“എല്ലാരും കൂടെ ഒരു ചീയേഴ്സ് അങ്ങോട്ട് പറഞ്ഞെ..”
“എഹ്? അത് എന്തിനാ? അത് കള്ള്കുടിക്കുമ്പോള്‍ അല്ലെ?”
“ഒന്ന് പോ, ചേച്ചീ, പറ…”
“ചീയേഴ്സ്…”
ഞങ്ങള്‍ മൂന്ന് പെരും പറഞ്ഞു.
എന്തായാലും പെട്ടെന്ന് തന്നെ വൈന്‍ എന്‍റെ തലക്ക് പിടിച്ചു എന്ന് തോന്നുന്നു.
ഞാന്‍ അവരോടൊപ്പം കഴിക്കാന്‍ തുടങ്ങി. കഴിക്കുന്നതിനിടയില്‍ കാര്‍ലോസ് രണ്ടാമതും ഗ്ലാസ് നിറച്ചു. ആദ്യത്തെ ഗ്ലാസ് മുഴുമിക്കുന്നതില്‍ ആദ്യം വൈമുഖ്യം കാണിച്ച അമ്മ, ഉടനെ തന്നെ രണ്ടാമത്തെ ഗ്ലാസ് എടുത്തുയര്‍ത്തി.
ഞാന്‍ പെട്ടെന്ന് തന്നെ രണ്ടാമത്തെ ഗ്ലാസ്സും തീര്‍ത്തു.
“ഒന്ന് പതുക്കെ…”
അമ്മ ശാസനയോടെ പറഞ്ഞു.
“വൈന്‍ ആണെന്നും വെച്ച് അങ്ങനെ മടമടാന്ന് കുടിക്കരുത്!”
ഒരു എക്സ്പെര്‍ട്ട്! ഹും!
ഞാന്‍ നിശബ്ദമായി പല്ലിറുമ്മി.
അമ്മയും കാര്‍ലോസും ഭക്ഷണത്തിനിടയില്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നോക്ക് പുഞ്ചിരി, ഇടയ്ക്ക് പൊട്ടിച്ചിരി…
അവര്‍ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ അവിടെ ഇരിക്കുന്നു എന്ന തോന്നല്‍ പോലും അവര്‍ക്കില്ല എന്ന് എനിക്ക് തോന്നി…
രണ്ട് ഗ്ലാസ് വൈന്‍ അകത്ത് ചെന്നതിന്‍റെ ലഹരി എന്നെ ശരിക്കും പിടികൂടിയെന്ന് തോന്നുന്നു. എന്‍റെ കണ്ണുകള്‍ അടഞ്ഞുപോയി. അല്‍പ്പ നേരം ഞാന്‍ കണ്ണുകള്‍ അടച്ചുതന്നെയിരുന്നു. അത് കഴിഞ്ഞ് തുറന്നപ്പോള്‍ ഞാന്‍ അത് കണ്ടു.

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……