“അവന്‍റെ മുറീല്‍…ഒറങ്ങുവാ….”
“ഒറപ്പാണോ?”
“പത്ത് മിനിറ്റ് മുമ്പാ പോയി കെടക്കുന്നത് കണ്ടേ..ഒറങ്ങിക്കാണും…”
“പോയി നോക്കിയേച്ചും വാ..”
അച്ഛന്‍ പറഞ്ഞു.
അമ്മ എന്‍റെ മുറിയുടെ നേരെ നടന്നടുക്കുന്ന ശബ്ദം ഞാന്‍ കേട്ടു.
ഞാന്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേള്‍പ്പിച്ചു.
വാതില്‍ക്കല്‍ വന്ന് അമ്മ എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
പിന്നെ പിന്‍വാങ്ങി.
“ഒറങ്ങി…പറ…കാര്യം അറിഞ്ഞോ?”
അല്‍പ്പ നിമിഷങ്ങളുടെ നിശബ്ദത. അച്ഛനോ അമ്മയോ ഒന്നും മിണ്ടിയില്ല.
“പേടിക്കേണ്ട…”
അച്ഛന്‍റെ ദൃഡമായ ശബ്ദം ഞാന്‍ കേട്ടു.
“ഹാര്‍ട്ട് അറ്റാക്ക് തന്നെയാ…ഞാന്‍ ഹോസ്പിറ്റലില്‍ ഉണ്ടാരുന്നു..അത് അങ്ങനെ തന്നെ ആരിക്കും…”
തുടര്‍ന്ന് അമ്മയുടെ എങ്ങലടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു.
“ഞാന്‍ വളര്‍ത്തിയ കുഞ്ഞാ അവള്, എന്‍റെ മോള്‍…”
എങ്ങലുകള്‍ക്കിടയില്‍ അമ്മ പറഞ്ഞു.
“ഇന്നലെ ഒണ്ടായ ഒരു കുരുപ്പ് അവടെ മാനോം ജീവനും എടുത്ത്, എന്‍റെ കണ്ണിന്‍റെ മുമ്പിക്കോടെ നടക്കുമ്പം…നടത്തില്ല..നടത്തിയില്ല ഞാന്‍… ദൈവം പൊറുത്തില്ലേപ്പോലും”
“ദൈവം പൊറുക്കൂടീ….”
സാന്ത്വനം നിറഞ്ഞ ശബ്ദത്തില്‍ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടു.
“ഫോണ്‍ ഒക്കെ ക്ലീന്‍ ചെയ്തില്ലേ?”
അച്ഛന്‍ വീണ്ടും ചോദിക്കുന്നത് ഞാന്‍ കേട്ടു.
“ഗൂഗിള്‍ ഹിസ്റ്ററീം യൂട്യൂബ് ഹിസ്റ്ററീം ഒക്കെ ഡിലീറ്റ് ചെയ്തല്ലോ അല്ലെ?

Smitha evdanu ninagal
Smithaji….ninagal veendum mungiyyo……evdanu ……