“ഹോ!”
ഞാനും ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു.
അവസാനം അമ്മയ്ക്ക് മനസ്സിലായല്ലോ, കാര്‍ലോസ് എന്ന് പറയുന്നവന്‍ അത്ര വെടിപ്പോന്നുമല്ലെന്ന്…
അന്ന് വെള്ളിയാഴ്ച, കാര്‍ലോസിന്‍റെ വീട്ടിലേക്ക് അതുവരെ കാണാത്ത കുറെ ആളുകള്‍ വരുന്നത് ഞാന്‍ കണ്ടു. ചിലര്‍ കാറില്‍, ജീപ്പില്‍, ഓട്ടോ റിക്ഷയില്‍…
അപ്പോള്‍ ഞാന്‍ വാഴയ്ക്ക് വെള്ളം നനയ്ക്കുകയായിരുന്നു.
“ഇവരൊക്കെ ആരാ?”
അകത്ത് നിലം തുടച്ചുകൊണ്ടിരുന്ന അമ്മയോട് ഞാന്‍ ചോദിച്ചു.
“ആര്‍ക്കറിയാം…”
അമ്മയും അങ്ങോട്ട് നോക്കി.
“ബന്ധക്കാര് വല്ലോരും ആരിക്കും..ആരായാലും ദൂരേന്നെങ്ങാണ്ടുന്നാ…”
രാത്രിയായപ്പോള്‍ കാതടപ്പിക്കുന്ന സ്വരത്തില്‍ പാട്ടു തുടങ്ങി. ആ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കുന്നത്ര ഉച്ചത്തില്‍. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കുറെ കഴിഞ്ഞ് ഞാന്‍ ഫോണെടുത്ത് നോക്കി.
“ഒന്നര മണി!”
ഞാന്‍ പുതപ്പൊക്കെ വലിച്ചു മാറ്റി എഴുന്നേറ്റു.
“എങ്ങോട്ടുപോകുവാ നീ?”
അമ്മയുടെ ശബ്ദം കേട്ടു. അമ്മയും ഉറങ്ങിയില്ല എന്ന് ഞാന്‍ കണ്ടു.
“ചെന്നു പറയാന്‍ പോകുവാ, ഒച്ച കൊറയ്ക്കാന്‍…”
“നിക്ക്…”
അമ്മയെന്നെ വിലക്കി.
“നീ പോണ്ട…ഞാന്‍ ഒരു മെസേജ് ഇടാം…എന്നിട്ട് നോക്കാം..”
“എന്തൊരു കഷ്ടമാ..!”
ഞാന്‍ ദേഷ്യത്തോടെ, നിരാശയോടെ പറഞ്ഞു.
“ഒരു കംപ്ലൈന്‍റ്റ് കൊടുത്താ പോലീസ് ഇവനെയൊക്കെ തൂക്കി നെലത്തിടും!”

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……