ഞങ്ങള്‍ക്ക് കുറെ ആടുകളും പശുക്കളും ഉണ്ട്. അതിനെയൊക്കെ നോക്കുന്നത് അമ്മയാണ്. പിന്നെ കുറച്ച് സ്ഥലവും. അതില്‍ ചേന ചേമ്പ്, കപ്പ, കാപ്പി, കൊക്കോ, കുരുമുളക്,തെങ്ങ്…അധികമൊന്നുമില്ല. അത്യാവശ്യം വരുമാനം അതില്‍ നിന്നും കിട്ടും.
പിന്നെ ഞാന്‍ ടൌണില്‍, ടൌണ്‍ എന്ന് വെച്ചാല്‍ ഇവിടുന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ, ഒരു റെസ്റ്റാറെന്‍റ്റില്‍ ജോലി ചെയ്യുന്നു. ജോലി എന്ന് വെച്ചാല്‍ ഓള്‍ ഇന്‍ ആള്‍ എന്നൊക്കെയാണ് മുതലാളി രാഘവന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നത്. കാഷ്യര്‍ ആയി ഇരിക്കുന്നത് മുതല്‍ മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങിക്കൊണ്ടുവരുന്നത് വരെയുള്ള ജോലികള്‍ അതില്‍പ്പെടും…
അവിടെ ഇരുന്നുകൊണ്ട് ഞാന്‍ അയല്‍വക്കത്തെ വീട്ടിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ടും അവിടെയെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് അകത്ത്, ജനാലയ്ക്കപ്പുറം ഒരു നിഴല്‍ ഞാന്‍ കണ്ടു. ആദ്യമൊന്ന് ഭയപ്പെട്ടു. നല്ല ഉയരവും വണ്ണവുമുള്ള ആരോ ആണ്.
ശരിക്കുള്ള ഭയം ആ നിഴല്‍ പുറത്തേക്കിറങ്ങി എന്‍റെ മുമ്പിലേക്ക് വന്നപ്പോഴാണ്.
കാര്‍ലോസ്!
ആ രൂപം കണ്ട് ഞാന്‍ യാന്ത്രികമായി മന്ത്രിച്ചു:
കാര്‍ലോസ് കെ പി!
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ എന്‍റെ മുമ്പില്‍ പേടിസ്വപ്നം പോലെ ഉണ്ടായിരുന്നവന്‍.
കണ്ടുമുട്ടുമ്പോള്‍ തന്നെ വായ് നിറയെ തെറി. അതും ഏറ്റവും പുളിച്ചതും വൃത്തികെട്ടതും!

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……