അവരുടെ മുറ്റത്തേക്ക് കയറിയപ്പോള്‍ തന്നെ അകത്ത് നിന്നും ഉച്ചത്തില്‍ ഏതോ അടിച്ചു പൊളി ഹിന്ദി സിനിമാപ്പാട്ട് കേട്ടു. വീടിനോടടുത്തപ്പോള്‍ തെക്കേ വശത്തെ മുറ്റത്ത് നിന്ന് കാര്യമായ വ്യായാമത്തിലാണ് അവനെന്ന് കണ്ടു. നിലത്ത് കിടന്നുകൊണ്ട് അബ്ഡോമിനല്‍ എക്സര്‍സൈസ് ചെയ്യുകയാണ്.
അമ്മ അങ്ങോട്ട് അല്‍പ്പ സമയം നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
“ഇവന്‍ ഭയങ്കര വ്യായാമത്തിലാ അമ്മെ,”
ഞാന്‍ നിരുന്മേഷത്തോടെ പറഞ്ഞു.
“ആ പായസം ഇവിടെ എങ്ങാനും വെച്ചേച്ച് നമ്മക്ക് പോകാം…”
“അങ്ങനെ അങ്ങ് പോയാ ശരിയാകുവോടാ?”
അമ്മ ചോദിച്ചു.
“നമ്മള് വന്നത് കാര്‍ലോസ് കണ്ടില്ലല്ലോ…അതല്ലേ?”
ഞാനെന്തോ പിറുപിറുത്തുകൊണ്ട് വീടിന് നേരെ നോക്കി. അമ്മ അത് കേട്ടെങ്കിലും കാര്യമാക്കിയില്ല.
പെട്ടെന്ന് അവന്‍ ഞങ്ങളെ കണ്ടു.
നിലത്ത് വിരിച്ച മാറ്റില്‍ നിന്നും അവന്‍ സന്തോഷത്തോടെ ചാടിയെഴുന്നേറ്റു.
“അല്ല! ആരാ ഇത്!”
അവന്‍ അത്യദ്ഭുതത്തോടെ, ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്നിട്ട് സമീപത്തിരുന്ന മൊബൈല്‍ ഓഫ് ചെയ്തു.
“ഭയങ്കര ഒച്ചയാരുന്നു അല്ലെ?”
മൊബൈല്‍ ഓഫ് ചെയ്തുകൊണ്ട് അവന്‍ പറഞ്ഞു.
“വര്‍ക്കൌട്ട് ചെയ്യുമ്പം പാട്ടില്ലാതെ എനിക്ക് പറ്റില്ല..അതാ..അതുകൊണ്ട് നിങ്ങള് വന്നത് കണ്ടുമില്ല…”
“ഓ! അത് സാരമില്ല…”
അമ്മ പറഞ്ഞു.
“പാട്ടല്ലേ? അതാര്‍ക്കാ ഇഷ്ടമല്ലാത്തെ?”

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……