന് ശ്യാമ ഉത്തരം നൽകി. “ചേട്ടൻ വന്നില്ലേ?” … “ജോലിക്ക് പോയെടാ. രണ്ടു ദിവസം കൂടെ കഴിഞ്ഞ് ജോയിൻ ചെയ്യാൻ നോക്കിയെങ്കിലും ലീവ് കിട്ടിയില്ല ഇന്ന് തന്നെ ബാങ്കിൽ ജോയിൻ ചെയ്യണമായിരുന്നു.” ശ്യാമ അഭിയോടും അമ്മയോടുമായി പറഞ്ഞു.

 

കുറച്ച് നേരം കൂടി അഭിയൊടും അമ്മയോടും വർത്തമാനം പറഞ്ഞ് ഇരുന്നതിന് ശേഷം ശ്യാമ തിരിച്ച് വീട്ടിലേക്ക് പോയി. പോകുന്നതിനു മുന്നേ ഇടക്ക് അങ്ങോട്ടേക്ക് ഇറങ്ങാൻ അഭിയോടു പറയുകയും ചെയ്തു.

 

കഴിച്ചു കഴിഞ്ഞ് അൽപ നേരം ടീവിയും കണ്ടതിനു ശേഷം അഭി റൂമിൽ കേറി ഫോണും കൈയിലെടുത്ത് കട്ടിലിലേക്ക് ചാരി. നെറ്റ് ഓൺ ആക്കിയതും കിളികളുടെ കലപില കലപില ഒച്ച പോലെ കുറേ നോട്ടിഫിക്കേഷൻ. അതിൽ ഒന്നു ശ്യാമയുടെ മെസ്സേജും.

The Author

35 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അഡാർ തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *