അന്ന് രാത്രിയില്‍ ഞാനും അമ്മയും അത്താഴം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ മറ്റേക്കയ്യില്‍ ഫോണും ഉണ്ട്. ഈയിടെയായി ഫോണ്‍ ഉപയോഗം ഇത്തിരി കൂടുതലാണ് അമ്മയ്ക്ക്. ഇപ്പോഴിതാ ഭക്ഷണം കഴിക്കുന്ന സമയത്ത് പോലും. ഒന്നുകില്‍ എപ്പോഴും സംസാരം, അല്ലെങ്കില്‍ ഗൂഗിളില്‍ എന്തൊക്കെയോ സെര്‍ച്ച് ചെയ്യുന്നു!
ഇപ്പോള്‍ അമ്മ സ്നാപ്പ് ചാറ്റില്‍ ആണ്. പ്രതീക്ഷിച്ചത് പോലെ കാര്‍ലോസിന്‍റെ ഫോട്ടായാണ് സ്ക്രീനില്‍. ഇടയ്ക്ക് അമ്മ അത് നോക്കി പുഞ്ചിരിക്കുന്നതും കണ്ടു.
“കാര്‍ലോസിനോടാണോ?”
ക്ഷമ നശിച്ച് ഞാന്‍ ചോദിച്ചു.
“ആന്നേ,”
അമ്മ ആസ്വദിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇങ്ങനെയൊരു ഭ്രാന്തന്‍ ചെറുക്കന്‍!”
ഞാന്‍ ഇഷ്ട്ടക്കേടോടെ തല കുലുക്കി.
“ആ, ഒരു കാര്യം പറയാന്‍ വിട്ടുപോയി…”
അമ്മ എന്നെ നോക്കി.
ഞാന്‍ അമ്മയേയും നോക്കി.
“കാര്‍ലോസിനെ ഞാന്‍ നാളെ കഴിക്കാന്‍ വിളിച്ചിട്ടുണ്ട്,”
“എഹ്?”
ഞാന്‍ ദേഷ്യവും അവിശ്വാസവും കലര്‍ന്ന മുഖത്തോടെ അമ്മയെ നോക്കി.
“എത്ര ദിവസവാ ആ കൊച്ചന്‍ ഓരോരോ കാര്യം ചെയ്യാന്‍ ഇവിടെ വരുന്നു!”
അമ്മ അവനോടുള്ള സഹാനുഭൂതിയോടെ പറഞ്ഞു.
“കൊറേ ടൈം അവനിവിടെ സപെന്‍ഡ് ചെയ്തില്ലേ? നമ്മള് തിരിച്ച് എന്തേലും ഒക്കെ ചെയ്യണ്ടേ? അതല്ലേ അച്ഛനും ഇന്നാള് പറഞ്ഞത്?”
ഞാന്‍ അപ്പോള്‍ തന്നെ എഴുന്നേറ്റു.
“മൊത്തം കഴിച്ചിട്ട് പോടാ!”
അത് കണ്ട് അമ്മ പറഞ്ഞു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……