ആ ഒരാഴ്ച ഞാനും വളരെ സന്തുഷ്ടനായിരുന്നു.
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അച്ഛന്‍ വീണ്ടും പോയി.
അമ്മ കാര്‍ലോസിനെപ്പറ്റിയോ, അവന്‍റെ വീട്ടില്‍ പോയതിനെപ്പറ്റിയോ, അവനു പായസമുണ്ടാക്കിക്കൊടുത്തതിനെപ്പറ്റിയോ ഒന്നും അച്ഛനോട് പറഞ്ഞില്ല.
ഞാനും അമ്മയും അടുക്കളയില്‍ ആയിരുന്നു. ഞാന്‍ പാത്രങ്ങള്‍ കഴുകുന്നു. അമ്മ യൂ ട്യൂബ് നോക്കി “ഫ്രിഡ്ജിലേ ലീക്ക് എങ്ങനെ തടയാം” എന്ന പ്രശ്നത്തെക്കുറിച്ചുള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു.
അപ്പോള്‍ ഡോര്‍ ബെല്ലടിക്കുന്നത് കേട്ടു. അമ്മ ഉടനെ അങ്ങോട്ട് പോയി ആരാണ് എന്ന് നോക്കി.
രണ്ട് മൂന്ന് സെക്കണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അമ്മയുടെ കൂടെ കാര്‍ലോസ് അകത്തേക്ക് കയറിവന്നു. അവന്‍റെ കയ്യില്‍ ഒരു കാസറോള്‍ ഉണ്ടായിരുന്നു.
“അതൊന്നും വേണ്ടാരുന്നു, കാര്‍ലോസ്….”
അമ്മ അവനോടു പറഞ്ഞു.
“നിങ്ങടെ പായസത്തിന്‍റെ അത്രേം ടേസ്റ്റ് ഒന്ന് കാണത്തില്ല, എന്നാലും ഞാന്‍ ഒണ്ടാക്കീതല്ലേ? ഒന്ന് തിന്നു നോക്കിക്കെ…”
അവന്‍ അതി വിനയം കാണിച്ചുകൊണ്ട് പറഞ്ഞു.
“ഇത് കണ്ടോടാ!”
അമ്മ എന്‍റെ നേര്‍ക്ക് കാസറോള്‍ നീട്ടി.
“എന്നതാ അതിനാത്ത്?”
ഞാന്‍ ചോദിച്ചു.
“ചിക്കന്‍ കറി…”
അമ്മ സന്തോഷത്തോടെ പറഞ്ഞു.
“നിങ്ങള് ഒണ്ടാക്കുന്നത്രേം ഒന്നും ഒക്കുകേല കേട്ടോ…”
കാര്‍ലോസ് പിന്നെയും വിനയാന്വിതനായി.
അമ്മ അത് തുറന്നു. അപ്പോള്‍ പുറത്തേക്ക് അതിന്‍റെ കൊതിപ്പിക്കുന്ന മണം പരന്നു. അമ്മ മൂക്ക് വിടര്‍ത്തി അഭിനന്ദിക്കുന്ന രീതിയില്‍ അതിന്‍റെ മണം ഉള്ളിലേക്കെടുത്തു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……