അമ്മ അത് കാണുന്നില്ലേ?
കണ്ടിട്ടും മാറിപ്പോകാതെ അവനോടു ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നോ!
ശ്യെ!
അമ്മയുടെ നോട്ടം അവന്‍റെ താഴേക്കും മേലേക്കും സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു.
പെട്ടെന്ന് ഒരു ഭയമെന്നെ പിടികൂടി.
ഞാന്‍ അവിടെ നിന്നും പിന്‍വലിഞ്ഞു.
അച്ഛന്‍ വീട്ടില്‍ നിന്നെങ്കിലെ ഈ കള്ളപ്പന്നിയുടെ വരവ് നില്‍ക്കുകയുള്ളൂ. അമ്മയുടെ മതിലിനടുത്തേക്കുള്ള പോക്കും ഇവനോടുള്ള വര്‍ത്താനം പറച്ചിലും നില്‍ക്കുകയുള്ളൂ…
“അപ്പുറത്തെ പുതിയ വീട്ടില്‍ താമസക്കാരെത്തി…”
കഴിഞ്ഞ തവണ അച്ഛന്‍ വന്നപ്പോള്‍, ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ പറഞ്ഞു.
“ആ…”
ഒട്ടും താല്‍പ്പര്യം കാണിക്കാതെ അച്ഛന്‍ മൂളി.
“അവിടെ ഒരു നല്ല പയ്യനുണ്ട്, ഇവിടെ എന്നാ ആവശ്യവാണേലും ഓടി വന്ന് സഹായിക്കും….”
അത് പറയുമ്പോള്‍ അമ്മയുടെ മുഖത്ത് പ്രത്യേക ഇഷ്ടമോ താല്‍പ്പര്യമോ ഒന്നും ഞാന്‍ കണ്ടിരുന്നില്ല.
“എന്നേലും ചെയ്ത് കഴിഞ്ഞ് എന്തേലും ഒക്കെ കൊടുത്തു വിടണം..വെറുതെ ആരുടേം സൌജന്യമൊന്നും നമ്മക്ക് വേണ്ട…”
“കൊടുക്കുന്നുണ്ട്…”
അമ്മ പറഞ്ഞു.
ആ ശബ്ദത്തില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നോ?
ഞാന്‍ സംശയിച്ചു.
ഇന്ന് ചിലപ്പോള്‍ അച്ഛന്‍ വരാന്‍ സാധ്യതയുണ്ട്, ഞാന്‍ അനുമാനിച്ചു. രാവിലെ ഫോണില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ കേട്ടതായി തോന്നുന്നു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……