അമ്മ അവന്‍റെ അടുത്തേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് അകത്തേക്ക് നോക്കി. ഫ്രീസറിലെക്ക് കൈ കടത്തി നോക്കി.
“ശരിയാണല്ലോ…”
അമ്മ ആഹ്ലാദത്തോടെ പറഞ്ഞു.
“ഓക്കേയായല്ലോ…താങ്ക്യൂ…”
“വീട്ടിലെ ഈ ടൈപ്പ് പണിയൊക്കെ ഞാനാ ചെയ്യുന്നേ ചേച്ചീ…”
“മക്കളായാ അങ്ങനെ വേണം!”
അമ്മ പറഞ്ഞു.
എന്‍റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി. എങ്കിലും ഞാന്‍ നിയന്ത്രിച്ചു.
“വീട്ടില്‍ മമ്മി ഉള്ളപ്പോള്‍ എന്നെക്കൊണ്ട് ചെയ്യിക്കുവാരുന്നു…ഇപ്പം പക്ഷെ…”
അവന്‍റെ സ്വരം ഇടറിയോ?
സൂപ്പര്‍ അഭിനയം!
ഞാന്‍ ഓര്‍ത്തു.
“ഓ…”
അത് കേട്ട് അമ്മയും വികാരാധീനയായി.
അമ്മ അവന്‍റെ തോളില്‍ ആശ്വസിപ്പിക്കുന്നത് പോലെ പിടിച്ചു.
“ഞങ്ങളൊക്കെയില്ലേ ഇവിടെ? പിന്നെന്താ?”
*****************************************
അതില്‍പ്പിന്നെ അമ്മയേയും കാര്‍ലോസിനെയും പല തവണ മതിലിനടുത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്തെങ്കിലും പറഞ്ഞുകൊണ്ട്, ചിരിച്ചുകൊണ്ട് നില്‍ക്കുന്നത്. ഞാന്‍ എപ്പോള്‍ പുറത്ത് പോയി തിരിച്ചുവരുമ്പോഴും അവരെ അവിടെ വെച്ച് കണ്ടു. അതില്‍ കുഴപ്പമൊന്നുമില്ല എന്ന് എനിക്കറിയാം. കാര്‍ലോസിനോടുള്ള വെറുപ്പും ഇഷ്ട്ക്കേടുമാണ് എന്‍റെ പ്രശ്നം. അച്ഛന്‍ വരുമ്പോള്‍ അമ്മ ഒരിക്കലും മതിലിനടുത്ത് പോയി നിന്ന് അവനോടു വര്‍ത്താനം പറയുന്നത് ഞാന്‍ കാണാറില്ല.
അച്ഛന്‍ ഇല്ലാത്ത ഒരു ദിവസം ഞാന്‍ എന്തിനോ അടുക്കളയിലേക്ക് ചെന്നു. അപ്പോള്‍ അമ്മ ആരോടോ ഫോണില്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……