ശ്യാമാംബരം 3 [AEGON TARGARYEN] 969

അഭി: ഇപ്പൊ മനസ്സിലായില്ലേ കൈവിടില്ലെന്ന്…

ശ്യാമ: ഹാ മനസ്സിലായി…നീ വലിയ ശക്തിമാൻ തന്നേ…എന്നെ താഴെയിറക്കിനി…

അഭി: കളിയാക്കുന്നോ…ഇനീം എറിയണോ ഞാൻ…

ശ്യാമ: അല്ല അല്ല കളിയാക്കിയതല്ല…പ്ലീസ് ടാ എൻ്റെ പൊന്നല്ലേ താഴെയിറക്ക് ചേച്ചിയെ…പ്ലീസ്…

അഭി: ഹാ ഇറക്കാം…

ശ്യാമ: എന്നാ ഇറക്കികൂടെ ഇനിയെന്താ…

അഭി: ഒരു ഉമ്മ കൂടെ തന്നാൽ ഇറക്കാം…

ശ്യാമ: അയ്യടാ…ഇത്രയും എന്നെ പേടിപ്പിച്ചതും പോരാ ഇനി ഉമ്മയും വേണോ…

അഭി: ഇല്ലേൽ ഒന്നൂടെ പറക്കാൻ റെഡി ആയിക്കോ…

ശ്യാമ: വേണ്ട വേണ്ടാ…ഞാൻ തരാം

അഭി: ആ അങ്ങനെ വഴിക്ക് വാ…

ശ്യാമ പതിയെ അവനു ഉമ്മ കൊടുക്കാനായി ചുണ്ടുകൾ നെറ്റിയിലേക്ക് കൊണ്ടുവന്നു…അതുകണ്ട അഭി പെട്ടെന്ന് തല പിന്നിലേക്ക് വലിച്ചു…

ശ്യാമ: എന്താ വേണ്ടേ…

അഭി: അവിടല്ലാ…

ശ്യാമ: പിന്നെ…

അഭി ആദ്യം ചുണ്ടിൽ ചോദിച്ചാലോ എന്ന് വിചാരിച്ചെങ്കിലും അത് ചിലപ്പോ ഒരു മണ്ടത്തരം ആയേക്കാം എന്ന് കരുതി അവൻ്റെ കവിളുകൾ കാണിച്ച് കൊടുത്തു…

അഭി: ദേ ഈ കവിളത്ത് തന്നാ മതി…

ശ്യാമ: പണ്ടത്തെ പോലെ തന്നെ ചെറുക്കന് ഒരു മാറ്റവും ഇല്ല…

അഭി: ഈ….

ശ്യാമ: ഇളിക്കണ്ട…കൊണ്ടുവാ ഇങ്ങോട്ട്…

അഭി അവൻ്റെ ഇടത്തേ കവിൾ തിരിച്ച് ശ്യാമയുടെ അടുത്തേക്ക് കൊണ്ടുചെന്നു…ശ്യാമ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം അവൻ്റെ കവിളിൽ ഉമ്മ വെച്ചു…അവളുടെ ചുണ്ടിലെ വിയർപ്പും ചൂടും എല്ലാം കൂടി കലർന്ന ഒരു ചുടുചുംബനം…

ശ്യാമ: ഇറക്കിനി…

അഭി: ഞാൻ തന്നില്ല.

ശ്യാമ: അതിനു എനിക്ക് വേണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ…

അഭി: അത് ഞാൻ ഇത്രയും നേരം വിഷമിപ്പിച്ചില്ലേ അതിനു പകരം ആയിട്ട്…

ശ്യാമ: അപ്പോ വിഷമിപ്പിക്കാൻ വേണ്ടി നീ മനപ്പൂർവം ചെയ്തതാണോ…ഞാൻ കരുതി നിനക്ക് ബോധം ഇല്ലാത്തോണ്ടാ ഇങ്ങനൊക്കെ കാണിക്കുന്നെ എന്ന് ഹഹഹ…

അഭി: കളിയാക്കണ്ട …ഞാൻ വിഷമിപ്പിക്കാൻ ചെയ്തതൊന്നുമല്ല…ചേച്ചിയെ ഒന്നു സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തത…പക്ഷേ ഇങ്ങനൊണ്ടോ ഒരു പേടിത്തൊണ്ടി…

ശ്യാമ: ഇങ്ങനാണോ നീ സന്തോഷിപ്പിക്കുന്നേ…നിന്നേ കെട്ടുന്നവൾ അപ്പോ എന്നും സന്തോഷിച്ചതു തന്നെ…ഹുഹുഹു…

അഭി: ആ അത് ഞാൻ എങ്ങനേലുമൊക്കെ സന്തോഷിപ്പിച്ചോളാം ചേച്ചി അതോർത്ത് ബുദ്ധിമുട്ടേണ്ട…

The Author

63 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. ഇങ്ങനെ തന്നെ പോകട്ടെ….
    നന്നായിട്ടുണ്ട്…..

    ????

  2. Next part എപ്പോഴാണ്?

  3. Ee kadhayude adtha partin vndi maathram daily site keri nokuna njn

Leave a Reply

Your email address will not be published. Required fields are marked *